'ആദ്യ കാഴ്ചയില്‍ തന്നെ ആ 13 കാരിയോട് ആ രാജകുമാരന് പ്രണയമായി'; റോയല്‍ റൊമാന്‍സിന് പിന്നിലെ കഥ
എലിസബത്ത് രാജ്ഞി ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. ചരിത്രത്തില്‍ ഒരുപാട് അവസ്മരണീയ നിമിഷങ്ങള്‍ ബാക്കിയാക്കിയാണ് എലിസബത്ത് രാജ്ഞി സിംഹാസനം വിട്ടൊഴിഞ്ഞത്. കഴിഞ്ഞ ദിവസമാണ് രാജ്ഞിയുടെ നിര്യാണം സ്ഥിരീകരിച്ചത്.
എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക ജീവതം പോലെ തന്നെ ശ്രദ്ധേയമായിരുന്നു വ്യക്തി ജീവിതം. എല്ലാവരും അത്ഭുതത്തോടെ നോക്കിനിന്ന ഒന്നായിരുന്നു എലിസബത്ത് രാജ്ഞിയുടേയും ഫിലിപ്പ് രാജകുമാരന്റെയും ദാമ്പത്യ ജീവിതം. 2021 ഏപ്രില്‍ 9 നാണ് ഫിലിപ്പ് രാജകുമാരന്‍ അന്തരിക്കുന്നത്.

എലിസബത്ത് രാജ്ഞിയുടേയും ഫിലിപ്പ് രാജകുമാരന്റെയും പ്രണയം വളരെ രസകരമായിരുന്നു. ഏറ്റവും നല്ല പ്രണ ജോഡികളായിട്ടാണ് ലോകം എലിസബത്തിനേയും ഫിലിപ്പിനേയും നോക്കിക്കണ്ടത്. വളരെ ചെറുപ്രായത്തില്‍ തന്നെ പ്രണയ കഥ തുടങ്ങിയെന്ന് പറയാം. 1939ല്‍ ഇംഗ്ലണ്ടില്‍ വെച്ച് 13 വയസ്സുള്ള എലിസബത്ത് രാജകുമാരിയെ കണ്ടപ്പോള്‍ തന്നെ ഗ്രീസിലെ രാജകുമാരന്‍ ആയ ഫിലിപ്പിന് ്അവരോട് പ്രണയം തോന്നുകയയാിരുന്നു ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. പിന്നീട് ആ പ്രണയം വളര്‍ന്ന ്പന്തലിച്ച് കല്യാണത്തിലെത്തി. ഫിലിപ്പിന്റെ മരണം വരെയും ഇരുവരും ആ മനോഹര പ്രണയം തുടരുകയും ചെയ്തു.

ആദ്യ കൂടിക്കാഴ്ച:
1939ല്‍ 13 വയസ്സുള്ളപ്പോഴാണ് എലിസബത്ത് ഫിലിപ്പിനെ ആദ്യമായി കാണുന്നത്. ആ സമയത്ത്, ഫിലിപ്പ് ഗ്രീസിലെ രാജകുമാരനായിരുന്നു, എലിസബത്തിനെക്കാള്‍ അഞ്ച് വയസ്സ് കൂടുതലായിരുന്നു ഫിലിപ്പിന്. റോയല്‍ നേവിയില്‍ ഒരു കരിയര്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. എലിസബത്തിന്റെ കസിന്‍ മാര്‍ഗരറ്റ് റോഡ്സ് തന്റെ ആത്മകഥയില്‍ ഇങ്ങനെ എഴുതി, 'എലിസബത്ത് ആദ്യം മുതല്‍ യഥാര്‍ത്ഥത്തില്‍ പ്രണയത്തിലായിരുന്നു.'
ഏഴ് പതിറ്റാണ്ട് കാലം സിംഹാസനത്തിലിരുന്ന രാജ്ഞി; ക്യൂന്‍ എലിസബത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

