ഇമ്രാന് ഖാന് തിരിച്ചുപണിയുന്നു; പാക് പ്രധാനമന്ത്രിക്ക് ആദ്യ തിരിച്ചടി, മുഖ്യമന്ത്രി തെറിച്ചു
ഇസ്ലാമാബാദ്: പാകിസ്താന് മുസ്ലിം ലീഗിന് സ്വന്തം തട്ടകത്തില്‍ അടി പതറി. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി പദം ലഭിച്ചത് പ്രതിപക്ഷത്തിന്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ കരുനീക്കത്തില്‍ മുസ്ലിം ലീഗ് വീഴുകയായിരുന്നു. പഞ്ചാബിലെ ഡെപ്യൂട്ടി സ്പീക്കര്‍ ക്രമവിരുദ്ധമായി ഇടപെട്ടുവെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തല്‍. പ്രധാനമന്ത്രിയുടെ മകന് മുഖ്യമന്ത്രി എന്ന മുസ്ലിം ലീഗിന്റെ അധികാര വഴിയില്‍ കോടതി ഉടക്കിട്ടു.
ഇതോടെ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ മകന് ഹംസ ഷരീഫിന് മുഖ്യമന്ത്രി പദത്തില്‍ ദിവസങ്ങള്‍ മാത്രമേ ഇരിക്കാനായുള്ളൂ. ഇമ്രാന് ഖാന്റെ പാര്‍ട്ടി പിന്തുണയ്ക്കുന്ന പര്‍വേസ് ഇലാഹി പഞ്ചാബ് പ്രവിശ്യയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നാടകാന്തം ഇമ്രാന് ഖാന് ആണ് പാകിസ്താനില്‍ ചിരിക്കുന്നത്....

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയത് ഇമ്രാന് ഖാന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) ആയിരുന്നു. എന്നാല്‍ സഖ്യകക്ഷികള്‍ ഓരോന്നായി മറുചേരിയില്‍ ചേര്‍ന്നപ്പോള്‍ പ്രധാനമന്ത്രി പദത്തില്‍ അഞ്ചു വര്‍ഷം തികയ്ക്കാന്‍ ഇമ്രാന് ഖാന് സാധിച്ചില്ല. അവിശ്വാസ പ്രമേയം പാസാകുമെന്ന് ഉറപ്പായപ്പോള്‍ ഇമ്രാന് ഖാന് രാജിവയ്ക്കുകയും മുസ്ലിം ലീഗ് നേതാവ് ഷഹ്ബാസ് ഷരീഫ് പ്രധാനമന്ത്രിയാകുകയും ചെയ്തു.

പ്രധാനമന്ത്രി പദം നഷ്ടമായ ഇമ്രാന് ഖാന് അടുത്ത അവസരം കാത്തിരിക്കുകയായിരുന്നു എന്ന് വേണം പറയാന്‍. ജനസംഖ്യയിലും പകിട്ടിലും പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് പഞ്ചാബ്. ഇവിടെ ഭരിക്കുന്നവര്‍ക്ക് പാകിസ്താന്റെ ഭരണത്തില്‍ മുഖ്യ പങ്കാളിത്തമുണ്ടാകുമെന്നാണ് പറയാറ്. എന്നാല്‍ രാജ്യത്തിന്റെ ഭരണം മുസ്ലിം ലീഗ് പിടിച്ചപ്പോള്‍ പഞ്ചാബിന്റെ ഭരണം ഇമ്രാന് ഖാന് പിടിച്ചിരിക്കുന്നു.

ജൂലൈ 17ന് നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് പഞ്ചാബ് നിയമസഭയില്‍ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. പാകിസ്താന് മുസ്ലിം ലീഗ്- ക്യു വിഭാഗത്തിന്റെ നേതാവ് ചൗധരി പര്‍വായിസ് ഇലാഹിയാണ് ഹംസക്കെതിരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മല്‍സര രംഗത്തുണ്ടായിരുന്നത്. ഇലാഹിക്ക് എല്ലാ പിന്തുണയും നല്കാന് ഇമ്രാന് ഖാന്റെ പാര്‍ട്ടി തീരുമാനിച്ചു. എന്നാല്‍ ഇലാഹിക്ക് ലഭിച്ച 10 വോട്ടുകള്‍ അസാധുവായി ഡെപ്യൂട്ടി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു...

