കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസ്സാജ് പാര്‍ലറുകളില്‍ 'സെക്‌സ്' സേവനം; ഭൂരിപക്ഷവും കടക്കാരികള്‍... 15,000 കോടിയുടെ ബിസിനസ്

  • By Desk
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മനുഷ്യക്കടത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ അധോലോകമാണ്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ, മനുഷ്യരെ ലൈംഗികതയ്ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന സംഘങ്ങള്‍ ലോകത്തെമ്പാടും ഉണ്ട്. ഇന്ത്യയും അക്കാര്യത്തില്‍ മോശമൊന്നും അല്ല.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത അമേരിക്കയില്‍ നിന്നാണ്. ലൈംഗികത സംബന്ധിച്ച്, ഇന്ത്യയില്‍ ഉള്ളതുപോലുള്ള സദാചാര വിഷയങ്ങള്‍ ഒന്നും ഇല്ലാത്ത അമേരിക്കയിലും സെക്‌സിന് വേണ്ടിയുള്ള മനുഷ്യക്കടത്ത് വ്യാപകമാണ്.

ഒരു വര്‍ഷം 15,000 കോടി രൂപയുടെ ബിസിനസ്സ് ആണ് ഈ മേഖലയില്‍ നടക്കുന്നത് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആഗോള തലത്തില്‍ തന്നെ പത്ത് ലക്ഷം കോടിയോളം രൂപയാണ് ഈ മേഖലയിലെ അധോലക സംഘങ്ങള്‍ ലാഭം മാത്രമായി ഉണ്ടാക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന കഥകള്‍ ഇങ്ങനെ...

മസ്സാജ് പാര്‍ലറുകള്‍

മസ്സാജ് പാര്‍ലറുകള്‍

അനധികൃത മസ്സാജ് പാര്‍ലറുകള്‍ അമേരിക്കയിലും സജീവമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടങ്ങളില്‍ എത്തപ്പെടുന്ന സ്ത്രീകളിലും പലരും അതിവ ഗുരുതരമായ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. സ്വന്തം ഇഷ്ടപ്രകാരം പോലും അല്ല ഇവര്‍ ഈ ജോലി ചെയ്യേണ്ടി വരുന്നത്.

കടം പെരുകുമ്പോള്‍

കടം പെരുകുമ്പോള്‍

കുടിയേറ്റക്കാരായ സ്ത്രീകള്‍ ആണ് ഇത്തരത്തില്‍ ഏറേയും ദുരുപയോഗം ചെയ്യപ്പെടുന്നത്. പലരും വലിയ കടക്കെണിയില്‍ ആയിരിക്കും. ഇവരെ വലവീശിപ്പിടിക്കുകയാണ് മാഫിയകളുടെ പണി. അനധികൃത കുടിയേറ്റക്കാരേയും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്.

ഭാഷ പോലും

ഭാഷ പോലും

ഇത്തരത്തില്‍ എത്തപ്പെടുന്ന സ്ത്രീകള്‍ക്ക് ഭാഷ പോലും അറിയുന്നുണ്ടാവില്ല. ഇങ്ങനെ എത്തുന്ന സ്ത്രീകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കില്ല എന്നതാണ് മാഫിയകളുടെ പ്രധാന ആകര്‍ഷണം. പരാതിപ്പെടാനും ഇവര്‍ മുതിരില്ല.

വേശ്യാവൃത്തിക്ക് പിറകേ

വേശ്യാവൃത്തിക്ക് പിറകേ

മനുഷ്യക്കടത്ത് വഴി ഏറ്റവും പണം ഉണ്ടാക്കുന്നത് എസ്‌കോര്‍ട്ട് സര്‍വ്വീസ് നടത്തുന്നവരാണ്. അതിന് തൊട്ടുപിറകില്‍ ആണ് മസാജ് പാര്‍ലറുകളുടെ സ്ഥാനം എന്ന് അടുത്തിടെ പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ആന്റി സ്ലേവറി ഗ്രൂപ്പ് ആയ പൊളാരിസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

എത്ര മസാജ് പാര്‍ലറുകള്‍?

എത്ര മസാജ് പാര്‍ലറുകള്‍?

ഏതാണ്ട് ഒമ്പതിനായിരത്തോളം അനധികൃത മസാജ് പാര്‍ലറുകള്‍ അമേരിക്കയില്‍ ഉണ്ട് എന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അധികവും ഹൈവേകളോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. പലയിടത്തും രഹസ്യമായും ഇത്തരം പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വാഗ്ദാനം നല്‍കി

വാഗ്ദാനം നല്‍കി

ജോലി വാഗ്ദാനം നല്‍കിയാണ് പല സ്ത്രീകളേയും ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് നിമയപരമായ കുടിയേറ്റത്തിന് സാഹചര്യം ഒരുക്കാമെന്നും വാഗ്ദാനം നല്‍കും. ന്യൂയോര്‍ക്കും കാലിഫോര്‍ണിയയും ആണ് ഇതിന്റെ പ്രധാന കേന്ദ്രങ്ങള്‍.

സ്ഥലം മാറ്റിക്കൊണ്ടേയിരിക്കും

സ്ഥലം മാറ്റിക്കൊണ്ടേയിരിക്കും

സ്ത്രീകളെ സ്ഥിരമായി ഒരു പാര്‍ലറില്‍ തന്നെ നിര്‍ത്താതിരിക്കുക എന്നതാണ് ഇവര്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍. സ്ഥിരമായി സ്ഥലം മാറ്റിക്കൊണ്ടേയിരിക്കും. അധികൃതര്‍ക്ക് മുന്നില്‍ പരാതി പറയാതിരിക്കാന്‍ ഭീഷണിയും ഉണ്ടാകും.

മൂവായിരത്തോളം പേര്‍

മൂവായിരത്തോളം പേര്‍

പൊളാരിസ് നടത്തിയ അന്വേഷണത്തില്‍ മാത്രം മൂവായിരത്തോളും ഇരകളെ കണ്ടെത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. ഇവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

നാല് കോടി മനുഷ്യര്‍

നാല് കോടി മനുഷ്യര്‍

ആഗോള തലത്തില്‍ തന്നെ നാല് കോടിയോളം പേരാണ് മനുഷ്യക്കടത്തിന് ഇരയാകുന്നത് എന്നാണ് അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ കണക്കാക്കുന്നത്. അതില്‍ നാല്‍പത് ലക്ഷത്തോളം പേര്‍ നിര്‍ബന്ധിത ലൈംഗിക വൃത്തിക്ക് ഇരയാകുന്നുണ്ട് എന്നും കണക്കുകള്‍ കാണിക്കുന്നു.

English summary
How illegal Massage Parlours of United States make thousands of crores in an year?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X