ഭര്‍ത്താവിന്‍റെ അവിഹിതബന്ധം കണ്ടെത്തിയാല്‍ ഭാര്യമാര്‍ ചെയ്യേണ്ടത്, അഭിഭാഷകയുടെ ഉപദേശം വൈറല്‍
കുവൈത്ത് സിറ്റി: ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ എന്ത് ചെയ്യണെന്ന് സ്ത്രീകള്‍ക്ക് ഉപദേശം നല്‍കി വിവാദത്തിലായിരിയ്ക്കുകയാണ് കുവൈത്തിയെ ഒരു അഭിഭാഷക. വിവാഹശേഷം ഭര്‍ത്താവ് മറ്റ് സ്ത്രീകളെ തേടി പോയാല്‍ കരയാനോ അയാളെ കൊല്ലാനോ നില്‍ക്കേണ്ടെന്നാണ് അഭിഭാഷക പറയുന്നത്. പിന്നെ എന്ത് ചെയ്യണമെന്നോ...
ഭര്‍ത്താവിന്റെ പണം കൈക്കലാക്കി വിദേശ രാജ്യങ്ങളിലേയ്ക്ക് പോകണം. നല്ല ഒന്നാന്തരം കോസ്‌മെറ്റിക് സര്‍ജ്ജറി ചെയ്യണം. ശേഷം അതി സുന്ദരിമാരായി തിരികെ എത്തണം. വേലി ചാടുന്ന ഭര്‍ത്താവിനെ തല്ലിച്ചതയ്ക്കാന്‍ നില്‍ക്കേണ്ടെന്നും അഭിഭാഷക ഉപദേശിയ്ക്കുന്നു. ഇനി ഭര്‍ത്താവിനെ കൊല്ലാമെന്ന് കരുതുന്നുണ്ടെങ്കില്‍ ജീവിതകാലം ജയിലില്‍ കിടക്കേണ്ടി വരുമെന്നും ഓര്‍മ്മപ്പെടുത്തിയാണ് ഉപദേശം അവസാനിപ്പിച്ചത്.

എന്തായാലും അഭിഭാഷകയുടെ ഉപദേശം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒട്ടേറെ സ്ത്രീകള്‍ അഭിഭാഷകയ്ക്ക് പിന്തുണയുമായി എത്തിയപ്പോള്‍ പുരുഷന്‍മാര്‍ പക്ഷേ അവരെ പരിഹസിയ്ക്കുകയാണ് ചെയ്തത്.


Click it and Unblock the Notifications