ഇതോടെ ഹംസ ഷരീഫിന് മുഖ്യമന്ത്രി പദത്തിലേക്ക് വീണ്ടും വഴി തെളിഞ്ഞു. മൂന്ന് വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ഹംസ മുഖ്യമന്ത്രിയായത്. സഭയില്‍ ചില അട്ടിമറികള്‍ നടന്നുവെന്ന് ഇലാഹി തുറന്നടിച്ചു. നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഇമ്രാന് ഖാന് നിര്‍ദേശിച്ചു. ഇലാഹി സഭാ നടപടികള്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തി. സുപ്രീംകോടതി ഇലാഹിയെ മുഖ്യമന്ത്രിയാക്കാന്‍ ഉത്തരവിട്ടു. ഇന്ന് രാവിലെ ഇലാഹി സത്യപ്രതിജ്ഞ ചെയ്തു.

ചൗധരി ഷുജാഅത്ത് ഹുസൈന് ആണ് പിഎംഎല്‍-ക്യു അധ്യക്ഷന്‍. ഇദ്ദേഹം നിര്‍ദേശിച്ചത് ഹംസയ്ക്ക് വോട്ട് ചെയ്യാനായിരുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറയുന്നു. കൂറുമാറിയ തന്റെ പാര്‍ട്ടി അംഗങ്ങളുടെ വോട്ടുകള്‍ എണ്ണരുതെന്ന് ഷുജാഅത്ത് ഹുസൈന് ആവശ്യപ്പെട്ടു. തുടര്‍ന്ന് 10 അംഗങ്ങളുടെ വോട്ടുകള്‍ എണ്ണിയില്ല. നിമയസഭയില്‍ 368 അംഗങ്ങളാണുള്ളത്. ഹംസയ്ക്ക് 179 വോട്ടുകള്‍ ലഭിച്ചു. ഇലാഹിക്ക് 176 വോട്ടുകളും. ശരിക്കും 186 വോട്ടുകള്‍ തനിക്ക് കിട്ടുമായിരുന്നുവെന്ന് ഇലാഹി വാദിച്ചു.

പാകിസ്താന് രാഷ്ട്രീയത്തില്‍ വര്‍ഷങ്ങളായി നിര്‍ണായക സാന്നിധ്യമാണ് വ്യവസായികളായ ഷരീഫ് കുടുംബം. നേരത്തെ നവാസ് ഷരീഫ് പാകിസ്താന് പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തെ അഴിമതി കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി പദത്തിലെത്താന്‍ സാധിക്കാതെ വന്നത്. പാര്‍ട്ടിക്ക് മറ്റൊരു അവസരം ലഭിച്ചപ്പോള്‍ സഹോദരന് ഷഹ്ബാസിനെ പ്രധാനമന്ത്രിയാക്കി. നേരത്തെ പഞ്ചാബില്‍ മുഖ്യമന്ത്രിയായിരുന്നു ഷഹ്ബാസ്.

പാകിസ്താന് മുസ്ലിം ലീഗ് (നവാസ്) വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള പ്രവിശ്യയാണ് പഞ്ചാബ്. 47കാരനായ ഹംസ മുഖ്യമന്ത്രിയായപ്പോള്‍ പഞ്ചാബില്‍ വലിയ ആഘോഷമായിരുന്നു. അത് അധിക നേരം നീണ്ടില്ല. ഇലാഹിയാണ് യഥാര്‍ഥ വിജയി എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. പാകിസ്താന് പ്രസിഡന്റ് ആരിഫ് ആല്‍വി അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇലാഹി മുഖ്യമന്ത്രിയായെങ്കിലും മാധ്യമങ്ങളില്‍ നിറഞ്ഞത് ഇമ്രാന് ഖാനാണ്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications