കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലോണ്‍ മസ്‌കിനെ മറിച്ചിടുമോ സൗദി രാജകുമാരന്‍; ഇതൊരു സ്ട്രാറ്റജിയെന്ന് ബിന്‍ തലാല്‍... ചീഫ് ട്വിറ്റ് എന്ന്

Google Oneindia Malayalam News

റിയാദ്: ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഇതോടെ പല രാജ്യങ്ങളും ട്വിറ്ററിനെതിരെ നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ മോട്ടോര്‍സ് എന്ന കമ്പനി ട്വിറ്ററിന് നല്‍കിയിരുന്ന പരസ്യങ്ങള്‍ നിര്‍ത്താന്‍ തീരുമാനിച്ചു. ട്വിറ്ററില്‍ ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് വാര്‍ത്തകളുണ്ട്.

ട്വിറ്റര്‍ കമ്പനിയില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ളത് ഇപ്പോള്‍ ഇലോണ്‍ മസ്‌കിനാണ്. രണ്ടാം സ്ഥാനം സൗദിയിലെ കോടീശ്വരനും സൗദി രാജകുടുംബാംഗവുമായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനാണ്. ഈ ഓഹരി അദ്ദേഹം മസ്‌കിന് വില്‍ക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പുതിയ റിപ്പോര്‍ട്ട് മറിച്ചാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ സ്ഥാപിച്ചതാണ് സൗദിയിലെ കിങ്ഡം ഹോള്‍ഡിങ് കമ്പനി. ഈ കമ്പനിക്കാണ് ട്വിറ്ററില്‍ ഓഹരിയുള്ളത്. അതിന് പുറമെ ബിന്‍ തലാലിന്റെ സ്വകാര്യ ഓഫീസിനും ട്വിറ്ററില്‍ ഓഹരിയുണ്ട്. ഈ രണ്ട് ഓഹരികളും ചേര്‍ത്താല്‍ ട്വിറ്റര്‍ കമ്പനിയിലെ രണ്ടാമത്തെ പ്രമുഖന്‍ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനാണ്.

2

189 കോടി ഡോളറിന്റെ നിക്ഷേപമാണ് ട്വിറ്ററില്‍ ബിന്‍ തലാല്‍ രാജകുമാരനും അദ്ദേഹത്തിന്റെ കമ്പനിക്കുമുള്ളത്. ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് വാങ്ങിയ പിന്നാലെ അദ്ദേഹത്തെ അഭിസംബോധന ചെയ്ത് ബിന്‍ തലാല്‍ ഒരു ട്വീറ്റ് ചെയ്തു. ചീഫ് ട്വിറ്റ് എന്നാണ് അതില്‍ മസ്‌കിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിലെ തങ്ങളുടെ ഓഹരി വില്‍ക്കില്ലെന്നും ബിന്‍ തലാല്‍ പറഞ്ഞു.

'എന്റെ മുഖ്യമന്ത്രി എനിക്കായി നിലകൊള്ളുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'; സ്റ്റാലിനോട് ഖുശ്ബു'എന്റെ മുഖ്യമന്ത്രി എനിക്കായി നിലകൊള്ളുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'; സ്റ്റാലിനോട് ഖുശ്ബു

3

കിങ്ഡം ഹോള്‍ഡിങ് കമ്പനിക്ക് ഒട്ടേറെ ലക്ഷ്യങ്ങളുണ്ട്. കമ്പനിയുടെ ദീര്‍ഘകാല സ്ട്രാറ്റജിയുടെ ഭാഗമായിട്ടാണ് ട്വിറ്ററില്‍ ഓഹരി വാങ്ങിയത്. അതുകൊണ്ടുതന്നെ ഓഹരി വില്‍ക്കില്ലെന്നും ബിന്‍ തലാല്‍ പറഞ്ഞു. സാധ്യമായാല്‍ കൂടുതല്‍ ഓഹരികള്‍ കിങ്ഡം ഹോള്‍ഡിങ് കമ്പനി വാങ്ങിയേക്കുമെന്നും ചില മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് ബിന്‍ താലാലും ഇലോണ്‍ മസ്‌കും ട്വിറ്ററില്‍ നേരിയ വാക് പോര് നടത്തിയിരുന്നു.

3

ബിന്‍ തലാല്‍ സ്ഥാപിച്ചതാണ് കിങ്ഡം ഹോള്‍ഡിങ് കമ്പനി. 2017ല്‍ ബിന്‍ തലാല്‍ രാജകുമാരനെ സൗദി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശേഷം വിട്ടയക്കുന്ന വേളയില്‍ കമ്പനിയുടെ നിശ്ചിത ഓഹരി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൗദി സോവറിങ് വെല്‍ത്ത് ഫണ്ടിന് കിങ്ഡം ഹോള്‍ഡിങില്‍ 16.9 ശതമാനം ഓഹരിയാണുള്ളത്.

4

മൂന്നര കോടിയാണ് സൗദി അറേബ്യയിലെ ജനസംഖ്യ. ലോകത്ത് ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നവരില്‍ സൗദി അറേബ്യയ്ക്ക് എട്ടാം സ്ഥാനമാണുള്ളത്. 12 ദശലക്ഷം ആളുകള്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ട്വിറ്ററില്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ് എന്ന് കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ മേധാവി അഭിപ്രായപ്പെട്ടു. വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്ന കാര്യങ്ങള്‍ വരാന്‍ പാടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

'ഡോക്ടര്‍ സമ്മതം മൂളിയതോടെ ഞാന്‍ പാലുകൊടുത്തു; സ്വന്തം കുഞ്ഞിനെ മാറോടണച്ചത് പോലെ തോന്നി''ഡോക്ടര്‍ സമ്മതം മൂളിയതോടെ ഞാന്‍ പാലുകൊടുത്തു; സ്വന്തം കുഞ്ഞിനെ മാറോടണച്ചത് പോലെ തോന്നി'

6

4400 കോടി ഡോളര്‍ നല്‍കിയാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയിരിക്കുന്നത്. ട്വിറ്ററില്‍ ഇനി നിയന്ത്രണങ്ങളുണ്ടാകില്ലെന്നാണ് മസ്‌ക് നല്‍കുന്ന സൂചന. മസ്‌ക് ഏറ്റെടുത്ത ഉടനെ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിനെ പുറത്താക്കി. കൂടാതെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, നിയമകാര്യ മേധാവി വിജയ ഗഡ്ഡെ എന്നിവരെയും പുറത്താക്കി.

7

മസ്‌ക് ട്വിറ്റര്‍ വാങ്ങുന്ന കരാര്‍ ഒപ്പിടുന്ന വേളയില്‍ അഗര്‍വാളും സെഗാലും ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആസ്ഥാനത്തുണ്ടായിരുന്നു. കരാര്‍ ഒപ്പിട്ട പിന്നാലെയാണ് പുറത്താക്കല്‍ നടപടി സ്വീകരിച്ചത്. മസ്‌കിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഇവര്‍ പ്രവര്‍ത്തിച്ചുവെന്നാണ് ആക്ഷേപം. റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സ് ഉടമ കൂടിയാണ് മസ്‌ക്. ട്വിറ്ററിന്റെ ഇടക്കാല സിഇഒ ആയി മസ്‌ക് എത്തുമെന്നും വാര്‍ത്തകളുണ്ട്.

English summary
How Much Shares Have Kingdom Holding Company Owned By Saudi Prince Alwaleed bin Talal in Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X