ഇറാന് ഇരട്ട പ്രഹരം; പശ്ചിമേഷ്യയില്‍ പരക്കെ തിരിച്ചടി... അപ്രതീക്ഷ നീക്കത്തില്‍ ഞെട്ടി ഭരണകൂടം
ബഗ്ദാദ്/ദമസ്കസ്: പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിക്കാന്‍ സാധ്യത. ഇസ്രായേല്‍ പലസ്തീന് യുദ്ധം ഒരു ഭാഗത്ത് നടക്കവെ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഫോടനങ്ങള്‍. ഇസ്രായേലിനും അമേരിക്കക്കുമെതിരെ ശക്തമായ ഒരുക്കം നടത്തവെയാണ് ഇറാന് കനത്ത പ്രഹരമേറ്റിരിക്കുന്നത്. ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്റര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ പലയിടത്തും യുഎസ് സൈന്യത്തിന് നേരെ ആക്രമണമുണ്ടായി.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഷിയാ സംഘങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ നിര്‍ദേശം നല്‍കിയതോടെ ഇറാഖിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരേ സമയം അമേരിക്കന്‍ മിസൈല്‍ പതിച്ചു. ഖാസിം സുലൈമാനിക്ക് ശേഷം ഇറാന് നഷ്ടപ്പെടുന്ന പ്രധാന കമാന്ററാണ് സയ്യിദ് റാസി മൂസവി. ഇറാന്, ഇറാഖ്, സിറിയ, ലബ്നാന്‍ തുടങ്ങി രാജ്യങ്ങളില്‍ ഷിയാ സംഘങ്ങളുടെ ഏകോപന ചുമതല ഇദ്ദേഹത്തിനായിരുന്നു.

സിറിയയുടെ തലസ്ഥാനമായ ദമസ്കസിനോട് ചേര്‍ന്ന പ്രദേശത്ത് വച്ചാണ് ഇറാന് സൈനിക കമാന്ററായ മൂസവി തിങ്കളാഴ്ച രാത്രി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇറാന് വിപ്ലവ ഗാര്‍ഡിന്റെ മുതിര്‍ന്ന ഉപദേഷ്ടാവാണ് ഇദ്ദേഹം. ഇറാന് ഔദ്യോഗിക മാധ്യമങ്ങള്‍ തന്നെയാണ് മൂവസിയുടെ മരണ വിവരം പുറത്തുവിട്ടത്. തൊട്ടുപിന്നാലെ ഇറാഖില്‍ അമേരിക്കന്‍ സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായി.
പശ്ചിമേഷ്യയില്‍ ഷിയാ സായുധ സംഘങ്ങളെ ഏകോപിപ്പിക്കുന്ന ചുമതലയായിരുന്നുവത്രെ മൂസവിക്ക്. സൈനബിയ്യ ജില്ലയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇറാന് അറിയിച്ചു. ശക്തമായ തിരിച്ചടി ഇസ്രായേലിന് നല്‍കുമെന്ന് ഇറാന് പ്രസിഡന്റ് ഇബ്രാഹീം റെയ്സി പ്രതികരിച്ചതായി ടെഹ്റാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1980കള്‍ മുതല്‍ സിറിയയിലും ലബ്നാനിലും പ്രവര്‍ത്തിക്കുന്ന ഇറാന് കമാന്ററാണ് മൂസവി എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇദ്ദേഹത്തെ വധിക്കാന്‍ പലതവണ ഇസ്രായേല്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. 2020ല്‍ ഇറാഖിലെ ബഗ്ദാദില്‍ വച്ച് ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഇറാന് നഷ്ടമാകുന്ന മുതിര്‍ന്ന കമാന്ററാണ് മൂസവി.
മൂസവിയുടെ കൊലപാത വിവരം പുറത്തുവന്നതോടെ ഇറാഖില്‍ പലയിടങ്ങളിലും അമേരിക്കന്‍ സൈന്യത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. മൂന്ന് അമേരിക്കന്‍ സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശക്തമായ തിരിച്ചടി നല്കാന് പ്രസിഡന്റ് ജോ ബൈഡന് നിര്‍ദേശം നല്കി. ഖതാഇബ് ഹിസ്ബുല്ല എന്ന ഷിയാ സംഘമാണ് അമേരിക്കന്‍ സൈനികരെ ആക്രമിച്ചത്. ഇവരുടെ നിരവധി പ്രവര്‍ത്തകരെ വധിച്ചുവെന്ന് യുഎസ് സൈന്യം അവകാശപ്പെട്ടു.
പലസ്തീനിലും ലബ്നാനിലും ഒരേ സമയം ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെയാണ് സിറിയയില്‍ ആക്രമണം നടത്തിയത്. ഇറാഖിലേക്കും ഇപ്പോള്‍ ആക്രമണം വ്യാപിച്ചിരിക്കുന്നു. ഇതോടെ പശ്ചിമേഷ്യ കൂടുതല്‍ അശാന്തമാകുകയാണ്. ഇസ്രായേലിനെ സാമ്പത്തിക ഞെരുക്കത്തിലാക്കാന്‍ കടല്‍ ചരക്കുപാതകള്‍ ഇറാന് തടയാന്‍ തുടങ്ങിയതോടെയാണ് മൂസവിയെ വധിക്കാന്‍ ഇസ്രായേല്‍ വീണ്ടും പദ്ധതിയൊരുക്കിയതും ലക്ഷ്യം കണ്ടതും.
-
ഇറാന്റെ അടുത്ത പണി; ബാബ് അല്‍-മന്ദേബ് കടലിടുക്ക് തടയുമെന്ന് മുന്നറിയിപ്പ് -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications