ലോക സുന്ദരന്മാരുടെ പട്ടികയിൽ ഹൃത്വിക് റോഷൻ വീണ്ടും; ഒന്നാം സ്ഥാനത്ത് ആരാണെന്നോ?
ആരും നോക്കിനിന്നുപോകുന്ന സൗന്ദര്യമാണ് നടൻ ഹൃത്വിക് റോഷന്റേത്. ഇന്ത്യൻ സിനിമയിലെ സുന്ദരൻ, ഇപ്പോൾ ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ പത്ത് പുരുഷന്മാരുടെ പട്ടികയിൽ, ഹൃത്വിക് റോഷൻ വീണ്ടും എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആകർഷകമായ കണ്ണുകൾ, ശരീരഘടന, അസാധാരണമായ നൃത്ത വൈദഗ്ദ്ധ്യം എന്നിവയാൽ ബോളിവുഡിന്റെ ഗ്രീക്ക് ദേവൻ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. 51 വയസ്സിലും ഫിറ്റസിന്റെ കാര്യത്തിൽ താരം ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യാറില്ല.
ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ഒരു നിത്യഹരിത നടൻ എന്ന അദ്ദേഹത്തിന്റെ പദവി വീണ്ടും ഉറപ്പിക്കുന്നതാണ് ഈ നേട്ടം. ടെക്നോസ്പോർട്ട്സ് ഡോട്ട് കോ ഡോട്ട് ഇൻ നടത്തിയ സർവ്വേയിൽ അഞ്ചാം സ്ഥാനത്താണ് ഹൃത്വികിന്റെ സ്ഥാനം.

ലോക പ്രശസ്ത സൗത്ത് കൊറിയൻ ബാന്റ് ബി ടി എസി ലെ ഗായകനായ കിം തെ യുങ് ആണ് ഒന്നാം സ്ഥാനത്ത്. നിലവിൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ഈ വർഷം തിരിച്ചെത്തും. ബി ടി എസിലെ മുൻനിര ഗായകരിൽ ഒരാളായ കിം തെ യുങ് വി എന്ന പേരിവാണ് അറിയപ്പെടന്നത്. ഗായകന് പുറമെ നടൻ കൂടിയാണ് അദ്ദേഹം. ലോകമൊട്ടാകെ ആരാധകരുള്ള ഗായകനാണ് കിം തെ യുങ്
ഹോളിവുഡ് നടന്മാരായ ബ്രാഡ് പിറ്റർ ആണ് രണ്ടാം സ്ഥാനത്ത് റോബർട്ട് പാറ്റിസൺ മൂന്നാമതാണ്. കനേഡിയൻ മോഡലും നടനുമായ നോവ മിൽസ് ആണ് നാലം സ്ഥാനത്ത്. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ആറാം സ്ഥാനത്ത്. നടന്മാരായ ക്രിസ് ഇവാൻസ്, ഹെന്റി കാവിൽ, ടോം ക്രൂസ് എന്നിവരാണ് ഏഴ്, എട്ട് ഒൻപത് സ്ഥാനങ്ങളിൽ. നടൻ ബ്രാഡ്ലി കൂപ്പർ ആണ് പത്താം സ്ഥാനത്ത് എന്നാണ് റിപ്പോർട്ട്.
അതേ സമയം വേൾഡ് ടോപ്പ്മോസ്റ്റ് ഡോട്ട് കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് 20219 ൽ നടത്തിയ ഓൺലൈൻ വോട്ടെടുപ്പിൽ ഏറ്റവും സൗന്ദര്യമുള്ള സിനിമാ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഹൃത്വിക്കിനായിരുന്നു. ഫൈറ്റർ എന്ന ചിത്രമാണ് ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രം. ദീപിക പദുകോൺ ആയിരുന്നു നായിക. ബോക്സ് ഓഫീസിൽ ഭേദപ്പെട്ട കളക്ഷൻ സിനിമ നേടിയതായാണ് റിപ്പോർട്ട്. ക്രഷ് 4 വരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകർ.












Click it and Unblock the Notifications