കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസ വെടിവയ്പ്പ് നിയമവിരുദ്ധമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്; ഇസ്രായേല്‍ നടപടി മനപ്പൂര്‍വം

  • By Desk
Google Oneindia Malayalam News

ന്യുയോര്‍ക്ക്: ഗാസ അതിര്‍ത്തിയില്‍ സമാധാനപരമായി സമരം ചെയ്ത നിരായുധരായ ഫലസ്തീനികളെ വെടിവച്ചുകൊന്ന ഇസ്രായേല്‍ സൈന്യത്തിന്റെ നടപടി നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍റൈറ്റ്‌സ് വാച്ച്. കാലേക്കൂട്ടി തീരുമാനിച്ചാണ് ഇസ്രായേല്‍ സൈന്യം വെടിവയ്പ്പ് നടത്തിയതെന്നും സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

യുട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്: മൂന്ന് പേര്‍ക്ക് പേരിക്ക്.. വെടിയുതിര്‍ത്ത സ്ത്രീ മരിച്ച നിലയില്‍
അതിര്‍ത്തിക്കപ്പുറത്ത് സമരം ചെയ്ത പ്രതിഷേധക്കാര്‍ ഇസ്രായേല്‍ സൈനികര്‍ക്ക് ഭീഷണിയായി എന്നതിന് എന്തെങ്കിലും തെളിവ് ഹാജരാക്കാന്‍ ഇസ്രായേല്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇത്രയധികം മരണവും പരിക്കുമുണ്ടായത് ഇസ്രായേല്‍ സൈന്യം മുന്‍കൂട്ടി എടുത്ത തീരുമാനപ്രകാരമാണ് വെടിവയ്‌പ്പെന്നതിന് തെളിവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

gaza

പ്രതിഷേധകരുടെ കൈവശം എന്തെങ്കിലും ആയുധങ്ങളുണ്ടായതായി ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്രയും പേരെ വെടിവച്ചുകൊന്ന ശേഷം സംഭവത്തെ കുറിച്ച് ഒരു അന്വേഷണവും ആവശ്യമില്ലെന്ന ഇസ്രായേല്‍ അധികൃതരുടെ നലപാട് ഫലസ്തീനികളുടെ ജീവന് ഒരു വിലയും അവര്‍ കല്‍പ്പിക്കുന്നില്ലെന്നതിന് വ്യക്തമായ തെളിവാണെന്ന് സംഘടനയുടെ മിഡിലീസ്റ്റ് ഡെപ്യൂട്ടി ഡയരക്ടര്‍ എറിക് ഗോള്‍ഡ്‌സ്‌റ്റെയിന്‍ അഭിപ്രായപ്പെട്ടു.

ഭൂമി ദിനാചരണത്തിന്റെ 42-ാം വാര്‍ഷിക ദിനത്തില്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് ഫലസ്തീനികള്‍ നടത്തിയ പ്രകടത്തിനു നേരെയായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവയ്പ്പ്. ഗസയോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തിയില്‍ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന പ്രകടനങ്ങള്‍ക്കെതിരേ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ 18 പേര്‍ കൊല്ലപ്പെടുകയും 1500ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

967ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്‍മ പുതുക്കലായിട്ടാണ് മാര്‍ച്ച് 30ന് ഭൂമി ദിനമായി ഫലസ്തീനികള്‍ ആചരിക്കുന്നത്. 1948ല്‍ ഇസ്രായേലില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്‍ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ ഇസ്രായേല്‍ അതിര്‍ത്തിയില്‍ കുടില്‍കെട്ടി സമരം തുടരാനാണ് ഫലസ്തീനികളുടെ തീരുമാനം.

English summary
The Israeli army's killing of more than a dozen Palestinians who were demonstrating along the Gaza Strip's eastern border on Friday was unlawful and calculated, according to a new Human Rights Watch (HRW) report,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X