കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീറാമുട്ടിയായി ഹമാസ് സൈന്യം; പാലസ്തീന്‍ അനുരഞ്ജനം തകരുമോ?

കീറാമുട്ടിയായി ഹമാസ് സൈന്യം; പാലസ്തീന്‍ അനുരഞ്ജനം തകരുമോ?

  • By Desk
Google Oneindia Malayalam News

കെയ്‌റോ: കഴിഞ്ഞയാഴ്ച കെയ്‌റോയില്‍ വച്ച് നടന്ന ഫത്ഹ്-ഹമാസ് അനുരഞ്ജന ചര്‍ച്ചകള്‍ അടിച്ചുപിരിയലിന്റെ വക്കിലെത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഹമാസ് സൈനികരെ പാലസ്തീന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു കാരണം. അനുരഞ്ജന ചര്‍ച്ചകള്‍ തകര്‍ച്ചയുടെ വക്കിലെത്തിയപ്പോള്‍ ഈജിപ്ത്യന്‍ പ്രതിനിധികള്‍ ഇടപെട്ട് വിഷയം നവംബറില്‍ നടക്കുന്ന അടുത്ത യോഗത്തിലേക്ക് മാറ്റിവയ്ക്കുകയായാരുന്നുവത്രെ.

ഫൈവ്‌ സ്റ്റാര്‍ അമേരിക്ക... വിയക്ക്‌ ഹാട്രിക്ക്‌, പരാഗ്വേ തകര്‍ന്നു

14,000 ഹമാസ് സൈനികര്‍ക്ക് ആര് ശമ്പളം നല്‍കും?

14,000 ഹമാസ് സൈനികര്‍ക്ക് ആര് ശമ്പളം നല്‍കും?

പാലസ്തീനില്‍ അനുരഞ്ജന സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഗസയിലെ 23,000 സിവില്‍ ഉദ്യോഗസ്ഥരെയും 3000 സുരക്ഷാ ഉദ്യോഗസ്ഥരെയും പാലസ്തീന്‍ അതോറിറ്റി ഏറ്റെടുക്കാനും അവര്‍ക്ക് ശമ്പളം നല്‍കാനും നേരത്തേ ധാരണയായിരുന്നു. എന്നാല്‍ 2007ല്‍ ഫത്ഹിനെ പുറത്താക്കി ഗസയുടെ അധികാരം ഹമാസ് പിടിച്ചെടുത്തതിനു ശേഷം രൂപം നല്‍കിയ 14,000 വരുന്ന ഹമാസ് സൈനികരെ കൂടി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യമാണ് പ്രതിസന്ധിക്കു കാരണമായത്.

 ശമ്പളം സര്‍ക്കാര്‍ നല്‍കും; കൂറ് ഹമാസിനോട്

ശമ്പളം സര്‍ക്കാര്‍ നല്‍കും; കൂറ് ഹമാസിനോട്

ഹമാസ് നേതൃത്വത്തോട് പൂര്‍ണമായും കൂറ് പുലര്‍ത്തുന്നവരാണ് ഗസയിലെ സൈനികരെന്നും അവരെ സര്‍ക്കാരിലെടുക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് ഫത്ഹ് വിഭാഗത്തിന്റെ പേടി. സര്‍ക്കാര്‍ ശമ്പളം നല്‍കുകയും ഹമാസിന്റെ ഭരണം ഗസയില്‍ തുടരുകയും ചെയ്യുകയാവും ഇതിലൂടെ സംഭവിക്കുക. ഗസ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതോടെ സുരക്ഷാ കാര്യങ്ങളുടെ നിയന്ത്രണം പൂര്‍ണമായും ഹമാസിന്റെ നേതൃത്വത്തിലാവും. അക്ഷരാര്‍ഥത്തില്‍ ഹമാസിന്റെ ഭരണമായിരിക്കും പിന്നെ ഫലസ്തീനില്‍ നടക്കുകയെന്നാണ് ഫത്ഹ് വിഭാഗത്തിന്റെ വിലയിരുത്തല്‍.

