കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ തിരഞ്ഞെടുപ്പ് ഇന്ത്യക്ക് നിര്‍ണായകം.... തീപ്പൊരിയായി ഇമ്രാന്‍ ഖാന്‍, പ്രശ്‌നം വഷളാവും?

Google Oneindia Malayalam News

കറാച്ചി: പാകിസ്താന്‍ നിര്‍ണായകമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നു പോകുകയാണ്. ഇതിന് പിന്നാലെയാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് ഇന്ത്യക്കാണ് ഏറ്റവും നിര്‍ണായകം. പാകിസ്താനുമായി ഏറ്റവും നല്ല ബന്ധം ആഗ്രഹിക്കുന്ന ഇന്ത്യക്ക് പക്ഷേ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യം ഗുണകരമല്ല. പ്രചാരണങ്ങളിലെല്ലാം നിറഞ്ഞു നിന്നത് ഇന്ത്യയായിരുന്നു. ഇന്ത്യന്‍ വിരുദ്ധത എന്ന് തെളിച്ച് പറയേണ്ടി വരും.

തീവ്ര ഇന്ത്യാവിരുദ്ധതയുമായി ഇമ്രാന്‍ ഖാനും ഷെഹബാസ് ഷെരീഫുമാണ് മുന്നില്‍ നില്‍ക്കുന്നത്. ഈ രണ്ട് പാര്‍ട്ടികളില്‍ ആരു ജയിച്ചാലും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകാനേ അത് ഉപകരിക്കൂ. അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പോസിറ്റീവായ ഒരു സമീപനമാണ് പാകിസ്താനില്‍ നിന്ന് ഇന്ത്യ ആഗ്രഹിക്കുന്നത്. അതുണ്ടാവാന്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ അദ്ഭുതങ്ങള്‍ ഉണ്ടാവേണ്ടി വരും.

കടുത്ത ഇന്ത്യാവിരുദ്ധത

കടുത്ത ഇന്ത്യാവിരുദ്ധത

ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കണം എന്ന് ഇന്ത്യ ദീര്‍ഘനാളായി പാകിസ്താനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കശ്മീര്‍ വിഷയം എടുത്തിട്ട് ഇന്ത്യയെ നാണം കെടുത്താനാണ് പാകിസ്താന്‍ സ്ഥിരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാകിസ്താന്‍ മുസ്ലീം ലീഗ്-നവാസ്(പിഎംഎല്‍-എന്‍) നേതാവ് ഷെഹബാസ് ഷരീഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞത് ഇന്ത്യയേക്കാള്‍ മികച്ച രാജ്യമായി പാകിസ്താനെ മാറ്റുമെന്നാണ്. ആറുമാസത്തിനുള്ളില്‍ ലോഡ് ഷെഡ്ഡിങ് നിര്‍ത്തലാക്കിയില്ലെങ്കില്‍ എന്റെ പേര് നിങ്ങള്‍ക്ക് മാറ്റിക്കോ എന്നായിരുന്നു പിന്നത്തെ പ്രസ്താവന. ഒടുക്കം വാഗ അതിര്‍ത്തിയില്‍ പാകിസ്താന്റെ അടിമകളായി ഇന്ത്യക്കാര്‍ എത്തുമെന്ന് വരെ ഷരീഫ് തട്ടിവിട്ടു.

ഇമ്രാന്‍ ഖാനും രക്ഷയില്ല

ഇമ്രാന്‍ ഖാനും രക്ഷയില്ല

തീവ്ര മതവാദത്തിന് പേരുകേട്ട നേതാവാണ് ഇ്മ്രാന്‍ ഖാന്‍. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യയുടെ താല്‍പര്യങ്ങളാണ് സംരക്ഷിച്ച് കൊണ്ടിരിക്കുന്നതെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ ആരോപണം. അതേസമയം പാകിസ്താനിലെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത് ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ വഷളാവുമെന്നാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിഘടനവാദികള്‍ ശക്തമായ രീതിയില്‍ പാകിസ്താനില്‍ പിടിമുറുക്കിയിട്ടുണ്ട്. അതുകൊണ്ട് ആ പ്രതീക്ഷ വേണ്ട. ഈ വിഘടനവാദികളെയാണ് ഇമ്രാന്‍ ഖാനടക്കമുള്ളവര്‍ പ്രതിനിധാനം ചെയ്യുന്നത്.

തീവ്രവാദികളുടെ പട

തീവ്രവാദികളുടെ പട

പാകിസ്താനില്‍ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനകളുടെ സ്ഥാനാര്‍ത്ഥികള്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഇവരൊക്കെ ജയിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇവരെ ഫോര്‍ത്ത് സ്‌കെജ്യൂല്‍ എന്നാണ് വിളിക്കുന്നത്. ഔറംഗസേബ് ഫാറൂഖി പോലെയുള്ള നേതാക്കള്‍ തീവ്രവാദികള്‍ക്ക് പ്രിയങ്കരനാണ്. മതവിദ്വേഷവും സാമൂഹ്യപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പങ്കുള്ളവരുമാണ് ഇവര്‍. കറാച്ചിയില്‍ നിന്ന് മത്സരിക്കുന്ന ഫാറൂഖി ജയം ഉറപ്പിച്ചത് പോലെയാണ്. വികസനത്തെയല്ല തീവ്രവാദത്തെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് പാകിസ്താന്‍.

കൊടുംഭീകരനായ ഹാഫിസ് സയ്യിദ്

കൊടുംഭീകരനായ ഹാഫിസ് സയ്യിദ്

മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ഹാഫിസ് സയ്യിദും മകനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. ഹാഫിസ് സയ്യിദിന്റെ പാര്‍ട്ടിയായ അല്ലാഹ ഉ അക്ബര്‍ തെഹരിക് 265 സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയത്. അതേസമയം നവാസ് ഷെരീഫിനെ നേരത്തെ തന്നെ പുറത്താക്കാനുള്ള തന്ത്രങ്ങള്‍ ഭീകരരാണ് ആസൂത്രണം ചെയ്തത്. ഇന്ത്യയുമായുള്ള ബന്ധം വഷളാവണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. അതേസമയം ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രിയായി കാണാനാണ് ഭീകരസംഘടനകളുടെ ആഗ്രഹം. അദ്ദേഹത്തിന് തന്നെയാണ് സാധ്യതയും ഉള്ളത്.

സൈന്യത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍

സൈന്യത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍

സൈന്യത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനാണ് ഇമ്രാന്‍ ഖാന്‍ തയ്യാറെടുക്കുന്നത്. ഐഎസ്‌ഐയ്ക്കും ഇതിന് സമ്മതമാണ്. ഇതോടെ ഇന്ത്യക്കെതിരെയുള്ള എല്ലാ ആക്രമണങ്ങളും ഇവര്‍ക്ക് സര്‍ക്കാരിന്റെ സഹായത്തോടെ നടത്താനാവും. സൈന്യവും ഐഎസ്‌ഐയും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുടെ ജയത്തിനായി പ്രയത്‌നിച്ച് കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പല രാജ്യങ്ങളും കൊടുഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെ സഹായവും ഇമ്രാന്‍ ഖാന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ വാദങ്ങളൊക്കെ അദ്ദേഹം തള്ളിയിട്ടുണ്ട്. പക്ഷേ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് തന്നെയാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷര്‍ പ്രവചിക്കുന്നു. ഹാഫിസ് സയ്യിദിന്റെ പാര്‍ട്ടി ഇമ്രാന്‍ ഖാനുമായി കൈകോര്‍ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ആരാകും ഭാവി പ്രധാനമന്ത്രി... പ്രശാന്ത് കിഷോര്‍ തന്ത്രമൊരുക്കുന്നു.... മോദിയോ രാഹുലോ ജയിക്കുക!!ആരാകും ഭാവി പ്രധാനമന്ത്രി... പ്രശാന്ത് കിഷോര്‍ തന്ത്രമൊരുക്കുന്നു.... മോദിയോ രാഹുലോ ജയിക്കുക!!

കുഞ്ഞു യാസിന്റെ സത്യസന്ധത്ക്ക് രജനിയുടെ സമ്മാനം... കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കിയ ബാലന്‍!!കുഞ്ഞു യാസിന്റെ സത്യസന്ധത്ക്ക് രജനിയുടെ സമ്മാനം... കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കിയ ബാലന്‍!!

English summary
How Pakistan election 2018 polls result will affect India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X