കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യയിലെ 'സെക്‌സിയെസ്റ്റ്' ആണുങ്ങള്‍... അതില്‍ ഹൃത്വിക് റോഷനും സല്‍മാനും ഷാറൂഖും!!!

Google Oneindia Malayalam News

ലണ്ടന്‍: ഏഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷന്‍ ആരാണെന്നോ...? എന്തായാലും ഇത്തവണ അത് ഒരു ഇന്ത്യക്കാരനല്ല. പാക് വംശജനായ ബ്രിട്ടീഷുകാരനാണ്. പേര് സയിന്‍ മാലിക്. ഗായകനാണ് കക്ഷി.

കഴിഞ്ഞ തവണ ഏഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷന്‍ ഒരു ഇന്ത്യക്കാരന്‍ ആയിരുന്നു. മറ്റാരുമല്ലത്, ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. ഇത്തവണയും ഹൃത്വിക് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനക്കാരനായി.

ഇന്ത്യക്കാര്‍ സുന്ദരന്‍മാരാണ്. ഇന്ത്യന്‍ താരങ്ങളും. ബ്രിട്ടീഷ് മാധ്യമമായ ഈസ്റ്റേള്‍ ഐ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇനിയും ഉണ്ട് ഇന്ത്യക്കാര്‍....

 സയിന്‍ മാലിക്

സയിന്‍ മാലിക്

ഏറെ പ്രസിദ്ധമായ 'വണ്‍ ഡയറക്ഷന്‍' എന്ന ബാന്റിലെ മുന്‍ അംഗമാണ് യാസിന്‍ മാലിക്. മാതാപിതാക്കള്‍ പാകിസ്താനികളാണ്. ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് താമസം. പ്രായം വെറും 22 വയസ്സ്.

 ഹൃത്വിക് റോഷന്‍

ഹൃത്വിക് റോഷന്‍

ഈസ്‌റ്റേണ്‍ ഐ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു ഹൃത്വിക് റോഷന്‍. എന്നാല്‍ ഇത്തവണ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

അലി സഫര്‍

അലി സഫര്‍

പാകിസ്താനി ഗായകനും പാട്ടെഴുത്തുകാരനും സംഗീതജ്ഞനും ഒക്കെയാണ് അലി സഫര്‍. അതിനും അപ്പുറം ഒരു ചിത്രകാരനാണ്, മോഡലാണ്. അലി സഫര്‍ ആണ് ഇത്തവണ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയത്.

 ബരുണ്‍ സോബ്ത്തി

ബരുണ്‍ സോബ്ത്തി

ഇന്ത്യക്കാരനായ ബരുണ്‍ സോബ്ത്തിയാണ് പട്ടികയിലെ നാലാം സ്ഥാനക്കാരന്‍. ടിവി സീരിയലുകളിലൂടെ അഭിനയ രംഗത്തെത്തിയ ആളാണ് സോബ്ത്തി. ബോളിവുഡ് സിനിമകളില്‍ സജീവമാണിപ്പോള്‍. 2013 ലെ പട്ടികയില്‍ മൂന്നാം സ്ഥാനക്കാരനായിരുന്നു.

വിവിയന്‍ സേന

വിവിയന്‍ സേന

ടിവി സീരിയലുകളിലൂടെ തന്നെ പ്രസിദ്ധനായ വ്യക്തിയാണ് വിവിയന്‍ സേന. ഇത്തവണത്തെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.

ഫവാദ് ഖാന്‍

ഫവാദ് ഖാന്‍

പാകിസ്താനിയാണ് ഫവാദ് ഖാന്‍. സിനിമ താരവും നിര്‍മാതാവും മോഡലും ഒക്കെയാണ്. ഇത്തവണ ആറാം സ്ഥാനത്ത്.

സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍

ഇന്ത്യയുടെ സ്വന്തം മസില്‍ ഖാന്‍ സല്‍മാന്‍ ഖാനും ഇത്തവണ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ചെറുപ്പക്കാര്‍ക്ക് പിറകില്‍ ഏഴാം സ്ഥാനമാണ് സല്‍മാനുള്ളത്.

ഷാഹിദ് കപൂര്‍

ഷാഹിദ് കപൂര്‍

ബോളിവുഡ് താരം ഷാഹിദ് കപൂര്‍ ആണ് ഇത്തവണത്തെ പട്ടികയില്‍ എട്ടാം സ്ഥാനം കരസ്ഥമാക്കിയത്.

ഷാറൂഖ് ഖാന്‍

ഷാറൂഖ് ഖാന്‍

കിങ് ഖാന്‍ ഷാറൂഖും ഇത്തവണത്തെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയിലെ ഏറ്റവും പ്രായമേറിയ താരവും ഷാറൂഖ് തന്നെ.

ഗുര്‍മീത് ചൗധരി

ഗുര്‍മീത് ചൗധരി

ടെലിവിഷന്‍ രംഗത്ത് നിന്നുള്ള മറ്റൊരാള്‍ കൂടി ആദ്യ പട്ടികയില്‍ ഇടം നേടി. ഇന്ത്യക്കാരനായ ഗുര്‍മീത് ചൗധരി.

വിരാട് കോലി

വിരാട് കോലി

പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കായിക താരങ്ങള്‍ അധികമൊന്നും അമ്പത് പേരുടെ പട്ടികയില്‍ ഇടം നേടിയില്ല. ക്രിക്കറ്റത് താരം വിരാട് കോലി മാത്രമാണ് പട്ടികയിലെ കായിക താരം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Zayn Malik tops the sexiest Asian Men list, Hrithik Roshan comes at No. 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X