ആ ബംഗ്ലാവില്‍ കയറിയ എല്ലാ സ്ത്രീകള്‍ക്കും ഒപ്പം ശയിച്ചവന്... പ്ലേ ബോയ് സ്ഥാപകന്‍ ഇനി നിത്യനിദ്ര
ബെവെര്‍ലി ഹില്‍സ്(കാലിഫോര്‍ണിയ): ഒരുകാലത്ത് യുവാക്കളുടെ രക്തയോട്ടം കൂട്ടിയ പ്ലേ ബോയ് മാഗസിന്റെ സ്ഥാപകന്‍ ഹ്യൂ ഹെഫ്നര്‍ ഓര്‍മയായി. തന്റെ 91-ാം വയസ്സില്‍ ആയിരുന്നു ആ വിവാദ നായകന്റെ മരണം.
പ്ലേ ബോയ് മാഗസിന് പോലെ തന്നെ കുപ്രസിദ്ധമായ പ്ലേ ബോയ് മാന്ഷനില് വച്ച് തന്നെ ആയിരുന്നു ഹെഫ്നറുടെ മരണം. പ്ലേ ബോയ് എന്റര്‍പ്രൈസസ് ആണ് മരണ വിവരം പുറത്ത് വിട്ടത്.
വിവാദപൂര്‍ണവും സംഭവ ബഹുലവും ആയിരുന്നു ഹെഫ്നറുടെ ജീവിതം. അതില്‍ ഏറ്റവും വിവാദമായത് പ്ലേ ബോയ് മാന്ഷന് എന്ന ആ ബംഗ്ലാവ് തന്നെ ആയിരുന്നു.

വെറും കോപ്പി എഡിറ്റര്‍
എസ്ക്വയര്‍ മാഗസിനില്‍ വെറും ഒരു കോപ്പി എഡിറ്റര്‍ ആയിരുന്നു ഹ്യൂ ഹെഫ്നര്‍. എന്നാല്‍ പിന്നീട് ഫാഷന്‍ തരംഗങ്ങള്‍ സൃഷ്ടിച്ച് ലോകം കീഴടക്കി ഹ്യൂ ഹെഫ്നര്‍.

മെര്ലിന് മണ്‍റോ
എക്സ്ക്വയറുമായി തെറ്റിപ്പിരിഞ്ഞാണ് ഹെഫ്നര്‍ പ്ലേ ബോയ് മാഗസിന് തുടങ്ങുന്നത്. അന്നത്തെ ഹോട്ടെസ്റ്റ് സെലിബ്രിറ്റി ആയിരുന്ന മെര്ലിന് മണ്‍റോ ആയിരുന്നു ആദ്യത്തെ മോഡല്‍.

കോടീശ്വരന്
പിന്നീട് കണ്ടത് പ്ലേ ബോയ് മാഗസിന്റേയും ഹ്യൂ ഹെഫ്നറുടേയും വന്‍ വളര്‍ച്ചയായിരുന്നു. ലോകമെങ്ങും പ്ലേ ബോയ് ചര്‍ച്ചയായി. മേഡലുകള്‍ പ്ലേബോയില്‍ ചിത്രം അടിച്ചുവരാന്‍ കാത്തിരുന്നു. ഹെഫ്നര്‍ കോടീശ്വരാനായി.

പ്ലേ ബോയ് ആയി മാറിയ ഹെഫ്നര്‍
മാഗസിന്റെ പേര് പോലെ തന്നെ ആയി പിന്നീട് ഹെഫ്നറുടെ ജീവതം. ഒരു പ്ലേ ബോയ് ആയി. അവിഹിത കഥകളുടെ കൂമ്പാരമായിരുന്നു ഹെഫ്നറുടെ ജീവിതം.

പ്ലേബോയ് മാന്ഷന്
ഹെഫ്നറേക്കാള് വിവാദമായത് അദ്ദേഹത്തിന്റെ പ്ലേ ബോയ് മാന്ഷന് എന്ന ബംഗ്ലാവായിരുന്നു. ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ വാര്‍ത്തകളായിരുന്നു ആ ബംഗ്ലാവില്‍ നിന്ന പുറത്ത് വന്നിരുന്നത്.

കിടക്കപങ്കിടാതെ വിടില്ല
പ്ലേ ബോയ് മാന്ഷനില് ഏതെങ്കിലും ഒരു സ്ത്രീ കയറിയിട്ടുണ്ടെങ്കില്‍ അവര്‍ ഹെഫ്നറുമായി കിടക്ക പങ്കിട്ടിട്ടുണ്ടാകും എന്നാണ് ചൊല്ല്. അങ്ങനെ ഒരു ചട്ടം തന്നെ അവിടെ ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നുണ്ട്.

മോഡലുകള്‍ ക്യൂ നിന്നു
ഇങ്ങനെയൊക്കെ ആണെങ്കിലും പ്ലേ ബോയ് മാന്ഷനില് കയറിപ്പറ്റാന്‍ മോഡലുകളുടെ തിരക്ക് തന്നെ ആയിരുന്നു. ഒറ്റ കവര്‍ ചിത്രം കൊണ്ട് അവരെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ ഹെഫ്നര്‍ക്ക് കഴിയും എന്നത് തന്നെ ആയിരുന്നു പ്രത്യേകത.

ഹോളി മാഡിസന്റെ വെളിപ്പെടുത്തല്‍
പ്രസിദ്ധ മോഡല്‍ ആയിരുന്ന ഹോളി മാഡിസണ്‍ പ്ലേ ബോയ് മാന്ഷനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ജയിലില്‍ അകപ്പെട്ടതുപോലെയാണ് പ്ലേ ബോയ് മാന്ഷനില് കുടുങ്ങിയാല്‍ എന്നതായിരുന്നു അത്. മാഡിസണും പ്ലേ ബോയ് മാന്‍ഷനിലെ അന്തേവാസി ആയിരുന്നു ഒരിക്കല്‍.

അശ്ലീല ചിത്രങ്ങള്‍ കാണിക്കും
പ്ലേ ബോയ് മാന്‍ഷനിലെ അന്തേവാസികളായ സ്ത്രീകളെ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുന്നതും ഹെഫ്നര്‍ പതിവാക്കിയിരുന്നത്രെ. അതും തന്റെ തന്നെ അശ്ലീല വീഡിയോകള്‍.

ഒടുവില്‍ സംഭവിച്ചത്
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും അവസാന കാലം എത്തിയപ്പോഴേക്കും ഹെഫ്നര്‍ കുറേയൊക്കെ ഒതുങ്ങിയിരുന്നു. പ്ലേ ബോയ് മാഗസിന് ഇടയ്ക്ക് വച്ച് നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പോലും നിര്‍ത്തിവച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications