കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ട സ്‌ഫോടനത്തിന്റെ ഞെട്ടൽ മാറും മുൻപ് ബെയ്‌റൂട്ട് തുറമുഖത്ത് വൻ തീപിടുത്തം! വീഡിയോ വൈറൽ

Google Oneindia Malayalam News

ബെയ്‌റൂട്ട്: ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ ലെബനനിലെ ബെയ്‌റൂട്ടിലെ തുറമുഖത്ത് വന്‍ തീപിടിത്തം. ബെയ്‌റൂട്ട് തുറമുഖത്തിലുളള എണ്ണയും ടയറും വില്‍പ്പന നടത്തുന്ന സ്ഥാപനത്തില്‍ ആണ് കൂറ്റന്‍ തീപിടുത്തമുണ്ടായിരിക്കുന്നത്. പ്രദേശത്ത് പുക പടര്‍ന്നിരിക്കുകയാണ്. തുറമുഖത്തിലെ തീപിടുത്തത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഒരു മാസം മുന്‍പ് മാത്രമാണ് ലോകത്തെ തന്നെ ഞെട്ടിച്ച ഇരട്ട സ്‌ഫോടനം നടന്നത്.

പസഫിക് മേഖലയിൽ കച്ചമുറുക്കി ഇന്ത്യ, ചൈനയെ പൂട്ടിക്കെട്ടാൻ ഇന്ത്യയ്ക്ക് കൈ കൊടുത്ത് കരുത്തരായ ജപ്പാൻ!പസഫിക് മേഖലയിൽ കച്ചമുറുക്കി ഇന്ത്യ, ചൈനയെ പൂട്ടിക്കെട്ടാൻ ഇന്ത്യയ്ക്ക് കൈ കൊടുത്ത് കരുത്തരായ ജപ്പാൻ!

തുറമുഖത്തെ ഡ്യൂട്ടി ഫ്രീ മേഖലയില്‍ ആണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. അതേസമയം തീപിടിത്തം ഉണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ഓഗസ്റ്റ് 14നുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലൂടെ തീ കെടുക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ ശ്രമം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഹെലികോപ്റ്റര്‍ അടക്കമുളള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തീ അണയ്ക്കാനുളള ശ്രമം നടക്കുന്നത്.

Recommended Video

cmsvideo
What is the real reason behind Beirut explosion | Oneindia Malayalam
fire

സൈന്യത്തിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. പ്രദേശത്തുളളവരെ മാറ്റിപ്പാര്‍പ്പിക്കാനുളള നടപടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ബെയ്‌റൂട്ടിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 190 പേര്‍ കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല ബെയ്‌റൂട്ട് തുറമുഖത്തിന് സമീപത്തുളള പ്രദേശം പൂര്‍ണമായും നാശമാക്കപ്പെട്ടു. വര്‍ഷങ്ങളോളും ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ തുറമുഖത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്.

കുട്ടനാട് പിടിക്കാൻ സെൻകുമാർ? വെല്ലുവിളി ബിജെപിക്ക്, നേർക്ക് നേർ പോരിന് തുഷാറും സുഭാഷ് വാസുവും!കുട്ടനാട് പിടിക്കാൻ സെൻകുമാർ? വെല്ലുവിളി ബിജെപിക്ക്, നേർക്ക് നേർ പോരിന് തുഷാറും സുഭാഷ് വാസുവും!

ബെയ്‌റൂട്ടിലെ വന്‍ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ലബനന്‍ സര്‍ക്കാർ രാജി വെച്ചിരുന്നു. ദേശീയ ടെലിവിഷന്‍ വഴിയാണ് ഹസന്‍ ദിയാബ് രാജി വിവരം അറിയിച്ചത്. ദിയാബ് സര്‍ക്കാരിനെതിരെ ശക്തമായ ജനരോഷമാണ് ഉയര്‍ന്ന് വന്നത്. ഇതേത്തുടര്‍ന്ന് ദിയാബ് സര്‍ക്കാരിലെ ചില മന്ത്രിമാര്‍ രാജി വെച്ചിരുന്നു. പരിസ്ഥിതി മന്ത്രി ഡാമിയാനോസ് കത്തര്‍, ഇന്‍ഫര്‍മേഷന്‍ മന്ത്രി മനാല്‍ അബ്ദുള്‍ സമദ്, നിയമവകുപ്പ് മന്ത്രി മാരി ക്ലൗഡ് ന്ജ്മ് എന്നിവരാണ് രാജി വെച്ചത്. മധ്യ ബെയ്‌റൂട്ടില്‍ പ്രക്ഷോഭകരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഭരണസംവിധാനം കുത്തഴിഞ്ഞ് കിടക്കുകയാണ് എന്നും അഴിമതിയും കെടുകാര്യസ്ഥതയും കുടുംബ വാഴ്ചയുമാണ് നടക്കുന്നത് എന്നുമാണ് ദിയാബ് സര്‍ക്കാരിന് എതിരെയുളള ആക്ഷേപം.

അര്‍ണബിനെ കോടതിയില്‍ പറപ്പിച്ച് ശശി തരൂര്‍, 'ഒച്ചപ്പാടും ബഹളവും കുറയ്ക്കൂ'യെന്ന് ദില്ലി ഹൈക്കോടതി!അര്‍ണബിനെ കോടതിയില്‍ പറപ്പിച്ച് ശശി തരൂര്‍, 'ഒച്ചപ്പാടും ബഹളവും കുറയ്ക്കൂ'യെന്ന് ദില്ലി ഹൈക്കോടതി!

English summary
Huge fire broke out in Lebanon's Beirut port
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X