സര്‍വനാശത്തെ നേരിടാന്‍ നാസ, ബെന്നുവില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ ഒസിരിസ്, ഇനി കാര്യങ്ങള്‍ എളുപ്പം

വാഷിംഗ്ടണ്‍: ഭൂമിയെ തകര്‍ക്കുമെന്ന് കരുതുന്ന ബെന്നു ഛിന്നഗ്രഹത്തെ നേരിടാന്‍ ഒരുങ്ങി നാസ. അവരുടെ ഒസിരിസ്-റെക്‌സ് ബഹിരാകാശ പേടകം ഭൂമിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 24ന് ഈ പേടകം ഭൂമിയില്‍ ഇറങ്ങും. ബെന്നുവില്‍ നിന്നുള്ള സാംപിളുകളും ശേഖരിച്ചാണ് ഇവയുടെ വരവ്.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് നാസ ഒരു ഛിന്നഗ്രഹത്തില്‍ നിന്ന് സാംപിള്‍ ശേഖരിച്ച് ഭൂമിയിലേക്ക് തിരിച്ചെത്തിക്കുന്നത്. 2016ലാണ് ഒസിരിസ് നാസ ലോഞ്ച് ചെയ്തത്. 2018ലാണ് ഇവ ബെന്നുവില്‍ ലാന്‍ഡ് ചെയ്തത്. 11 അടി നീളമുള്ള വാക്വം സ്റ്റിക് ഛിന്നഗ്രഹത്തിന്റെ പ്രതലത്തില്‍ ഇറക്കി മണലും, കല്ലുകളുമാണ് ഇവ ശേഖരിച്ചത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇത്.ഈ സ്‌പേസ് ക്രാഫ്റ്റാണ് ഇപ്പോള്‍ ഭൂമിയിലേക്ക് തിരിച്ചുവരുന്നത്. ഇതില്‍ വലിയൊരു സാമ്പിളുകളുമുണ്ട്.

asteroid-bennu

ഏകദേശം 250 ഗ്രാമോളം വരുമിത്. ബെന്നുവിന്റെ അപകടം എത്രത്തോളം വരുമെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ബെന്നു രൂപപ്പെട്ടത് എങ്ങനെ? അതിന്റെ ഉപരിതലം മുതലുള്ള കാര്യങ്ങളും ഇതിലൂടെ അറിയാന്‍ സാധിക്കും. ഭൂമിയെ ചുറ്റിയാണ് ഈ സ്‌പേസ്‌ക്രാഫ്റ്റ് എത്തുക. തുടര്‍ന്ന് ഈ പാഴ്‌സല്‍ ഭൂമിയില്‍ എത്തിക്കും. 6.2 ബില്യണ്‍ കിലോമീറ്റര്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് ഈ പേടകം ഭൂമിയിലെത്തുന്നത്.

ഒസിരിസ് ഒരു പാരച്യൂട്ടിലാണ് ഈ ക്യാപ്‌സ്യൂള്‍ റിലീസ് ചെയ്യുക. സെപ്റ്റംബര്‍ 24ന് വൈകീട്ട് ഏഴരയോടെയാണ് ഇവ ഭൂമിയിലെത്തുക. യുഎസ്സിലെ ഉട്ട മരഭൂമിയിലാണ് ഇവ ലാന്‍ഡ് ചെയ്യുന്നത്. സ്‌പേസ്‌ക്രാഫ്റ്റ് ബില്‍ഡറായ ലോക്ഹീഡ് മാര്‍ട്ടിന്റെ കൊളറാഡോ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് റിലീസ് കമാന്‍ഡ് ലഭിക്കും. തുടര്‍ന്ന് ഒരു ക്ലീന്‍ ലാബിലേക്ക് ഈ ക്യാപ്‌സ്യൂള്‍ മാറ്റും. തിങ്കളാഴ്ച്ച രാവിലെ ഈ സാമ്പിളുകള്‍ ഒരു അടച്ചിട്ട കണ്ടെയിനറിലാക്കി വിമാനമാര്‍ഗം ഹൂസ്റ്റണിലേക്ക് കൊണ്ടുപോകും.

നാസ ഒസിരിസിന്റെ തത്സമയ സംപ്രേഷണവും ഒരുക്കുന്നുണ്ട്. വൈകീട്ട് ഏഴര മുതല്‍ ഇത് നാസ ടിവിയിലൂടെ കാണാം. നാസയുടെ വെബ്‌സൈറ്റിലും ലൈവ് സ്ട്രീമിംഗുണ്ട്. അതിന് ശേഷം വാര്‍ത്താ കോണ്‍ഫറന്‍സുമുണ്ട്. മിലിട്ടറി റേഞ്ചിലുള്ള താല്‍ക്കാലികമായി ഉണ്ടാക്കിയ ഒരു മുറിയിലേക്കാണ് ഈ ക്യാപ്‌സൂള്‍ കൊണ്ടുവരിക. ഇതെല്ലാം സംപ്രേഷണം ചെയ്യും.

ഇത് എത്തി കഴിഞ്ഞതിന് ശേഷം രണ്ട് വര്‍ഷത്തോളം ഇവ വിശദമായി പരിശോധിക്കും. ഹൂസ്റ്റണിലെ നാസയുടെ ജോണ്‍സന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററില്‍ ഈ സാമ്പിള്‍ ശേഖരിച്ച് വെക്കും. ഇവ ഭാവിയിലെ പഠനത്തിന് വേണ്ടിയാണ് ഉപയോഗിക്കുക. ഒസിരിസ് അപ്പക്‌സ് എന്ന് ഇവയുടെ പേര് മാറ്റാനും സാധ്യതയുണ്ട്. അതേസമയം ബെന്നു ഛിന്നഗ്രഹം ചെറിയൊരു വസ്തുവാണ്. വലിയൊരു ഛിന്നഗ്രഹത്തിന്റെ ഭാഗങ്ങളാണിതെന്നാണ് കരുതുന്നത്.

ഓരോ ആറ് വര്‍ഷം കൂടുമ്പോഴും ഇവ ഭൂമിക്ക് അടുത്തെത്താറുണ്ട്. 2182ല്‍ ഇവ ഭൂമിയെ ഇടിക്കുമെന്നാണ് നാസയുടെ വിലയിരുത്തല്‍ . അതിലൂടെ വലിയ ദുരന്തങ്ങള്‍ ഭൂമിയില്‍ സംഭവിക്കാനും സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ഛിന്നഗ്രഹം രൂപപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q