വിവാഹ നിശ്ചയം:
വര്‍ഷങ്ങള്‍ക്കുശേഷം 1946-ല്‍ ഫിലിപ്പ് കിങ് ജോര്‍ജ്ജ് ആറാമനോട് തനിക്ക് എലിസബത്തിനെ വിവാഹം ചെയ്ത് തരാന്‍ ആവശ്യപ്പെട്ടു. വിവാഹ നിശ്ചയ വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ അടുത്ത ഏപ്രിലില്‍ എലിസബത്തിന് 21 വയസ്സ് തികയുന്നതുവരെ കാത്തിരിക്കണമെന്ന് രാജാവ് ഫിലിപ്പിനോട് പറഞ്ഞിരുന്നു. വിവാഹനിശ്ചയം ഒരു വര്‍ഷത്തേക്ക് രഹസ്യമായി സൂക്ഷിക്കാന്‍ ദമ്പതികളെ നിര്‍ബന്ധിച്ചു.

വിവാഹം:
1947 നവംബര്‍ 20-ന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ വെച്ച് നടന്ന ഒരു രാജകീയ വിവാഹ ചടങ്ങില്‍ വെച്ച് ഫിലിപ്പും എലിസബത്തും വിവാഹിതരായി. ദമ്പതികളുടെ വിവാഹ പ്രഭാതഭക്ഷണത്തില്‍, ജോര്‍ജ്ജ് ആറാമന്‍ രാജാവ് പ്രഖ്യാപിച്ചു, 'ഞങ്ങളുടെ മകള്‍ അവള്‍ ഇഷ്ടപ്പെടുന്ന ആളെ വിവാഹം കഴിക്കുന്നു.

പിന്നീട് എലിസബത്ത് രാജ്ഞിയുടെ ഓരോ ഘട്ടത്തിലും ഫിലിപ്പ് രാജകുമാരന്‍ കൂടെ നിന്നു. 1953 ജൂണ്‍ 2-ന് എലിസബത്ത് ബ്രിട്ടീഷ് സിംഹാസനത്തില്‍ കയറിറുകയും ഔദ്യോഗികമായി എലിസബത്ത് രാജ്ഞിയായി മാറുകയും ചെയ്തു. ആ നിമിഷം പൂര്‍ണ്ണ നാവിക യൂണിഫോമില്‍ ഫിലിപ്പ് അഭിമാനത്തോടെ അവരുടെ അരികില്‍ നിന്നു.
കിടുക്കാച്ചി ഫോട്ടോസുമായി റിമി...സാരിയിൽ ഇത്ര സുന്ദരിയോ എന്ന് ആരാധകർ

50ാം വിവാഹവാര്‍ഷികത്തില്‍, ഫിലിപ്പ് രാജകുമാരന്‍ അവരുടെ വിവാഹത്തെക്കുറിച്ച് അപൂര്‍വമായ ഒരു പ്രസംഗം നടത്തി, 'ഞങ്ങള്‍ പഠിച്ച പ്രധാന പാഠം സഹിഷ്ണുതയാണ് ഏതൊരു സന്തോഷകരമായ ദാമ്പത്യത്തിന്റെയും ഒരു പ്രധാന ഘടകം എന്നതാണ്. കാര്യങ്ങള്‍ നല്ലപോലെ നടക്കുമ്പോള്‍ അത് അത്ര പ്രധാനമായിരിക്കില്ല. ശരി, പക്ഷേ യാത്ര ദുഷ്‌കരമാകുമ്പോള്‍ അത് അത്യന്താപേക്ഷിതമാണ്. രാജ്ഞിക്ക് സഹിഷ്ണുതയുടെ ഗുണം സമൃദ്ധമായി ഉണ്ടെന്ന് നിങ്ങള്‍ക്ക് എന്നില്‍ നിന്ന് മനസ്സിലാക്കം അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications