കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലേയ്ക്ക് എങ്ങനെ മദ്യം കടത്താം... ഇതാ വഴികള്‍; പരീക്ഷിയ്ക്കരുതെന്ന് മാത്രം!

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ ശരിയത്ത് ആണ് നിയമം. മദ്യത്തിന് കര്‍ശന നിരോധനമാണ്. മദ്യം ഉപയോഗിയ്ക്കുന്നത് മാത്രമല്ല, മദ്യം സൂക്ഷിയ്ക്കുന്നതും കടത്തുന്നതും ഒക്കെ ശിക്ഷിയ്ക്കപ്പെടാവുന്ന കുറ്റമാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സ്ഥിരം മദ്യപരായിട്ടുള്ള ആളുകള്‍ അങ്ങ് സൗദിയിലും ഉണ്ട്. വിദേശികള്‍ മാത്രമല്ല, സ്വദേശികളും. മദ്യക്കടത്ത് അവിടത്തെ പ്രധാന 'അധോലോക വ്യാപാരങ്ങളില്‍' ഒന്നാണ്.

സൗദിയില്‍ എന്തായാലും മദ്യം ഉത്പാദിപ്പിയ്ക്കുന്നില്ല. പിന്നെങ്ങനെയാണ് അവിടേയ്ക്ക് മദ്യമെത്തുന്നത്. രസകരമായ ചില സൂത്രപ്പണികള്‍ കാണാം. സൗദി അറേബ്യ കസ്റ്റംസ് അധികൃതര്‍ തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്.

പരമ്പരാഗത വസ്ത്രം

പരമ്പരാഗത വസ്ത്രം

അറബികളുടെ പരമ്പരാഗത നീളന്‍ വസ്ത്രം തന്നെയാണ് ചിലര്‍ മദ്യക്കടത്തിനായി ഉപയോഗിയ്ക്കുന്നത്. വസ്ത്രത്തിനടിയില്‍ ടേപ്പുകള്‍ കൊണ്ട് 14 മദ്യക്കുപ്പികള്‍ ഒട്ടിച്ചുവച്ച വിരുതനെ അടുത്തിടെയാണ് പോലീസ് പിടിച്ചത്. ഇയാളുടെ നടത്തത്തിലെ അസ്വാഭാവികതയാണ് സംശയത്തിന് വഴിവച്ചത്.

പെട്ടിയ്ക്കുള്ളില്‍

പെട്ടിയ്ക്കുള്ളില്‍

വലിയ കാര്‍ഗോകളില്‍ എത്തുന്ന ചരക്കുകള്‍ക്കിടയില്‍ വ്യാപകമായി മദ്യം സൗദിയിലേയ്ക്ക് എത്തുന്നുണ്ടെന്നാണ് വിവരം. പക്ഷേ പിടിയ്ക്കപ്പെട്ടാല്‍ പണി പാളും.

പോക്കറ്റ്

പോക്കറ്റ്

പരമ്പരാഗത വസ്ത്രം തന്നെ പല വിധത്തില്‍ മദ്യക്കടത്തിന് മറയാക്കുന്നുണ്ട്. ഉള്ളില്‍ ഇടുന്ന വസ്ത്രത്തില്‍ കുറേ പോക്കറ്റുകള്‍ ഉണ്ടാക്കും. അതിലെല്ലാം മദ്യക്കുപ്പികള്‍ നിറയ്ക്കും. എങ്ങനെയുണ്ട് വഴി?

സോക്‌സില്‍ കയറ്റി

സോക്‌സില്‍ കയറ്റി

സോക്‌സില്‍ കയറ്റി വരെ മദ്യക്കുപ്പികള്‍ സൗദിയിലേയ്ക്ക് കടത്തുന്നുണ്ടത്രെ.

റോളുകളില്‍

റോളുകളില്‍

വലിയ വലിയ റോളുകള്‍ക്കിടയില്‍ മദ്യക്കുപ്പി കയറ്റി വയ്ക്കും. എന്തായാലും റോളുകള്‍ മുഴുവന്‍ അധികൃതര്‍ തുറന്ന് പരിശോധിയ്ക്കാനിടയില്ലല്ലോ എന്നതാണ് ധൈര്യം. പക്ഷേ ഈ ചിത്രവും പുറത്ത് വിട്ടിട്ടുള്ളത് സൗദി കസ്റ്റംസ് തന്നെയാണ്.

പെപ്‌സിയല്ല

പെപ്‌സിയല്ല

ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ പെപ്‌സിയുടെ ടിന്‍ ആണെന്ന് തോന്നു. എന്നാല്‍ സംഗതി വേറെയാണ്. പെപ്‌സിയുടെ സ്റ്റിക്കര്‍ ഒട്ടിച്ച് ബിയര്‍ ആണ് കടത്തുന്നത്.

ടയറില്‍ പോലും

ടയറില്‍ പോലും

ടയര്‍ കൊണ്ടുവരുന്നതില്‍ ഒരു പോലീസും പ്രശ്‌നമുണ്ടാക്കില്ല. എന്നാല്‍ ടയറിനുള്ളില്‍ നിറയെ മദ്യക്കുപ്പികളാണെങ്കിലോ?

വാറ്റുണ്ട്

വാറ്റുണ്ട്

സൗദിയിലേയ്ക്ക് മദ്യം കൊണ്ടുവരുന്നത് വലിയ റിസ്‌ക് ആണ്. അതുകൊണ്ട് ചില വിരുതന്‍മാര്‍ ചെയ്യുന്നത് എന്താണെന്നോ... സ്വന്തമായി അങ്ങ് വാറ്റും. വിശ്വസ്തര്‍ക്ക് മാത്രം വില്‍ക്കും.

വിദേശികള്‍ക്ക്

വിദേശികള്‍ക്ക്

അമേരിയ്ക്കക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ചില കാര്യങ്ങളിലൊക്കെ സൗദി ഇളവുകള്‍ നല്‍കുന്നുണ്ട്. പക്ഷേ മദ്യത്തിന്റെ കാര്യത്തില്‍ ഒരു ഇളവും ഇല്ല. പക്ഷേ ഇവരുടെ കേന്ദ്രങ്ങളില്‍ 'ഹോം മെയ്ഡ്' മദ്യം ഇഷ്ടം പോലെ ലഭ്യമാണത്രെ!

English summary
How people smuggle liquor to Saudi Arabia?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X