കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖഷോഗിയെ കൊല്ലാന്‍ നിര്‍ദേശിച്ചത് സ്‌കൈപ് വഴി... സൗദിയുടെ വാദങ്ങളെല്ലാം പൊളിയുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
ഖഷോഗി വധത്തിൽ സൗദിയുടെ വാദങ്ങളെല്ലാം പൊളിയുന്നു | Oneindia Malayalam

റിയാദ്: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കില്‍ സൗദി അറേബ്യ കൂടുതല്‍ കുരുക്കിലേക്കെന്ന് സൂചന. അന്താരാഷ്ട്ര മാധ്യമങ്ങള്‍ നിര്‍ണായക തെളിവുകള്‍ ഈ വിഷയത്തില്‍ ലഭിച്ചിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത അനുയായിയാണ് ഇതിന് വേണ്ടി നിര്‍ദേശങ്ങള്‍ നല്‍കിയത്. അതേസമയം ഖഷോഗിയുടേത് കൊലപാതകം തന്നെയാണ് തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് ഉര്‍ദുഗാനും സ്ഥിരീകരിച്ചിട്ടുണ്ട്.

അദ്ദേഹത്തെ നിര്‍ണായക വെളിപ്പെടുത്തല്‍ അന്താരാഷ്ട്ര തലത്തില്‍ സൗദിയെ പ്രതിക്കൂട്ടിലാക്കുന്നതാണ്. സല്‍മാന്‍ രാജകുമാരന് ഈ വിഷയത്തില്‍ പങ്കില്ലെന്ന നിലപാടാണ് സൗദി ആവര്‍ത്തിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ മുഴുവന്‍ ഈ കേസില്‍ കുരുക്കിലായിരിക്കുയാണ്. സല്‍മാന്‍ അറിയാതെ ഇക്കാര്യങ്ങളൊന്നും നടക്കില്ലെന്നാണ് തുര്‍ക്കിയുടെ ആരോപണം. അതേസമയം ഖഷോഗിയെ കൊല്ലാന്‍ ദിവസങ്ങള്‍ക്ക് മുമ്പേ ഇവര്‍ പദ്ധതിയിട്ടെന്നാണ് ഉര്‍ദുഗാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കൊല്ലാന്‍ എത്തിയത് ചില്ലറക്കാരനല്ല

കൊല്ലാന്‍ എത്തിയത് ചില്ലറക്കാരനല്ല

മുഹമ്മദ് ബിന്‍ സല്‍മാന്‍ ദീര്‍ഘകാല ഉപദേഷ്ടാക്കളിലൊരാളായ സൗദ് അല്‍ ഖത്താനിയാണ് നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സൗദിയും സ്ഥിരീകരിക്കുന്നുണ്ട്. സ്‌കൈപ്പിലൂടെയാണ് ഇതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത്. കോണ്‍സുലേറ്റില്‍ തന്നെയുള്ള ഒരു റൂമില്‍ ഇരുന്നായിരുന്നു ഖത്താനി കൊലയാളികളുമായി സംസാരിച്ചിരുന്നത്. ഖഷോഗിയെ കുറിച്ച് ഇയാള്‍ അശ്ലീല പദങ്ങളാണ് ഈ സമയം പറഞ്ഞു കൊണ്ടിരുന്നത്. ഇക്കാര്യം അറബ്, തുര്‍ക്കി ഇന്റലിജന്‍സ് വിഭാഗങ്ങള്‍ സ്ഥിരീകരിക്കുന്നു.

ആ നായയുടെ തലയെനിക്ക് വേണം

ആ നായയുടെ തലയെനിക്ക് വേണം

ഖഷോഗിയെ കൊലപ്പെടുത്തുന്നതിന് ഇയാള്‍ പറഞ്ഞ വാക്കുകളും പുറത്തുവന്നിട്ടുണ്ട്. ആ നായയുടെ തല എനിക്ക് വേണമെന്നായിരുന്നു ഖത്താനിയുടെ പരാമര്‍ശം. അതേസമയം ഖത്താനിക്ക് തന്റേതായ രീതിയില്‍ ഖഷോഗി മറുപടി നല്‍കുകയും ചെയ്തു. തര്‍ക്കം മൂത്ത് ഒരു ഘട്ടത്തില്‍ ഖഷോഗിയെ കൊല്ലാന്‍ ഖത്താനി നിര്‍ദേശം നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് ഖത്താനി ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സല്‍മാന്‍ രാജാവ് പുറത്താക്കിയെന്ന് സൗദി പറയുന്നു.

