ചൈനയുടെ കൊടുംചതി പുറത്ത്...? എങ്ങനെ ഒറ്റദിവസം കൊണ്ട് മരണ സംഖ്യ 50 ശതമാനം കൂടി? കണ്ണുനട്ട് ലോകം
ബീജിങ്: കൊറോണ വൈറസിന്റെ തുടക്കം മുതലേ ലോകം ചൈനയെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ആ വൈറസ് ചൈനയുടെ സൃഷ്ടിയാണോ എന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. ആ സംശയത്തില്‍ ഇപ്പോഴും ചിലര്‍ ഉറച്ച് നില്‍ക്കുന്നുണ്ട്.
അടുത്ത സംശയം കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ സത്യസന്ധത സംബന്ധിച്ചായിരുന്നു. ചൈനയില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചുവീണെങ്കിലും വളരെ ചെറിയ സംഖ്യമാത്രമേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളു എന്നായിരുന്നു ആക്ഷേപം.
ആ ആക്ഷേപം ശരിയെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ചൈന തന്നെയാണ് അത്തരം ഒരു സംശയത്തിന് ഇപ്പോള്‍ വഴിമരുന്നിട്ടിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെയാണ്...

വുഹാന്‍
വുഹാനിലെ സമുദ്രോത്പന്ന മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ വൈറസ് മനുഷ്യനിലേക്ക് പടര്‍ന്നത് എന്നാണ് കരുതുന്നത്. ചൈനയില്‍ ഈ വൈറസ് ഏറ്റവും അധികം ആളുകളുടെ ജീവനെടുത്തതവും വുഹാനില്‍ തന്നെ ആയിരുന്നു. എന്നാല്‍ അവിടത്തെ മരണ സംഖ്യ ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളേയും വച്ച് നോക്കുമ്പോള്‍ വളരെ കുറവാണ്.

ഒറ്റയടിക്ക് 50 ശതമാനം കൂടി
വുഹാനിലെ മരണ സംഖ്യ പെട്ടെന്ന് ചൈനീസ് സര്‍ക്കാര്‍ തിരുത്തിയതാണ് ഇപ്പോഴത്തെ സംശയങ്ങള്‍ക്ക് കാരണം. 2,579 പേരാണ് വുഹാനില്‍ കൊവിഡ്-19 ബാധിച്ചത് എന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ കണക്ക് പ്രകാരം ഇവിടെ മരിച്ചവര്‍ 3,869 ആണ്. ഒറ്റയടിക്ക് 1,290 പേര്‍ കൂടി ഈ പട്ടികയില്‍ കയറിക്കൂടി എന്നര്‍ത്ഥം.

എങ്ങനെ തെറ്റുപറ്റി
കണക്കില്‍ തെറ്റുപറ്റി എന്നാണ് ഇക്കാര്യത്തില്‍ ചൈനയുടെ വാദം. വീട്ടില്‍ വച്ച് മരിച്ച രോഗികളുടെ എണ്ണം ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നതാണ് ഇത്തരം ഒരു പിശകിന് കാരണമായി ചൈന പറയുന്നത്. എന്തായാലും ഇത് അവിശ്വസിക്കേണ്ട കാര്യമില്ല. ബ്രിട്ടനും ഇറ്റലിയ്ക്കും ഒക്കെ ഇത്തരം പിശകുകള്‍ തുടക്കത്തില്‍ സംഭവിച്ചിട്ടുണ്ടായിരുന്നു.

39 ശതമാനം കൂടി
വുഹാനിലെ മരണ സംഖ്യ കൂടിയതോടെ ചൈനയിലെ മൊത്തം കൊവിഡ് മരണവും കൂടി. 4,632 പേര്‍ മരിച്ചു എന്നാണ് ഇപ്പോഴത്തെ ഔദ്യോഗിക കണക്ക്. മൊത്തം മരണ സംഖ്യയില്‍ 39 ശതമാനത്തിന്റെ വര്‍ദ്ധന ആണ് ഒറ്റയടിക്കുണ്ടായിരിക്കുന്നത്. ഇതില്‍ ആര്‍ക്കും സംശയം തോന്നാം എന്ന് തന്നെയാണ് വിലയിരുത്തലുകള്‍.

സംശയങ്ങള്‍ക്ക് ബലം വയ്ക്കും
ചൈനയെ സംബന്ധിച്ച് നിലനില്‍ക്കുന്ന സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ എല്ലാം. അമേരിക്കയും ബ്രിട്ടനും എല്ലാം ചൈനയെ തുടക്കത്തിലേ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു എന്ന് കൂടി ഓര്‍ക്കണം. എന്നാല്‍ ലോകാരോഗ്യ സംഘടന ചൈന പുറത്ത് വിട്ട കണക്കുകളില്‍ ഒരു ഘട്ടത്തില്‍ പോലും സംശയം പ്രകടിപ്പിച്ചിരുന്നില്ല.

പതിനായിരങ്ങള്‍ മരിച്ചെന്ന്
ചൈന പുറത്ത് വിട്ട കണക്കുകള്‍ എല്ലാം തെറ്റാണെന്ന രീതിയില്‍ ചില മാധ്യമങ്ങളും വാര്‍ത്തകള്‍ പുറത്ത് വിട്ടിരുന്നു. വുഹാനില്‍ മാത്രം ഒരാഴ്ചയ്ക്കുള്ളില്‍ നാല്‍പതിനായിരത്തിലധികം ആളുകള്‍ മരിച്ചുണ്ടാകാം എന്നായിരുന്നു റിപ്പോര്‍ട്ട്. നാട്ടുകാരെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ ആയിരുന്നു ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications