Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലേക്ക് എത്തുന്ന വിദേശപണത്തില്‍ വന്‍ ഇടിവ്, പ്രവാസികള്‍ പണം അയക്കാത്തതെന്തുകൊണ്ട്?

വിദേശ മലയാളികൾ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതം 5 വർഷത്തിനിടെ പകുതിയായി കുറഞ്ഞുവെന്ന് റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ ഗവേഷണ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. 2016-17ൽ ഏറ്റവും കൂടുതൽ പ്രവാസിപ്പണം ലഭിച്ചിരുന്നത് കേരളത്തെ ആയിരുന്നു. എന്നാലിത് 2020-21 ലേ കണക്കുപ്രകാരം മഹാരാഷ്ട്ര മറികടന്നിരിക്കികയാണ്

അഞ്ച് വർഷം മുൻപ് രാജ്യത്ത് എത്തിയിരുന്ന പ്രവാസി പണത്തിന്റെ പത്തൊൻപത് ശതമാനവും കേരളത്തിലേക്ക് ആയിരുന്നു. എന്നാൽ ഇത് 10.2% ആയാണു ചുരുങ്ങിയത്. 5 വർഷം മുൻപ് രണ്ടാമതായിരുന്ന മഹാരാഷ്ട്ര 16.7 ശതമാനത്തിൽ നിന്ന് 35.2% ആയി ഉയർന്നു. ഗൾഫ് രാജ്യങ്ങളിൽ ഏറെ പ്രവാസികളുള്ള കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെ വിഹിതം മൊത്തം ചേർത്താൽ പോലും 25.1 ശതമാനമേ ആകുന്നുള്ളൂ. 2016 ൽ ഇത് 42 ശതമാനമായിരുന്നു.

1

അഞ്ച് വർഷം മുമ്പ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികൾ അയച്ച തുക മൊത്തം പ്രവാസി പണത്തിന്റെ 50 ശതമാനം ആയിരുന്നു. എന്നാൽ ഇപ്പോഴത് 30 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. അതുപോലെ തന്നെ ശ്രദ്ധേയമായ മറ്റൊരു കാര്യമാണ് 5 വർഷം മുൻപ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രവാസി പണം വന്നിരുന്നത് യുഎഇയിൽ നിന്ന് ആയിരുന്നെങ്കിൽ നിലവിൽ യുഎസ് (22.9%) നിന്നാ
ണ്. 2016ൽ 26.9% പണവും യുഎഇയിൽ നിന്നായിരുന്നത് 18 % ആയി കുറഞ്ഞു. 2020-21ലെ കണക്കനുസരിച്ച് ഇന്ത്യയിലെത്തുന്ന പ്രവാസി പണത്തിന്റെ 36 ശതമാനവും യുഎസ്,യുകെ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ്.

2

15,000 രൂപയ്ക്കുള്ള മുകളിൽ തുക അയയ്ക്കുന്നതു കുറഞ്ഞു. അതേസമയം തന്നെ അതിന് താഴെയുള്ള തുകകൾ അയയ്ക്കുന്നതു വർധിച്ചു. പ്രവാസികളുടെ സാമ്പത്തികപ്രയാസമോ കോവിഡ് സമയത്ത് നാട്ടിലേക്ക് തുടർച്ചയായി ചെറിയ തുകകൾ അയച്ചതോ ആകാം ഇതിന് കാരണമെന്ന് ആർബിഐ പറയുന്നു.

3

2015ൽ 7.6 ലക്ഷം പേരാണു ഗൾഫ് രാജ്യങ്ങളിലേക്കു പോകാൻ ഇന്ത്യയിൽ എമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കിയത്. 2019ൽ ഇത് 3.5 ലക്ഷമായി. കോവിഡ് പ്രതിസന്ധി നിലനിന്ന 2020ൽ 90,000 ആയി. ഏറ്റവുമധികം പേർ പോയിരുന്നതു സൗദിയിലേക്കായിരുന്നു. 2019ൽ സൗദിയിലേക്കു പോയത് 3.1 ലക്ഷം പേരായിരുന്നെങ്കിൽ 2019ൽ ഇത് 1.6 ലക്ഷമായി കുറഞ്ഞു. യുഎഇ 2.3 ലക്ഷം പേരിൽനിന്ന് 80,000 ആയി കുറഞ്ഞു.

4

തൊഴിൽ നഷ്ടപ്പെട്ടു തിരിച്ചവരുന്നവരുടെ എണ്ണത്തിലെ വർധന കോവിഡ് മൂലമുണ്ടായ പ്രതിസന്ധി, കുടിയേറ്റരീതികളിലെ മാറ്റം എന്നിവയും മാറ്റത്തിനു കാരണമായി എന്നാണ് വിലയിരുത്തൽ. നോർക്കയുടെ കണക്കനുസരിച്ച് 14.7 ലക്ഷം പേരാണ് കോവിഡ് മൂലം വിവിധ രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയത്. ഇതിൽ 59 ശതമാനവും യുഎഇയിൽ നിന്നായിരുന്നു.

ചിരിക്കോണിലെ സൗന്ദ്യരം...സാരിയില്‍ നാണത്തോടെ ലക്ഷ്മി നക്ഷത്ര

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+