കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടേഴ്സ് ഐഡി കാർഡിൽ എങ്ങനെ വിലാസം തിരുത്താം? വളരെ ഈസിയാണത്, വഴിയിതാ

Google Oneindia Malayalam News

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രമേ അവശേഷിക്കുന്നുളളൂ. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പലര്‍ക്കും നിരവധി സംശയങ്ങള്‍ കാണും. വോട്ടേഴ്‌സ് ഐഡി കാര്‍ഡിലെ വിവരങ്ങള്‍ എപ്പോഴും കൃത്യമായിരിക്കണം. നിങ്ങള്‍ താമസം മാറിയാല്‍ വോട്ടേഴ്‌സ് ഐഡി കാര്‍ഡില്‍ വിലാസത്തില്‍ മാറ്റം വരുത്തണമെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാമോ?

ബിജെപി ഭരിക്കുന്ന സർക്കാരുകളെ പിരിച്ച് വിടാൻ നീക്കം, മഹാരാഷ്ട്രയും ഹരിയാനയും, പുതിയ തന്ത്രം!ബിജെപി ഭരിക്കുന്ന സർക്കാരുകളെ പിരിച്ച് വിടാൻ നീക്കം, മഹാരാഷ്ട്രയും ഹരിയാനയും, പുതിയ തന്ത്രം!

അതിനായി പുതിയ സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയും പഴയ സ്ഥലത്ത് നിന്ന് പേര് മാറ്റുകയും ചെയ്യേണ്ടതുണ്ട്. ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. കൃത്യമായ രേഖകള്‍ക്കൊപ്പം അതത് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഒരു അപേക്ഷ നല്‍കുകയാണ് വേണ്ടത്.

election

ഓണ്‍ലൈന്‍ വഴി വിലാസം തിരുത്തുന്നത് ഇങ്ങനെയാണ്: ആദ്യം www.nvsp.in എന്ന വെബ്‌സൈറ്റില്‍ കയറുക. "Apply online for registration of new voter/due to shifting from AC"
എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഫോം 8A തെരഞ്ഞെടുക്കുക. ഈ ഫോമില്‍ നിങ്ങളുടെ പേര്, പുതിയ വിലാസം, സംസ്ഥാനം, മണ്ഡലം, പഴയ വിലാസം അടക്കമുളള വിവരങ്ങള്‍ രേഖപ്പെടുത്തുക. നിങ്ങളുടെ പുതിയ വിലാസം തെളിയുന്ന ആധാര്‍ കാര്‍ഡോ, ബാങ്ക് പാസ്സ് ബുക്കോ പോലുളള ഏതെങ്കിലും ഒരു രേഖയും അപ്ലോഡ് ചെയ്യുക.

ഫോം പൂര്‍ണമായും പൂരിപ്പിക്കുകയും രേഖ അപ്ലോഡ് ചെയ്യുകയും ചെയ്ത് കഴിഞ്ഞാല്‍ സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ സൂക്ഷിച്ച് വെയ്ക്കുക. ഈ നമ്പര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് അപേക്ഷയിലെ പുരോഗതി അറിയാം. നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ശേഷം നിങ്ങളെ പുതിയ വോട്ടര്‍ പട്ടികയില്‍ പുതിയ വിലാസത്തില്‍ ഉള്‍പ്പെടുത്തും.

English summary
Loksabha Election 2019: How to change address in voter ID card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X