Get Updates
Get notified of breaking news, exclusive insights, and must-see stories!

സുമിയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു: 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബസ് പുറപ്പെട്ടു

ദില്ലി: കിഴക്കന്‍ യുക്രേനിയന്‍ നഗരമായ സുമിയില്‍ റഷ്യന്‍ ആക്രമണത്തില്‍ നിന്ന് സാധാരണക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കുന്ന സുരക്ഷിത ഇടനാഴികള്‍ ചൊവ്വാഴ്ച മുതല്‍ വീണ്ടും തുറന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കം കുടുങ്ങിക്കിടക്കുന്ന നഗരങ്ങളില്‍ ഒന്നാണ് സുമി. റഷ്യയുടെ അധിനിവേശം 13 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് സുമിയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുന്നത്. 11 മണിക്കൂര്‍ സമയമാണ് ഒഴിപ്പിക്കലിന് അനുവദിച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.

സുമിയില്‍ നിന്ന് വിദേശ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ ഒഴിപ്പിക്കല്‍ ആരംഭിച്ചതായി യുക്രേനിയന്‍ അധികൃതര്‍ അറിയിച്ചു. ഇത്തരം കൂടുതല്‍ ഇടനാഴികള്‍ തുറക്കണമെന്ന് യുക്രൈന്‍ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കിഴക്കന്‍ നഗരമായ സുമിയില്‍ നിന്ന് സിവിലിയന്മാരെ ഒഴിപ്പിക്കാന്‍ യുക്രൈയ്ന്‍ സമയം രാവിലെ 9 മുതല്‍ രാത്രി 9 വരെ വെടിനിര്‍ത്തലിന് ഇരുപക്ഷവും സമ്മതിച്ചതായി യുക്രേനിയന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് ചൊവ്വാഴ്ച പറഞ്ഞു. സുമിയില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ടവരില്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിദേശ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

india

ബസ്സുകളിലോ സ്വകാര്യ കാറുകളിലോ ഒഴിപ്പിച്ച സിവിലിയന്‍മാരുമൊത്തുള്ള ആദ്യത്തെ വാഹനവ്യൂഹം യുക്രേനിയന്‍ നഗരമായ പോള്‍ട്ടാവയിലേക്കുള്ള ഒരൊറ്റ റൂട്ടില്‍ രാവിലെ 10 മണിക്ക് പുറപ്പെട്ടു. അന്താരാഷ്ട്ര റെഡ് ക്രോസിന് അയച്ച കത്തില്‍ റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഇത് അംഗീകരിച്ചതായി അവര്‍ പറഞ്ഞു. സുമിയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനും ഇടനാഴി ഉപയോഗിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബസ് സുമിയില്‍ നിന്നും പുറപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. സുമിയില്‍ നിന്നും 175 കിലോ മീറ്റര്‍ അകലെയുള്ള പോള്‍ട്ടോവ നഗരത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ മാറ്റുന്നത്. അതേസമയം, നാല് നഗരങ്ങളില്‍ നിന്ന് മാനുഷിക ഇടനാഴികള്‍ റഷ്യ പ്രഖ്യാപിച്ചതിന് പിന്നാലെ കിഴക്കന്‍ യുക്രേനിയന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ 700-ലധികം പൗരന്മാരെ ഇന്ത്യക്ക് ഒഴിപ്പിക്കാന്‍ കഴിയുമെന്ന് നേരത്തെ തന്നെ പ്രതീക്ഷകള്‍ ഉയര്‍ന്നിരുന്നു.

അതേസമയം, ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇതുവരെ 17000ലധികം ഇന്ത്യക്കാര്‍ യുക്രെയ്‌നില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മാത്രം 1314 പേര്‍ യുക്രെയ്‌നില്‍ നിന്നും ഇന്ത്യയിലെത്തി. സര്‍ക്കാര്‍ നല്‍കുന്ന കണക്ക് അനുസരിച്ച് ഇതുവരെ 17,400 ഇന്ത്യക്കാരെ പ്രത്യേക വിമാനങ്ങളില്‍ തിരികെ കൊണ്ടുവന്നതായാണ് വ്യക്തമാക്കുന്നത്. ബുഡാപെസ്റ്റില്‍ നിന്ന് അഞ്ച് വിമാനങ്ങളും ബുക്കാറെസ്റ്റില്‍ നിന്നും സുസെവയില്‍ നിന്നും ഓരോ വിമാനവും ഉണ്ടായിരുന്നു. ഇത് കൂടാതെ ഇന്ന് സുസേവയില്‍ നിന്ന് രണ്ട് പ്രത്യേക സിവിലിയന്‍ വിമാനങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+