കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കാന്‍ ബിന്‍ലാദനെ പ്രചോദിപ്പിച്ചത് ഒരു വാര്‍ത്തയായിരുന്നു...

Google Oneindia Malayalam News

ജെറുസലേം: ലോകം ഒരിയ്ക്കലും മറക്കാത്ത ഭീകരാക്രമണമാണ് സെപ്തംബര്‍ 11 ആക്രമണം എന്നറിയപ്പെടുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം. അല്‍ ഖ്വായ്ദ ആയിരുന്നു അതിന് പിന്നില്‍. എന്ന് പറഞ്ഞാല്‍, ഒസാമ ബിന്‍ലാദന്‍.

തങ്ങള്‍ സുരക്ഷിതരാണെന്ന അഹങ്കാരത്തില്‍ ജീവിച്ചിരുന്ന അമേരിയ്ക്കയ്ക്ക് ഏറ്റ ഏറ്റവും വലിയ തിരിച്ചടി തന്നെ ആയിരുന്നു അത്. സുശക്തമായ അമേരിയ്ക്കന്‍ സുരക്ഷയെ മറികടക്കുന്നതിനായി അത്രയും 'പെര്‍ഫെക്ട്' ആയ ഒരു പദ്ധതി എങ്ങനെയാണ് ഒസാമ ബിന്‍ലാദന്‍ തയ്യാറാക്കിയത് എന്നത് ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു.

ഒരു വാര്‍ത്തയായിരുന്നു ബിന്‍ ലാദന് ഇത്തരം ഒരു ആശയം പകര്‍ന്ന് നല്‍കിയത്. രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തിന്റെ വാര്‍ത്ത.

വേള്‍ഡ് ട്രേഡ് സെന്റര്‍

വേള്‍ഡ് ട്രേഡ് സെന്റര്‍

2001 സെപ്തംബര്‍ 11 നായിരുന്നു അമേരിയ്ക്കയുടെ അഭിമാന സ്തംഭമായിരുന്ന വേള്‍ഡ് ട്രേഡ് സെന്ററിലേയ്ക്ക് അല്‍ഖ്വായ്ദ തീവ്രവാദികള്‍ വിമാനങ്ങള്‍ ഇടിച്ചു കയറ്റിയത്. മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.

പ്രചോദനം

പ്രചോദനം

1999 ല്‍ നടന്ന ഒരു വിമാന അപകടം ആയിരുന്നു ഇക്കാര്യത്തില്‍ ഒസാമ ബിന്‍ലാദന് പ്രചോദനം എന്നാണ് അല്‍ഖ്വായ്ദ മാഗസിന്‍ ആയ അല്‍ മസ്ര പറയുന്നത്.

വിമാനം കടലില്‍ മുക്കിയ പൈലറ്റ്

വിമാനം കടലില്‍ മുക്കിയ പൈലറ്റ്

1999 ല്‍ ആണ് ലോസ് അഞ്ജലീസില്‍ നിന്ന് കെയ്‌റോയിലേയ്ക്ക് പുറപ്പെട്ട ഈജിപ്ത് എയറിന്റെ വിമാനം അത്‌ലാന്റി സമുദ്രത്തിലേയ്ക്ക് കൂപ്പുകുത്തിയത്. സത്യത്തില്‍ പൈലറ്റ് മനപ്പൂര്‍വ്വം വിമാനം സുമദ്രത്തിലേയ്ക്ക് വീഴ്ത്തുകയായിരുന്നു.

ഗാമില്‍ അല്‍ ബത്തൗത്തി

ഗാമില്‍ അല്‍ ബത്തൗത്തി

ഈജിപ്തുകാരനായ കോ പൈലറ്റ് ഗാമില്‍ അല്‍ ബത്തൗത്തിയായിരുന്നു ആ ക്രൂരത ചെയ്തത്. 217 പേരാണ് അന്ന് കൊല്ലപ്പെട്ടത്. കമ്പനിയില്‍ നിന്ന് അച്ചടക്ക നടപടി നേരിട്ടതിന്റെ ദേഷ്യത്തിലായിരുന്നു ഇത്.

എന്ത് കൊണ്ട് കെട്ടിടം

എന്ത് കൊണ്ട് കെട്ടിടം

ഈ വാര്‍ത്ത കേട്ടപ്പോള്‍ ഒസാമ ചോദിച്ചത് ഇതായിരുന്നുവത്രെ- എന്തുകൊണ്ട് അയാള്‍ക്ക് വിമാനം ഏതെങ്കിലും കെട്ടിടത്തില്‍ ഇടിപ്പിച്ചില്ല?

ഖാലിദ് ഷേഖ് മുഹമ്മദ്

ഖാലിദ് ഷേഖ് മുഹമ്മദ്

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ കൃത്യമായ പദ്ധതി തയ്യാറാക്കിയ ആളാണ് ഖാലിദ് ശേഖ് മുഹമ്മദ്. ഇയാളുമായി ലാദന്‍ ഈ വിവരം ചര്‍ച്ച ചെയ്തിരുന്നുവത്രെ.

12 വിമാനങ്ങള്‍

12 വിമാനങ്ങള്‍

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പദ്ധതി ലാദന് മുന്നില്‍ അവതരിപ്പിയ്ക്കുന്നതിന് മുമ്പ് ഖാലിദിന്റെ മുന്നില്‍ മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നത്രെ. 12 വിമാനങ്ങള്‍ ഒരേ സമയം ഉപയോഗിച്ച് ഭീകരാക്രമണം നടത്തുക എന്നതായിരുന്നത്രെ അത്.

പക്ഷേ നടന്നത്

പക്ഷേ നടന്നത്

ഭാഗ്യം എന്ന് പറയുന്നതാകും നല്ലത്. ഒടുവില്‍ ലാദനും ഖാലിദും ചേര്‍ന്ന് വേള്‍ഡ് ട്രേഡ് സെന്റര്‍ മാത്രം ലക്ഷ്യം വയ്ക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നത്രെ.

ഒരു വാര്‍ത്തയുണ്ടാക്കിയ പുകില്‍

ഒരു വാര്‍ത്തയുണ്ടാക്കിയ പുകില്‍

സത്യത്തില്‍ ഒരു വാര്‍ത്തയുണ്ടാക്കിയ പുകിലായിരുന്നോ ആ ആക്രമണം? അല്ലെന്ന് തന്നെ പറയാം. അതല്ലെങ്കില്‍ മറ്റൊരു രീതി അവലംബിച്ച് അല്‍ഖ്വായ്ദ ആക്രമണം നടത്തിയേനെ.

English summary
How Osama bin Laden got idea for 9/11 terror attacks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X