സല്‍മാന്‍ രാജാവ് അറിയാതെ നടക്കില്ല....

സല്‍മാന്‍ രാജാവ് അറിയാതെ നടക്കില്ല....

ഖത്താനി പല അഭിമുഖങ്ങളിലും സല്‍മാന്‍ രാജാവ് അറിയാതെ ഒരു കാര്യവും ചെയ്യില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സല്‍മാന്‍ രാജാവിന് ഇതില്‍ പങ്കുണ്ടെന്നാണ് കരുതുന്നത്. അതേസമയം ഖത്താനിയുടെ സ്‌കൈപ്പ് സംഭാഷണത്തിന്റെ ക്ലിപ്പുകള്‍ ഇപ്പോള്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ കൈവശമുണ്ട്. ഇത് യുഎസ്സിന് കൈമാറണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിന് ഉര്‍ദുഗാന്‍ തയ്യാറല്ല. ഇത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാനാണ് തീരുമാനം.

തെളിവുകള്‍ നശിപ്പിച്ചു

തെളിവുകള്‍ നശിപ്പിച്ചു

ഖഷോഗിയെ കൊലപ്പെടുത്തിയതിനുള്ള തെളിവുകള്‍ സൗദി കോണ്‍സുലേറ്റ് അംഗങ്ങള്‍ നശിപ്പിച്ചെന്നാണ് വിവരം. ഇതിന്റെ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ട് പേര്‍ ചേര്‍ന്ന് കോണ്‍സുലേറ്റിലെ രേഖകള്‍ കത്തിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇത് വഴിത്തിരിവായേക്കാവുന്ന തെളിവുകളാണെന്ന് സൂചനയുണ്ട്. അതേസമയം ഈ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. കൊലയാളികള്‍ സൗദി ഭരണകൂടത്തിന്റെ പിന്തുണ ഇപ്പോഴും ലഭിക്കുന്നുണ്ടെന്നാണ് തുര്‍ക്കിയുടെ ആരോപണം.

ഖത്താനി കൊടുഭീകരന്‍

ഖത്താനി കൊടുഭീകരന്‍

ഖത്താനി സൗദി രാജാവിന്റെ നിര്‍ദേശ പ്രകാരം ക്രൂരതകള്‍ കാണിക്കുന്നതില്‍ പേരുകേട്ടയാളാണ്. നിര്‍ദേശം അതുപോലെ പാലിക്കുന്നത് കൊണ്ടാണ് സല്‍മാന്‍ രാജാവിന്റെ വിശ്വസ്താനാവാന്‍ അദ്ദേഹത്തിന് സാധിച്ചത്. നിരവധി തവണ ഖത്താനി ഖഷോഗിയെ വിളിച്ചിരുന്നുവെന്ന് രേഖകള്‍ തെളിയിക്കുന്നു. സൗദിയിലേക്ക് മടങ്ങാനായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. ഇയാള്‍ റോയല്‍ കോടതിയില്‍ ജോലി വരെ ഖത്താനി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തെ തനിക്ക് വിശ്വാസമില്ലെന്ന് ഖഷോഗി അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തന്നെ ജയിലില്‍ അടയ്ക്കാനാണ് സൗദിയുടെ ശ്രമമെന്ന് ഖഷോഗി വിമര്‍ശിച്ചിരുന്നു.

