ഭൂമിയെ ലക്ഷ്യമാക്കി ഉല്‍ക്ക വരുന്നു,വീണാല്‍ ഒരു രാജ്യം കത്തിനശിയ്ക്കും,വെള്ളിയാഴ്ച നിര്‍ണായകം
ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമാക്കി ഒരു കൂറ്റന്‍ ഉല്‍ക്ക വരുന്നു. 2014-വൈ ബി 35 എന്ന ഉല്‍ക്കയാണ് ഭൂമിയോട് അടുത്തുകൊണ്ടിരിയ്ക്കുന്നത്. ഭൂമിയിലേയ്ക്ക് പതിച്ചാല്‍ ഒരു രാജ്യത്തെ തന്നെ പൂര്‍ണമായും നശിപ്പിയ്ക്കാന്‍ ശേഷിയുള്ളതാണ് ഈ ഉല്‍ക്ക. ആശങ്ക വേണ്ടെന്ന് നാസ പറയുമ്പോഴും ഭൂമിയുടെ വളരെ അടുത്ത് കൂടി ഈ ഉല്‍ക്ക പോകുന്നത് ഗവേഷകരുടെ പേലും നെഞ്ചിടിപ്പേറ്റുന്നു.
വെള്ളിയാഴ്ചയാണ് 2014-വൈബി 35 ഭൂമിയോട് ഏറ്റവും അടുത്ത് എത്തുന്നത്. മണിയ്ക്കൂറില്‍ 23000 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്കയുടെ സഞ്ചാരം മാത്രമല്ല ഭീമകരാനായ ഉല്‍ക്കയ്ക്ക് 1000 മീറ്റര്‍ വിസ്താരവുമുണ്ട്. ചെറിയ ഉല്‍ക്കകള്‍ ഭൂമിയെ കടന്ന് പോകുന്നത് സാധാരണമാണ്. എന്നാല്‍ ഇത്രയും വലിയ ഒരു ഉല്‍ക്ക ഭൂമിയെ കടന്ന് പോകുന്നത് സാധാരണമല്ല.

ഭൂമിയുടെ 2.8 ദശലക്ഷം മൈല്‍ അടുത്ത് കൂടിയാണ് ഉല്‍ക്ക കടന്ന് പോകുന്നതെന്ന നാസ ഗവേഷകര്‍ പറയുന്നു. ഗോള ശാസ്ത്രപരമായി നോക്കിയാല്‍ ഈ അകലം വളരെ കുറവാണ്. നാസ പുറത്ത് വിട്ട ട്രാജക്ടറി മാപ്പില്‍ ഉല്‍ക്ക കടന്ന് പോകുന്ന ദിശ കൃത്യമായി പറയുന്നു. നേരിയ വ്യത്യാസത്തില്‍ ഭൂമിയെ ഇടിയ്ക്കാതെ കടന്നുപോകുന്നതായാണ് മാപ്പില്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഉല്‍ക്ക ഭൂമിയെ സ്പര്‍ശിയ്ക്കാതെ പോകണമെന്നില്ല.
ഭൂകമ്പം, സുനാമി, എന്നിവയുണ്ടാക്കുന്നിതിന് പുറമെ ഭൂമിയില്‍ കാലാസ്ഥാവ്യതിയാനം ഉണ്ടാക്കുന്നിതിനും കാരണമാകും. നാസയുടെ നിയര്‍ എര്‍ത്ത് ഒബ്ജക്ട് പ്രോഗ്രാമിലാണ് ഉല്‍ക്കയെ കണ്ടെത്തിയത്. ഉല്‍ക്ക കടന്ന് പോകുന്നത് വരെ ആശങ്കയിലാണ് ശാസ്ത്ര ലോകം. മിറര്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളാണ് ഉല്‍ക്കയെപ്പറ്റിയുള്ള വാര്‍ത്ത പുറത്ത് വിട്ടത്.












Click it and Unblock the Notifications