മിനി ബിഹാറില്‍ കണ്ടെത്തിയത് വന്‍ സ്വർണ ശേഖരം: സമ്പത്ത് കുമിഞ്ഞ് കൂടും: പക്ഷെ ഇന്ത്യയില്‍ അല്ല
വന്‍ സ്വർണ ശേഖരം കണ്ടെത്തി ദക്ഷിണ അമേരിക്കയുടെ വടക്കൻ ഭാഗത്തുള്ള ചെറുരാജ്യമായ സൂരിനാം. ഇന്ത്യയിൽ നിന്ന് ഏകദേശം 15,000 കിലോമീറ്റർ അകലെയുള്ള രാജ്യമാണെങ്കിലും മിനി ബിഹാർ എന്നാണ് സൂരിനാം അറിയപ്പെടുന്നത്. ദക്ഷിണ അമേരിക്കയിലെ ഏറ്റവും ചെറിയ രാജ്യമായ രാജ്യമായ സൂരിനാമിലെ ഇന്ത്യന്‍ വംശജരുടെ വർധിച്ച സാന്നിധ്യമാണ് മിനി ബിഹാർ എന്ന വിളിപ്പേരിന് കാരണം.
സൂരിനാം രാജ്യത്തിന്‍റെ തെക്ക്-കിഴക്കെ ഭാഗത്തുള്ള മരിയ ജെറാൾഡ എന്ന ഡ്രിൽ സൈറ്റിലാണ് സ്വർണ്ണനിധി കണ്ടെത്തിയത്. കമ്പനിയുടെയും ലോവർ ആന്റിനോ ക്യാമ്പിന്റെയും അഞ്ചു കിലോമീറ്റർ തെക്കുകിഴക്കായാണ് ഖനി സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ ഡിഫന്‍സീവ് റിവ്യു റിപ്പോർട്ട് പ്രകാരം ഇവിടെ കണ്ടത്തിയ സ്വർണ്ണം അതിവളർന്ന ഗുണമേന്മയുള്ളതാണെന്നാണ് പറയുന്നത്. 22.5 മീറ്റർ തുരക്കലിന് ശേഷം 11.88 ഗ്രാം/ടൺ എന്ന അത്യുയർന്ന ഗ്രേഡിലാണ് സ്വർണ്ണം കണ്ടെത്തിയത് - ഇത് ലോകത്തിലെ പ്രധാന സ്വർണ്ണഖനികളേക്കാളും ആറിരട്ടിയിലധികം ഉയർന്ന ഗ്രേഡിലുള്ളതാണ്.

സ്വർണത്തിന്‍റെ കണ്ടെത്തല്‍ രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയിലും വലിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഒരു ഡ്രിൽ ഹോളിൽ നിന്നുള്ള കണ്ടെത്തൽ മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. എന്നാൽ വ്യാപകമായ ഖനനം നടത്താൻ വലിയ പ്രദേശം കൂടുതൽ പരിശോധിക്കണം. മരോവെയിൻ ഗ്രീൻസ്റ്റോൺ ബെൽറ്റിലാണിത് സ്ഥിതിചെയ്യുന്നത്. രണ്ട് ബില്യൺ വർഷങ്ങൾ പഴക്കമുള്ള ഗയാന ഷീൽഡിന്റെ ഭാഗമായ ഈ പ്രദേശം സ്വർണ്ണനിക്ഷേപങ്ങൾക്ക് വളരെ അനുയോജ്യമായ ഭൗമശാസ്ത്ര ഘടനകളുള്ളതാണ്.
വർഷത്തിൽ 4000 മില്ലിമീറ്ററിലധികം മഴയും അതീവ സാന്ദ്രമായ വനപ്രദേശവും ഖനനം വെല്ലുവിളിയാക്കുന്നു. എന്നിരുന്നാലും സൂറിനാമിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് വലിയ നേട്ടമാകുമെന്നത് അനിവാര്യമാണ്. ദേശീയ കണക്കുകൾ പ്രകാരം സൂറിനാമിന്റെ ജിഡിപിയുടെ 60 ശതമാനവും കയറ്റുമതിയുടെ 90 ശതമാനവും ഖനന മേഖലയിലാണ്.
മിനി ബിഹാർ
സൂരിനാമിന്റെ ഔദ്യോഗിക ഭാഷ ഡച്ച് ആയിട്ടും ഇവിടെ ഹിന്ദിയും പ്രത്യേകിച്ച് ഭോജ്പുരിയും വ്യാപകമായി സംസാരിക്കുന്നു. ജനസംഖ്യയുടെ ഏകദേശം 30 ശതമാനം ഇന്ത്യൻ വംശജരാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് പഞ്ചസാര തോട്ടങ്ങളിൽ തൊഴിൽ ചെയ്യുവാൻ ഇന്ത്യയിൽ നിന്ന് ഇവർ കൊണ്ടുപോയി. പിന്നീട് ഇവർ അവിടെ സ്ഥിരതാമസമാക്കി. അതുകൊണ്ടാണ് ഈ രാജ്യം 'മിനി ബിഹാർ' എന്ന പേരിൽ അറിയപ്പെടുന്നത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications