കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാദിനെ വിറപ്പിച്ചത് ഇറാന്‍; തിരിച്ചടിക്ക് ഒരുങ്ങി സൗദി അറേബ്യ!! ബോംബിട്ട് നശിപ്പിക്കാന്‍ ഹൂഥികള്‍

സൗദി അറേബ്യ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ആദ്യം ചെയ്യേണ്ടത് യമനിലേക്കുള്ള ആക്രമണം നിര്‍ത്തണം.

Google Oneindia Malayalam News

Recommended Video

cmsvideo
മിസൈല്‍ ആക്രമണം ഗള്‍ഫ് മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുമോ എന്ന ആശങ്ക | Oneindia Malayalam

റിയാദ്/സന്‍ആ: ഞായറാഴ്ച അര്‍ധരാത്രി സൗദി തലസ്ഥാനത്തെ വിറപ്പിച്ച മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് ആരോപണം. ഇറാനെതിരെ ശക്തമായി തിരിച്ചടിക്ക് ഒരുങ്ങുകയാണ് സൗദി അറേബ്യന്‍ സൈന്യം. റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സൈനിക പ്രതിനിധി ഇക്കാര്യത്തില്‍ സൂചനകള്‍ പുറത്തുവിട്ടു. മിസൈല്‍ ആക്രമണം ഗള്‍ഫ് മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുമോ എന്ന ആശങ്ക വര്‍ധിച്ചിട്ടുണ്ട്.

ഇനിയും റിയാദിലേക്ക് മിസൈല്‍ ആക്രമണം നടത്തുമെന്ന് ഹൂഥികള്‍ മുന്നറിയിപ്പ് നല്‍കി. ഏഴ് മിസൈലുകളാണ് സൗദിയിലേക്ക് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ യമനില്‍ നിന്നെത്തിയത്. മൂന്നെണ്ണം റിയാദിലേക്കും ബാക്കി ജിസാന്‍, നജ്‌റാന്‍, അബഹ എന്നിവിടങ്ങളിലേക്കുമായിരുന്നു. എല്ലാ മിസൈലുകളും സൗദി സൈന്യം തകര്‍ത്തെങ്കിലും റിയാദില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെയാണ് സംഭവത്തിന് പിന്നിലെ ഇറാന്‍ കളികള്‍ പുറത്തുവന്നിരിക്കുന്നത്...

എവിടെയും മിസൈല്‍ പതിക്കാം

എവിടെയും മിസൈല്‍ പതിക്കാം

സൗദിയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുണ്ടെന്ന് സൗദി നേരത്തെ ആരോപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് യമന്‍ വിമതര്‍ മിസൈലാക്രമണം റിയാദിലേക്ക് നടത്തിയത്. ഇതോടെ സൗദിയില്‍ ഏത് ഭാഗത്തും ആക്രമണം നടത്താന്‍ കഴിയുമെന്ന സൂചനയാണ് ഹൂഥികള്‍ നല്‍കുന്നത്. ഹൂഥികള്‍ക്ക് ദീര്‍ഘദൂര മിസൈലുകള്‍ കൈമാറുന്നത് ഇറാനാണെന്നാണ് ആക്ഷേപം. ഇതിന്റെ തെളിവ് സൗദി സൈന്യം പുറത്തുവിട്ടു. തെളിവ് സഹിതം സൈനിക ഉദ്യോഗസ്ഥര്‍ റിയാദില്‍ തിങ്കളാഴ്ച രാത്രി വാര്‍ത്താ സമ്മേളനം നടത്തി. മിസൈലുകളുടെ അവശിഷ്ടങ്ങള്‍ അവര്‍ മാധ്യമങ്ങളെ കാണിച്ചു.

തിരിച്ചടിക്കുമെന്ന് സൈന്യം

തിരിച്ചടിക്കുമെന്ന് സൈന്യം

ദീര്‍ഘദൂര ബാലസ്റ്റിക് മിസൈലുകളാണ് റിയാദിലേക്ക് വന്നത്. ഇത് ഇറാന്‍ നിര്‍മിതമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞുവെന്ന് സൗദി സൈന്യം അറിയിച്ചു. ഇറാനില്‍ നിന്ന് യമനിലേക്ക് കടത്തിയ മിസൈലുകളാണിത്. ഇറാന് ശക്തമായ മറുപടി ഇക്കാര്യത്തില്‍ നല്‍കും. തക്ക സമയത്ത് യോജിച്ച മറുപടി നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും സൗദി സഖ്യസേന വക്താവ് തുര്‍ക്കകി അല്‍ മാലികി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സൗദി തലസ്ഥാനത്ത് യമനില്‍ നിന്നുള്ള ആക്രമണത്തില്‍ മരണം സംഭവിച്ച ആദ്യ സംഭവമാണ് ഞായറാഴ്ച രാത്രിയുണ്ടായത്. ഇത് സൗദി സൈന്യത്തെ മാത്രമല്ല, യമനില്‍ ആക്രമണം നടത്തുന്ന അറബ് സഖ്യസേനയെ മൊത്തം അമ്പരപ്പിച്ചിട്ടുണ്ട്.

104 മിസൈല്‍ ആക്രമണങ്ങള്‍

104 മിസൈല്‍ ആക്രമണങ്ങള്‍

റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സൗദി സഖ്യസേനയില്‍ അംഗങ്ങളായ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തിരുന്നു. സൗദിയുടെ മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ പ്രതിഫലനമുണ്ടാകുന്ന ആക്രമണമാണ് ഇറാന്‍ നടത്തിയിരിക്കുന്നതെന്ന് സൗദി സൈന്യം പ്രതികരിച്ചു. യമനില്‍ നിന്ന് സൗദിയിലേക്ക് വന്ന 104 മിസൈലുകളില്‍ 78 ശതമാനം മിസൈലുകളും ഇറാന്‍ നിര്‍മിതമാണ്. യമനിലെ സഅദ, അംറാന്‍ എന്നീ മേഖലകളില്‍ നിന്നാണ് ഈ മിസൈലുകള്‍ സൗദിയിലേക്ക് തൊടുത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം ആക്രമണത്തില്‍ അറബ് സഖ്യസേന ഭയക്കില്ല. യമനിലെ ഭരണകൂടത്തിന് പിന്തുണ നല്‍കുമെന്നും സൗദി സൈന്യം അറിയിച്ചു. എന്നാല്‍ ഹൂഥികള്‍ ഇനിയും ആക്രമണം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഹൂഥി നേതാവിന്റെ ഭീഷണി

ഹൂഥി നേതാവിന്റെ ഭീഷണി

റിയാദിലെ ഉമുല്‍ ഹമ്മം ജില്ലയിലെ താമസക്കാരനായ ഈജിപ്തുകാരനാണ് മിസൈല്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ടത്. ഇയാളോടൊപ്പം മുറിയിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ക്കും പരിക്കേറ്റിരുന്നു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ആക്രമിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഹൂഥികള്‍ അറിയിച്ചു. സൗദി അറേബ്യ യമനില്‍ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇനിയും മിസൈലുകള്‍ പ്രതീക്ഷിക്കാം. സൗദിയുടെ എല്ലാ ഭാഗത്തും തങ്ങള്‍ ആക്രമണം നടത്തും. യമനിലെ ആക്രമണം നിര്‍ത്തിയാല്‍ സൗദിയിലേക്കുള്ള ആക്രമണവും നിര്‍ത്തുമെന്നും ഹൂഥി രാഷ്ട്രീയ സമിതി മേധാവി സ്വാലിഹ് അല്‍ സമദ് വ്യക്തമാക്കി. സന്‍ആയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആക്രമണവും സമാധാനവും ഒരുമിച്ചില്ല

ആക്രമണവും സമാധാനവും ഒരുമിച്ചില്ല

യമനിലെ വടന്‍ പ്രദേശം മൊത്തം ഹൂഥികളുടെ നിയന്ത്രണത്തിലാണ്. സൗദിയും ഐക്യരാഷ്ട്രസഭയും പിന്തുണ നല്‍കുന്ന യമന്‍ ഭരണകൂടത്തിന് തലസ്ഥനമായ സന്‍ആയില്‍ പോലും സ്വാധീനമില്ല. ഏദന്‍ നഗരം കേന്ദ്രമായിട്ടാണ് പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ ഭരണം. ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂഥികള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നതാണ് സൗദിയെയും സഖ്യകക്ഷികളെയും പ്രകോപിപ്പിക്കുന്നത്. സൗദി അറേബ്യ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ആദ്യം ചെയ്യേണ്ടത് യമനിലേക്കുള്ള ആക്രമണം നിര്‍ത്തണം. ആക്രമണവും സമാധാനവും ഒരുമിച്ച് ഉണ്ടാകില്ലെന്നും ഹൂഥി നേതാവ് വ്യക്തമാക്കി. അറബ് സേന മൂന്ന് വര്‍ഷത്തിനിടെ യമനില്‍ നടത്തിയ ആക്രമണത്തില്‍ 10000ത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

English summary
Saudi Arabia threatens Iran after Houthi missile attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X