സംഗീതം ആസ്വദിച്ച കൊലയാളി സംഘം

സംഗീതം ആസ്വദിച്ച കൊലയാളി സംഘം

കൊലയാളി സംഘത്തിനൊപ്പം ഒരു ഡോക്ടര്‍ ഉണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഇയാള്‍ സംഘത്തിനോട് കൃത്യം നിര്‍വഹിക്കുന്നതിന് മുമ്പ് സംഗീതം കേള്‍ക്കാനും ആസ്വദിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഓഡിയോ ക്ലിപ്പുകളും തുര്‍ക്കിയുടെ കൈവശമുണ്ട്. അതേസമയം ഡോക്ടര്‍ ഖഷോഗിയുടെ മൃതദേഹം പല കഷ്ണങ്ങളായി മുറിച്ച് ബാഗുകളിലാക്കുന്നതിനാണ് എത്തിയത്. കൊലയ്ക്ക് മുമ്പ് ഖഷോഗി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം മുറിക്കുമ്പോള്‍ സമ്മര്‍ദം ഇല്ലാതാക്കാന്‍ സംഗീതം കേട്ടുകൊണ്ട് വെട്ടിമുറിക്കാനാണ് കൊലയാളി സംഘത്തോട് ഇയാള്‍ ആവശ്യപ്പെട്ടത്.

കൊലയാളി സംഘമെത്തിയത് ഇങ്ങനെ....

കൊലയാളി സംഘമെത്തിയത് ഇങ്ങനെ....

വ്യത്യസ്ത വിമാനങ്ങളിലായിട്ടാണ് 15 പേരും തുര്‍ക്കിയിലെത്തിയത്. പല സമയങ്ങളിലായിരുന്നു ഇത്. യാതൊരു സംശയവും ഇല്ലാതിരിക്കാനായിരുന്നു ഈ നീക്കം. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് സംഘത്തിലെ കുറച്ച് പേര്‍ ബെല്‍ഗ്രാഡ് വനമേഖലയിലേക്ക് യാത്ര നടത്തിയിരുന്നു. ഇവിടെയാണ് ഖഷോഗിയുടെ മൃതദേഹം മറവ് ചെയ്തതെന്നാണ് സംശയിക്കുന്നത്. കൊലനടത്തുന്നതിന് മുമ്പ് തന്നെ കോണ്‍സുലേറ്റിലെ സിസിടിവിയുടെ ഹാര്‍ഡ് ഡ്രൈവുകള്‍ ഇവര്‍ ഊരിമാറ്റിയിരുന്നു. ഇതുവഴി ആ സമയത്ത് സംഭവിക്കുന്നതൊന്നും വീഡിയോയില്‍ ഉണ്ടാവില്ല.

ആള്‍മാറാട്ടവും....

ആള്‍മാറാട്ടവും....

കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗി കൊല്ലപ്പെട്ടിട്ടില്ലെന്ന് കാണിക്കാന്‍ ഇവരുടെ ഒപ്പമുള്ളയാള്‍ ഖഷോഗിയെ പോലെ വേഷം ധരിച്ച് കോണ്‍സുലേറ്റിന് പുറത്തേക്ക് പോയെന്ന് തുര്‍ക്കി പ്രസിഡന്റ് പറയുന്നു. അതേ വസ്ത്രവും കൃത്രിമ താടിയുമായിരുന്നു വേഷം. അതേസമയം കൃത്യമായി ബന്ധമുള്ളവര്‍ സൗദിയില്‍ അറസ്റ്റിലായിട്ടുണ്ടെന്നും ഇവരെ തുര്‍ക്കിക്ക് കൈമാറണമെന്നും ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. അതേസമയം ഇവരെ കൈമാറിയില്ലെങ്കില്‍ സല്‍മാന്‍ രാജാവ് വീണ്ടും പ്രതിസന്ധിയിലാവുമെന്നാണ് സൂചന.

ജമാല്‍ ഖഷോഗിയുടെ മൃതദേഹം സൗദിയിലേക്ക് കടത്തി.... പിന്നില്‍ സല്‍മാന്‍ രാജകുമാരന്റെ ബോഡിഗാര്‍ഡ്?ജമാല്‍ ഖഷോഗിയുടെ മൃതദേഹം സൗദിയിലേക്ക് കടത്തി.... പിന്നില്‍ സല്‍മാന്‍ രാജകുമാരന്റെ ബോഡിഗാര്‍ഡ്?

വാജ്‌പേയിയുടെ മരുമകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; മുഖ്യമന്ത്രിക്കെതിരെ മത്സരം, ബിജെപിക്ക് ഇരട്ടപ്രഹരംവാജ്‌പേയിയുടെ മരുമകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; മുഖ്യമന്ത്രിക്കെതിരെ മത്സരം, ബിജെപിക്ക് ഇരട്ടപ്രഹരം

English summary
how the man behind Jamal khashoggi murder ran the killing via skype
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X