അമ്മായിയമ്മയുടെ കാലില്‍ ചായ വീഴ്ത്തി, നവവധുവിനെ ഭര്‍ത്താവ് മൊഴിചൊല്ലി
ബാഗ്ദാദ്: അമ്മായിയമ്മയുടെ കാലില്‍ ചായ വീഴ്ത്തിയതിനെത്തുടര്‍ന്ന് നവവധുവിനെ ഭര്‍ത്താവ് മൊഴി ചൊല്ലി. ഇറാഖിയായ യുവാവാണ് വിവാഹം കഴിഞ്ഞ് 23ാം നാള്‍ ഭാര്യയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചത്. ഭാര്യ ബോധപൂര്‍വ്വം തന്റെ അമ്മയുടെ കാലില്‍ ചായ വീഴ്ത്തിയതാണെന്നാണ് യുവാവ് പറയുന്നത്. എന്തായാലും ഈ വിവാഹ മോചനം ഓണ്‍ലൈനില്‍ വൈറലാവുകയാണ്.
കപ്പില്‍ ചായ പകരുന്നതിനിടെ യുവതിയുടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ ഒന്നു രണ്ട് തുള്ളി ചായ അമ്മായിയമ്മയുടെ കാലിലേയ്ക്ക് വീഴുകയായിരുന്നു. അബദ്ധത്തില്‍ ചായ വീണതല്ലെന്നും ഭാര്യ ബോധവപൂര്‍വ്വം തന്റെ അമ്മയുടെ കാലില്‍ ചായ ഒഴിയ്ക്കുകയായിരുന്നുവെന്നും പറഞ്ഞാണ് യുവാവ് മൊഴി ചൊല്ലിയത്.

ഭര്‍ത്താവിന്റെ അമ്മയോട് ഇങ്ങനെ പെരുമാറിയ സ്ത്രീയെ മൊഴി ചൊല്ലണമെന്ന് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പറയുന്നു. അബദ്ധത്തില്‍ ചായ വീണതാണെങ്കിലും വിവാഹ മോചനമല്ല പരിഹാരമെന്ന് മറ്റൊരു വിഭാഗം പറയുന്നു. വിവാഹ മോചനത്തിലേയ്ക്ക് ഇത്തരം നിസാര പ്രശ്‌നങ്ങളെ എത്തിയ്ക്കരുതെന്ന് തന്നെയാണ് ഏറെപ്പേരും പറയുന്നത്.












Click it and Unblock the Notifications