 ഹമാസിന്റെ ഹണി ട്രാപ്പ്

ഹമാസിന്റെ ഹണി ട്രാപ്പ്

പാലസ്തീന്‍ ഐക്യകരാറിന്റെ മറവില്‍ തങ്ങളെ വെട്ടിലാക്കാന്‍ ഹമാസ് നേതൃത്വം ഒരുക്കിയ ഹണി ട്രാപ്പാണ് ഗസാ സൈനികരുടെ വിഷയമെന്നാണ് ഫത്ഹ് വിഭാഗം നേതാക്കള്‍ സംശയിക്കുന്നത്. ഗസയ്ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും പാലസ്തീന്‍ അതോറിറ്റി സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നതോടൊപ്പം ഗാസയുടെ നിയന്ത്രണം പഴയതുപോലെ തന്നെ ഹമാസിന്റെ നിയന്ത്രണത്തില്‍ തുടരുമെന്നതാണ് ഇതിന്റെ പ്രത്യേകത. സൈനികര്‍ക്കുള്ള ശമ്പളമാവട്ടെ സര്‍ക്കാര്‍ നല്‍കുകയും വേണം. പാലസ്തീന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പിരിച്ചുവിട്ട ഹമാസിന്റെ നീക്കം ഈയൊരു കെണിയില്‍ തങ്ങളെ പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണെന്ന് നേതാക്കള്‍ കരുതുന്നു.

 കെണിയില്‍ വീഴില്ലെന്ന് ഫത്ഹ്

കെണിയില്‍ വീഴില്ലെന്ന് ഫത്ഹ്

എന്തുസംഭവിച്ചാലും ഇത്തരമൊരു കെണിയില്‍ വീഴാന്‍ തങ്ങള്‍ തയ്യാറില്ലെന്നാണ് ഫത്ഹിന്റെ നിലപാട്. കെയ്‌റോയില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു. ഇരുവിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച പൊളിഞ്ഞെന്ന ഘട്ടമെത്തിയപ്പോഴാണ് ചര്‍ച്ചയ്ക്ക് കളമൊരുക്കിയ ഈജിപ്ത് പ്രതിനിധികള്‍ ഇടപെട്ടത്. ഈ വിഷയം അടുത്ത യോഗത്തിലേക്ക് മാറ്റിവച്ച് തല്‍ക്കാലം അനുരഞ്ജന കരാറില്‍ ഇരുവിഭാഗവും ഒപ്പുവയ്ക്കണമെന്നായിരുന്നു തീരുമാനം. ഇരുവിഭാഗവും ഈ നിര്‍ദേശം അംഗീകരിക്കുകയും ചെയ്തു. കരാറില്‍ ഒപ്പുവച്ചെങ്കിലും അതിന്റെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല.

 അടുത്ത ചര്‍ച്ച നവംബര്‍ 21ന്

അടുത്ത ചര്‍ച്ച നവംബര്‍ 21ന്

ഹമാസ് സൈനികരുടെ വിഷയം ഉള്‍പ്പെടെയുള്ള സുപ്രധാന കാര്യങ്ങള്‍ നവംബര്‍ 21ന് കെയ്‌റോയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം. ഫത്ഹ്-ഹമാസ് വിഭാഗങ്ങളുടെ മുതിര്‍ന്ന നേതാക്കളാണ് ഈ യോഗത്തില്‍ പങ്കെടുക്കുക. റഫാ അതിര്‍ത്തിയുടെ നിയന്ത്രണം പാലസ്തീന്‍ അതോറിറ്റിയുടെ കീഴിലുള്ള പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന് നവംബര്‍ ഒന്നു മുതല്‍ കൈമാറാമെന്നാണ് തീരുമാനിച്ചതെങ്കിലും അത് നടക്കുമോ എന്ന കാര്യത്തില്‍ സംശയുണ്ട്. ഏതായാലും അടുത്ത യോഗത്തോടെ പാലസ്തീന്‍ അനുരഞ്ജനത്തിന്റെ ഭാവി അറിയാമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

English summary
The Palestinian unity deal signed in Cairo last week between leaders of Fatah and Hamas almost collapsed at the last minute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X