സുഹൃത്തിന്റെ ഭാര്യയുമായുള്ള ദൃശ്യം; ഹള്‍ക്ക് ഹോഗന് 76 കോടി രൂപ നഷ്ടപരിഹാരം
വാഷിങ്ടണ്‍: സുഹൃത്തിന്റെ ഭാര്യയ്‌ക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ പുറത്തുവിട്ടതിനെ ചോദ്യം ചെയ്ത അമേരിക്കന്‍ മുന്‍ റസ്ലിങ് താരം ഹള്‍ക് ഹൊഗന് 11.5 മില്യണ്‍ ഡോളര്‍(ഏകദേശം 76 കോടി രൂപ) നഷ്ടപരിഹാരം. ഗോക്കര്‍ മീഡിയ എന്ന ന്യൂസ് വെബ് സൈറ്റിനെതിരെയാണ് വിധി. അശ്ലീല വീഡിയോ പുറത്തുവന്നത് ഈ സൈറ്റിലൂടെയായിരുന്നു.
പത്ര സ്വാതന്ത്ര്യം ഉയര്‍ത്തിക്കാട്ടിയായിരുന്നു സൈറ്റ് കേസ് വാദിച്ചത്. എന്നാല്‍ പത്ര സ്വാതന്ത്ര്യത്തിന്റെ പേരില്‍ താരങ്ങളുടെ സ്വകാര്യതയില്‍ കൈ കടത്താന്‍ അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. വെബ് സൈറ്റിന് എതിരായ ശിക്ഷാ വിധി തിങ്കളാഴ്ച പ്രഖാപിക്കും. 2012 ലാണ് വെബ് സൈറ്റ് ഹള്‍ക്ക് ഹോഗനെതിരായ വീഡിയോ പുറത്ത് വിട്ടത്.

വീഡിയോ അമേരിക്കയില്‍ വലിയ വിവാദമായിരുന്നു. സുഹൃത്തിന്റെ ഭാര്യയുമായുളള അടുത്തിടപഴകല്‍ ഹള്‍ക്ക് ഹോഗന് വിമര്‍ശനം വരുത്തിവയ്ക്കുകുയും ചെയ്തു. കനത്ത മാനഹാനി ഉണ്ടായതോടെയാണ് അദ്ദേഹം കോടതിയെ നഷ്ടപരിഹാരത്തിനായി സമീപിച്ചത്.
കോടതി വിധി ഹള്‍ക്കിന് അനുകൂലമായി എന്നതുമാത്രമല്ല, പത്രസ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണിതെന്ന് ഹള്‍ക്കിന്റെ അഭിഭാഷകന്‍ ഡേവിഡ് ഹൂസ്റ്റണ്‍ കോടതിക്കു പുറത്ത് പ്രതികരിച്ചു. അതേസമയം, കേസില്‍ അപ്പീല്‍ നല്‍കാനാണ് ഗോക്കര്‍ സ്ഥാപകനും മാധ്യമ പ്രവര്‍ത്തകനുമായ നിക് ഡെന്റ്റണിന്റെ തീരുമാനം.












Click it and Unblock the Notifications