അന്‍റാര്‍ട്ടിക്കയ്ക്ക സമീപം തീവ്ര ഭൂചലനം: 7.5 തീവ്രത രേഖപ്പെടുത്തി, ബ്രിസ്റ്റോള്‍ ദ്വീപിന് സമീപം !
അന്‍റാര്‍ട്ടിക്കയ്ക്ക് സമീപം അതിതീവ്ര ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയുള്ള ഭുചലനമാണ് ഇന്ന് രാവിലെ ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ പറയുന്നു.ഭൂചലനത്തിന്‍റെ തീവ്രത പ്രകാരം വലിയ ആഘാതം ഉണ്ടാക്കാന്‍ കഴിയും. കെട്ടിടങ്ങള്‍ തകരാനും മറ്റും സാധ്യതയുണ്ടെന്ന് കരുതുന്നു. ബ്രിസ്‌റ്റോള്‍ ദ്വീപിന്‍റെയും സൗത്ത് സാന്‍ഡ് വിച്ച് ദ്വീപിന്‍റെയും 48 കിലോമീറ്റര്‍ മാറിയാണ് ഭൂചലനം ഉണ്ടായത്.
രാജസ്ഥാനില്‍ തൂക്കുസഭ? ബിജെപിയും കോണ്‍ഗ്രസും വെറും എട്ട് സീറ്റിന്‍റെ ലീഡ്
വ്യത്യാസംസമീപപ്രദേശങ്ങളായ അര്‍ജന്റീന മേഖലയും ചിലിയിലും ഭൂകമ്പത്തിന്‍റെ പ്രകമ്പനങ്ങള്‍ ഉണ്ടായി. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള സാന്‍ഡ് വിച്ച് ദ്വീപ് നിരവധി അഗ്നിപര്‍വ്വതങ്ങള്‍ ഉള്ളതാണ്. ബ്രിസ്റ്റോള്‍ ദ്വീപും സമാനമായി അഗ്നിപര്‍വതങ്ങളാല്‍ നിറഞ്ഞതാണ് ഇവ എല്ലാം തന്നെ സജീവമായ അഗ്നിപര്‍വ്വതങ്ങളുമാണ്. 2016ലാണ് അവസാനമായി ബ്രിസ്റ്റോള്‍ ദ്വീപില്‍ അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടായത്.
ചൊവ്വാഴ്ച്ച പുലര്‍ച്ചെ 2.26ന് ആണ് ഭൂചലനം ആരംഭിച്ചത്.എ്‌നനാല്‍ കടലിനടിയില്‍ ആരംഭിച്ച ഭൂകമ്പം മൂലം സുനാമി സാധ്യത ഇല്ലെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം പറയുന്നു.ഭൂകമ്പം ഉണ്ടായ ബ്രിസ്റ്റോള്‍ ദ്വീപ് 8 കിലോമീറ്റര്‍ നീളമുള്ള മൊണ്ടാകുവിനും തുലൈ ദ്വീപിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.സൗത്ത് ജോര്‍ജിയയ്്ക്ക് സമീപമാണ് ഈ ദ്വീപുകള്‍. ബ്രിട്ടനും അര്‍ജന്റീനയും ഉടമസ്ഥാവകാശം ഉന്നയിക്കുന്ന ഫാക്ക്‌ലാന്റ് ദ്വീപ് 1775മുതല്‍ ജനവാസമില്ലാത്തതാണ്.ബ്രിസ്റ്റോള്‍ ദ്വീപാണെങ്കില്‍ നിരന്തരം അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നതാണ്.