Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തൊരു നല്ല മനസ്സാണ്; സര്‍പ്രൈസായി യുവാവിനെ തേടിയെത്തി ജാക്ക്‌പോട്ട്, പണം ഇങ്ങനെ ചെലവാക്കും

വാഷിംഗ്ടണ്‍: നമ്മളില്‍ എത്ര പേര്‍ക്ക് നല്ല മനസ്സുണ്ട്. വാക്കുകൊണ്ട് തനിക്കുണ്ട് എന്ന് പറയാന്‍ നിരവധി പേര്‍ക്ക് സാധിച്ചേക്കും. പ്രവര്‍ത്തിയുടെ കാര്യം വരുമ്പോള്‍ എല്ലാവരും പിന്നിലായിരിക്കും. പ്രത്യേകിച്ച് പണമാകുമ്പോള്‍. നമ്മുടെ കൈയ്യിലുള്ള ലക്ഷങ്ങള്‍ മറ്റൊരാളുടെ സന്തോഷത്തിന് വേണ്ടി നമ്മള്‍ ചെലവാക്കുമോ? ഒരിക്കലുമില്ല എന്നായിരിക്കും എല്ലാവരുടെയും മറുപടി.

സ്വന്തം പണം ഉപയോഗിച്ചുള്ള സ്‌നേഹപ്രകടനമൊന്നും വേണ്ട എന്നായിരിക്കും പലരും അഭിപ്രായപ്പെടുക. എന്നാല്‍ ആഫ്രിക്കന്‍ പൗരനായ യുവാവിന് മെഗാ സമ്മാനം ലോട്ടറിയടിച്ചിരിക്കുകയാണ്. ആ പണം ഇപ്പോള്‍ വലിയൊരു കാര്യത്തിനായി വേണ്ടി ചെലവാക്കാന്‍ പോകുകയാണ് ഇയാള്‍. വിശദമായ വിവരത്തിലേക്ക്....

lottery money

ആഫ്രിക്കന്‍ വംശജന്റെ മഹാഭാഗ്യം

യുഎസിലെ നോര്‍ത്ത് കരോലിനയിലെ താമസക്കാരനായ സുലൈമാന്‍ സന എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ് വമ്പനൊരു തുക ലോട്ടറിയടിച്ചിരിക്കുന്നത്. 82 ലക്ഷത്തോളം രൂപയാണ് താരത്തിന് സമ്മാനമായി അടിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മഹാമനസ്സിനാണ് ഇപ്പോള്‍ എല്ലാവരും കൈയ്യടിക്കുന്നത്.

ഈ പണം സ്വന്തം ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാനല്ല സുലൈമാന്‍ തീരുമാനിച്ചിരിക്കുന്നത്. തന്റെ ജീവിതമൊന്നാകെ മാറിയിട്ടും, രാജ്യത്തുള്ള ജനതയെ അദ്ദേഹം മറന്നില്ല എന്നാണ് അദ്ദേഹം തെളിയിക്കുന്നത്. ഈ പണം അവര്‍ക്ക് വേണ്ടിയാണ് ചെലവാക്കുന്നത്.

നാട്ടിലെ കുട്ടികള്‍ക്ക് വേണ്ടി പണം

തന്റെ ഗ്രാമത്തിലെ കുട്ടികള്‍ക്കായി സ്‌കൂളുകള്‍ നിര്‍മിക്കാനായിട്ടാണ് ഈ പണം സുലൈമാന്‍ സന ഉപയോഗപ്പെടുത്തുന്നത്. ഈ പണം എന്ത് ചെയ്യുമെന്ന ചോദ്യത്തിനാണ് ഇയാള്‍ എല്ലാവരെയും ഞെട്ടിക്കുന്ന മറുപടി നല്‍കിയത്. തന്റെ ഗ്രാമത്തിനായി ഈ പണം മുഴുവന്‍ ചെലവാക്കും. അവിടെ കുട്ടികള്‍ക്കായി നല്ലൊരു സ്‌കൂള്‍ പോലുമില്ല.

എല്ലാ പണവും ഉപയോഗിച്ച് അവിടെ ഒരു സ്‌കൂള്‍ പണിയുമെന്നും സുലൈമാന്‍ പഞ്ഞു. നോര്‍ത്ത കരോലിന ലോട്ടറി വീഡിയോയിലൂടെയാണ് ഇക്കാര്യങ്ങള്‍ പുറം ലോകം അറിഞ്ഞിരിക്കുന്നത്. വിലയ അഭിനന്ദനങ്ങളാണ് താരത്തിന് ലഭിക്കുന്നത്.

ഭാഗ്യം വന്ന വഴി

സുലൈമാന്‍ അന്ന് സ്‌ക്രാച്ച് ഓഫ് ടിക്കറ്റാണ് എടുത്തിരുന്നത്. ഒരിക്കലും സമ്മാനമുണ്ടാവില്ലെന്ന് കരുതിയ താരത്തിന് ഭാഗ്യം വലിയ തോതില്‍ കടാക്ഷിക്കുകയായിരുന്നു. മാലിയില്‍ കൂടുതല്‍ ക്ലാസ് റൂമുകള്‍ വരുന്നതാണ് ഏന്റെ സ്വപ്നം. അതിനായി ഈ പണം മുഴുവന്‍ ചെലവാക്കും.

തീര്‍ച്ചയായും എന്റെ ഗ്രാമത്തെ ഇത് സന്തോഷിപ്പിക്കും ഒരു നോണ്‍ പ്രോഫിറ്റ് സംഘടന ഇതിനായി ഉണ്ടാക്കിയിട്ടുണ്ട്. രാജ്യത്താകെയുള്ളവരെ സഹായിക്കാനാണിത്. ഇത് എന്റെ സ്വപ്‌നമാണ്. ലോട്ടറി വാങ്ങിയത് തന്നെ ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനാണ്. അവര്‍ക്ക് സ്‌കൂളോ മറ്റ് സൗകര്യങ്ങളോ ഇല്ലെന്ന പരാതി മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+