പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത് എങ്ങനെ? വെളുത്ത പുകയും കറുത്ത പുകയും, നടപടികള്‍ ഇങ്ങനെ
വത്തിക്കാന്‍ സിറ്റി: പോപ്പ് ഫ്രാന്‍സിസ് കാലം ചെയ്തതോടെ വിശ്വാസി സമൂഹം ഉറ്റുനോക്കുന്നത് വത്തിക്കാനിലേക്കാണ്. അടുത്ത പോപ്പിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ വൈകാതെ ആരംഭിക്കും. കര്‍ദിനാള്‍മാര്‍ ചേര്‍ന്നാണ് പുതിയ പോപ്പിനെ കണ്ടെത്തുക. ഒരു പക്ഷേ, ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വരെ നീണ്ടേക്കാം നടപടികള്‍. രണ്ട് വര്‍ഷം വരെ നീണ്ട ചരിത്രവുമുണ്ട്.
പോപ്പ് ആയി തിരഞ്ഞെടുക്കുന്ന വ്യക്തി പിന്നീട് പുതിയ പേര് സ്വീകരിക്കും. ശേഷം വിശ്വാസി സമൂഹത്തെ ബാല്‍ക്കണിയില്‍ വച്ച് കൈവീശി കാണിക്കുന്നത് വരെ തുടരുന്ന നടപടികള്‍ ഇനിയുള്ള ദിവസങ്ങളില്‍ പ്രധാന വാര്‍ത്തയാകും. ഇതിനിടയില്‍ കര്‍ദിനാള്‍മാരുടെ യോഗം നടക്കുന്ന സ്ഥലത്ത് നിന്ന് ഉയരുന്ന പുകയുടെ നിറത്തിലെ മാറ്റമാണ് വിശ്വാസികള്‍ ഉറ്റുനോക്കുക...

നിലവിലുള്ള പോപ്പ് മരിക്കുകയോ രാജിവയ്ക്കുകയോ ചെയ്താലാണ് പുതിയ പോപ്പിനെ കണ്ടെത്താനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കുക. പോപ്പ് മരിച്ച ശേഷം പുതിയ പോപ്പിനെ കണ്ടെത്തുന്നതിനുള്ള കോണ്‍ക്ലേവ് വിളിച്ചുചേര്‍ക്കാന്‍ രണ്ടാഴ്ച കഴിയും. പിന്നീട് ചര്‍ച്ചകളും വോട്ട് രേഖപ്പെടുത്തല്‍ നടപടികളുമാണ്. 80 വയസിന് താഴെ പ്രായമുള്ള കര്‍ദിനാള്‍മാര്‍ക്ക് മാത്രമാണ് വോട്ടവകാശമുണ്ടാകുക.
252 കര്‍ദിനാള്‍മാരില്‍ 135 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ നാലുപേര്‍ ഇന്ത്യക്കാരാണ്. ബസേലിയോസ് ക്ലിമിസ്, ജോര്‍ജ് ജേക്കബ് കൂവക്കാട്, കര്‍ദിനാള്‍ ആന്റണി പുല, കര്‍ദിനാള്‍ ഫിലിപ്പ് നേരി അന്റോണിയോ സെബാസ്റ്റിയനോ റൊസാരിയോ എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍.
വത്തിക്കാനിലെ സിസ്റ്റിന് ചാപ്പലില്‍ യോഗം ചേരുന്ന കര്‍ദിനാള്‍മാര്‍ അടച്ചിട്ട മുറിയിലാണ് ചര്‍ച്ച നടത്തലും വോട്ട് രേഖപ്പെടുത്തലും. പുതിയ പോപിനെ തിരഞ്ഞെടുക്കുന്നത് വരെ കര്‍ദിനാള്‍മാര്‍ പുറത്തുപോകില്ല. നടപടികളില്‍ ബാഹ്യ ഇടപെടലുണ്ടാകരുത് എന്ന നിര്‍ബന്ധത്തെ തുടര്‍ന്നാണിത്. രഹസ്യമായിട്ടാണ് ഓരോ കര്‍ദിനാള്‍മാരും വോട്ട് രേഖപ്പെടുത്തുക.
പുകയുടെ നിറം
ഓരോ ദിവസവും നാല് വോട്ടുകളാണ് കര്‍ദിനാള്‍മാര്‍ രേഖപ്പെടുത്തുക. രാവിലെ രണ്ടെണ്ണവും ഉച്ചയ്ക്ക് ശേഷം രണ്ടെണ്ണവും. മൂന്നില്‍ രണ്ട് വോട്ട് ലഭിക്കുന്ന വ്യക്തിയാണ് പോപ്പ് ആയി തിരഞ്ഞെടുക്കപ്പെടുക. ഓരോ റൗണ്ട് വോട്ടെടുപ്പിന് ശേഷവും ബാലറ്റുകള്‍ കത്തിക്കും. ഈ വേളയില്‍ ഉയരുന്ന പുകയുടെ നിറം നോക്കിയാണ് പുതിയ പോപ്പിനെ തിരഞ്ഞെടുത്തോ ഇല്ലയോ എന്ന് വിശ്വാസികള്‍ മനസിലാക്കുക.
കറുത്ത പുകയാണ് ഉയരുന്നത് എങ്കില്‍ പുതിയ പോപ്പിനെ തിരഞ്ഞെടുത്തിട്ടില്ല എന്ന് മനസിലാക്കാം. വെളുത്ത പുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി എന്നും. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയോട് പദവി സ്വീകരിക്കാന്‍ തയ്യാറാണോ എന്ന് ചോദിക്കുന്നതാണ് അടുത്ത നടപടിക്രമം. പദവി അംഗീകരിച്ചാല്‍ ഫ്രാന്‍സിസ്, ബെനഡിക്ട്, ജോണ്‍ പോള്‍ എന്നീ മാതൃകയിലുള്ള പേര് സ്വീകരിക്കും.
അന്തരിച്ച പോപ്പ് സ്വീകരിച്ചത് ഫ്രാന്‍സിസ് എന്ന നാമമായിരുന്നു. പേര് സ്വീകരിച്ച ശേഷം വെളുത്ത മേല്‍വസ്ത്രം ധരിക്കും. സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ ബാല്‍ക്കണിയിലെത്തി നമുക്ക് പുതിയ പോപ്പുണ്ട് എന്ന് പ്രഖ്യാപിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും. പുതിയ പോപ്പ് വിശ്വാസി സമൂഹത്തെ അഭിവാദ്യം ചെയ്യും. രണ്ടാഴ്ച തികയുന്നതോടെ ഈ നടപടികളിലേക്ക് വത്തിക്കാന്‍ കടക്കും.
600 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പോപ്പ് രാജിവച്ചത് 2013 ഫെബ്രുവരി 28ന് ബെനഡിക്ട് പതിനാറാമന്‍ ആയിരുന്നു. ശേഷമാണ് കര്‍ദിനാള്‍ ജോര്‍ഗ് ബെര്ഗോഗിലിയോ പുതിയ പോപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം ഫ്രാന്‍സിസ് എന്ന നാമം സ്വീകരിക്കുകയായിരുന്നു. അഞ്ചാമത്തെ വോട്ടെടുപ്പിലാണ് അന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തത്. 1000 വര്‍ഷങ്ങള്‍ക്ക് ശേഷം യൂറോപ്പുകാരനല്ലാത്ത ആദ്യ പോപ്പ് ആയിരുന്നു ഫ്രാന്‍സിസ്. അദ്ദേഹം അര്‍ജന്റീനക്കാരനായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications