Get Updates
Get notified of breaking news, exclusive insights, and must-see stories!

എങ്ങനെ ബംപറടിച്ചു, ഉത്തരം കിട്ടാതെ വയോധികന്‍, ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി, അടിച്ചത് ഇങ്ങനെ

വാഷിംഗ്ടണ്‍: എങ്ങനെ ലോട്ടറി അടിക്കും, നമ്മള്‍ പലപ്പോഴും ചോദിക്കുന്ന കാര്യമാണിത്. ജീവിതത്തില്‍ ലോട്ടറി അടിച്ച് കാണാന്‍ പലര്‍ക്കും ആഗ്രഹമുണ്ടാകും. അതുകൊണ്ടാണ് ഇത്തരത്തില്‍ തോന്നുന്നത്. എന്നാല്‍ ചില തന്ത്രങ്ങള്‍ ഉപയോഗിച്ച് ലോട്ടറി എടുക്കുന്നവരുണ്ട്. അവര്‍ക്ക് ചിലപ്പോഴെല്ലാം ലോട്ടറി അടിക്കാറുമുണ്ട്. എന്നാല്‍ ആ രഹസ്യം എന്താണെന്ന് പലപ്പോഴും ആളുകള്‍ വെളിപ്പെടുത്താറില്ല.

പക്ഷേ ചിലര്‍ ടിക്കറ്റ് നമ്പറുകളൊന്നും നോക്കാതെ എടുക്കുമ്പോള്‍ വന്‍ തുക സമ്മാനം അടിക്കാറുമുണ്ട്. ഇതെല്ലാം ഭാഗ്യത്തിന്റെ കളികളാണ്. അത്തരത്തില്‍ യുഎസ്സില്‍ നിന്നുള്ള ഒരാള്‍ക്ക് ഒരു വന്‍ തുക സമ്മാനമടിച്ചിരിക്കുകയാണ്. അത് എങ്ങനെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തുകയാണ്.

US LOTTERY

വയോധികന്റെ മെഗാ നേട്ടം

യുഎസ്സിലെ മിഷിഗണില്‍ നിന്നുള്ള 74കാരനാണ് ഇപ്പോള്‍ മെഗാ ബംപര്‍ അടിച്ചത്. അത് എങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം. സമ്മാനം അടിക്കുമെന്ന് ഉറപ്പൊന്നുമില്ലായിരുന്നു ആ ടിക്കറ്റെടുക്കുമ്പോള്‍. അഞ്ച് ഡോളറിന്റെ ലക്കി നമ്പര്‍ 13 ഇന്‍സ്റ്റന്റ് ഗെയിം ലോട്ടറിയാണ് വയോധികന്‍ എടുത്തത്.

സമ്മാനം ഉണ്ടോ എന്ന് അറിയാന്‍ ആദ്യ നോക്കിയപ്പോള്‍ ചെറിയൊരു സന്തോഷം തോന്നി. കാരണം 500 ഡോളര്‍ സമ്മാനം അടിച്ചുവെന്നായിരുന്നു കണ്ടത്. വലിയ തുകയല്ലെന്ന് കണ്ട് അത് ആരോടും പറയാനും മിഷിഗണില്‍ നിന്നുള്ള വയോധികന്‍ മെനക്കെട്ടില്ല.

സംശയം കൊണ്ട് നില്‍ക്കാന്‍ പറ്റാത്തായി

അതേസമയം ആദ്യം സമ്മാനം നോക്കിയപ്പോള്‍ വയോധികന്‍ തന്റെ കണ്ണട ധരിച്ചിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന് സംശയം ധാരാളമുണ്ടായിരുന്നു. 500 ഡോളര്‍ തന്നെയാണോ തനിക്ക് സമ്മാനം അടിച്ചതെന്നായിരുന്നു സംശയം. അതുകൊണ്ട് വീണ്ടും കണ്ണട ധരിച്ചൊന്ന് ടിക്കറ്റ് പരിശോധിക്കാനായിരുന്നു തീരുമാനം.

അപ്പോഴാണ് തനിക്ക് അബദ്ധം പറ്റിയ കാര്യം അദ്ദേഹം തിരിച്ചറിഞ്ഞത്. അഞ്ച് ഡോളറിന്റെ ടിക്കറ്റ് വലിയൊരു തുകയാണ് അടിച്ചതെന്ന് ആ നിമിഷം തിരിച്ചറിയുകയായിരുന്നു ഇയാള്‍. അതൊരു വലിയ ആവേശമാണെന്ന് മിഷിഗണ്ണുകാരന്‍ പറയുന്നു.

സമ്മാനത്തിന്റെ ക്രെഡിറ്റ് ഭാര്യക്ക്

താന്‍ ശരിക്ക് നോക്കിയപ്പോഴാണ് സമ്മാനം എത്രയണെന്ന് കണ്ടത്. അഞ്ച് ലക്ഷം യുഎസ് ഡോളറായിരുന്നു സമ്മാനം. പക്ഷേ എനിക്ക് വിശ്വസിക്കാനേ സാധിച്ചില്ലെന്ന് ഹില്‍സ്‌ഡേല്‍ കൗണ്ടിയിലെ താമസക്കാരന്‍ കൂടിയായ വയോധികന്‍ പറയുന്നു. കണ്ണുകള്‍ക്ക് വീണ്ടും അബദ്ധം പറ്റിയെന്നാണ് വിചാരിച്ചത്.

ഉടനെ തന്നെ തന്റെ ഭാര്യയോട് ടിക്കറ്റൊന്ന് പരിശോധിച്ച് നോക്കാന്‍ പറഞ്ഞു. തന്റെ ഭാര്യയാണ് സമ്മാനം നോക്കി പറഞ്ഞത്. അഞ്ച് ലക്ഷം ഡോളറാണെന്ന് ഭാര്യ ഉറപ്പിച്ച് പറയുകയായിരുന്നു. ക്രെഡിറ്റ് മുഴുവന്‍ ഭാര്യക്കാണെന്നും വയോധികന്‍ പറഞ്ഞു. നാല് കോടി 10 ലക്ഷം രൂപയില്‍ അധികം വരും ഈ തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+