കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗീക ബന്ധത്തിനായി ഇനി റോബോട്ടുകളും..

  • By Sruthi K M
Google Oneindia Malayalam News

ലൈംഗീക ബന്ധത്തിനായി ഇനി റോബോര്‍ട്ടായാലോ..? എന്താ താത്പര്യമുണ്ടോ നിങ്ങള്‍ക്ക്. കാലം മാറുമ്പോള്‍ കോലം മാറുമെന്നല്ല, മനുഷ്യനും മാറും എന്നു പറയുന്നതാണ് ഉചിതം. വരും നാളുകളില്‍ സെക്‌സില്‍ ഏര്‍പ്പെടാന്‍ മനുഷ്യന്‍ തിരഞ്ഞെടുക്കുന്നത് റോബോട്ടുകളെയായിരിക്കും. ഇങ്ങനെയൊരു അവസ്ഥയിലേക്ക് മാറാന്‍ ഇനി അധികനാള്‍ വേണ്ടിവരില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

വരും കാലങ്ങളില്‍ റോബോ സെക്‌സ് ടൂറിസം സര്‍വ്വസാധാരണമായിരിക്കുമെന്ന് ഉറപ്പാണ്. പിന്നെ യന്ത്രങ്ങളുമായിട്ടാവും മനുഷ്യന്‍ ബന്ധങ്ങള്‍ നിലനിര്‍ത്തുക. അങ്ങനെയൊരു കാലം വരാന്‍ പോകുകയാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. സെക്‌സ് ടോയ്‌സുകളും, റോബോ വെയ്റ്റര്‍മാരും ഇതിനോടകം വിപണിയില്‍ ഇടംപിടിച്ചുക്കഴിഞ്ഞു. ഇനി മനുഷ്യ ബന്ധങ്ങള്‍ പോലും ഇല്ലാതായേക്കാം.

റോബോര്‍ട്ട് സെക്‌സ് ടൂറിസം

റോബോര്‍ട്ട് സെക്‌സ് ടൂറിസം

റോബോര്‍ട്ട് സെക്‌സ് ടൂറിസത്തിന്റെ ആവശ്യകതയും അത് വന്നു കഴിഞ്ഞാല്‍ ഉണ്ടാകുന്ന അവസ്ഥകളെക്കുറിച്ചും വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ഗവേഷകര്‍ ചര്‍ച്ചചെയ്തിരുന്നു. റോബോര്‍ട്ടുകളുമായി ശാരീരികബന്ധം പുലര്‍ത്തുന്നതിലൂടെ എച്ച്‌ഐവി പോലുള്ള രോഗങ്ങള്‍ ഉണ്ടാകില്ലെന്നത് ഇതിലൂടെയുണ്ടാകുന്ന ഗുണങ്ങളായും റിപ്പോര്‍ട്ടുകള്‍ വന്നു. ചിലവുകള്‍ കുറയുമെന്നതും ചര്‍ച്ചചെയ്യപ്പെട്ടു.

ശാരീരികബന്ധം

ശാരീരികബന്ധം

സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും റോബോട്ടുകള്‍ മനുഷ്യരുമായി അടുത്തിടപഴകുന്നത് ജനങ്ങള്‍ കണ്ടുക്കഴിഞ്ഞു. എന്നാല്‍, അത് വെറും സിനിമയില്‍ ഒതുങ്ങുന്നതല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. നിത്യജീവിതത്തില്‍ സംഭവിക്കാനിരിക്കുന്ന യാഥാര്‍ത്ഥ്യമാണ് അതെന്നും ഗവേഷകര്‍ ഉറപ്പിച്ച് പറയുന്നു.

കംപ്യൂട്ടര്‍ വേശ്യകള്‍

കംപ്യൂട്ടര്‍ വേശ്യകള്‍

ഇത്തരം കംപ്യൂട്ടര്‍ വേശ്യകള്‍ വരുന്നതോടെ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഇല്ലാതാകും. വികാരവും വിചാരവും പ്രകടിപ്പിക്കുന്ന റോബോട്ടുകളായിരിക്കും വരുന്നത്. ഇവയുമായുള്ള ബന്ധം മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുമെന്നാണ് സെക്‌സ് സൈക്കോളജിസ്റ്റുമാര്‍ പറയുന്നത്.

സെക്‌സ് ടോയിസ്

സെക്‌സ് ടോയിസ്

നിലവില്‍ സെക്‌സ് മാനെക്യൂന്‍സിനെ ഓണ്‍ലൈനില്‍ വാങ്ങുന്നതിനുള്ള സംവിധാനങ്ങളുണ്ട്. ആര്‍ട്ടിഫിഷ്യല്‍ സ്‌കിന്‍ ഉണ്ടാക്കുന്നതില്‍ ജപ്പാനിലെ ശാസ്ത്രകാരന്മാര്‍ ഏറെ മുന്നോട്ടുപ്പോയിട്ടുമുണ്ട്. ജീവിതത്തോട് അവയെ അടുപ്പിക്കാനുള്ള സാങ്കേതികവിദ്യകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നാണ് പറയുന്നത്.

റോബോഫിലിയ

റോബോഫിലിയ

റോബോട്ടുകളുമായുള്ള ലൈംഗികബന്ധത്തിന് റോബോഫിലിയ എന്ന പേരാണ് ഇട്ടിരിക്കുന്നത്.

ഗേള്‍ഫ്രണ്ട്

ഗേള്‍ഫ്രണ്ട്

ചൈനയില്‍ അടുത്തിടെ പുറത്തിറങ്ങിയ ഗേള്‍ഫ്രണ്ട് ആപ്പായ ക്‌സിയാചോയ്‌സ് ആയിരക്കണക്കിന് ആള്‍ക്കാരുമായി ഹൃദയബന്ധമുണ്ടാക്കിയെന്ന ഞെട്ടിപ്പിക്കുന്ന കാര്യവും നമ്മള്‍ കണ്ടുക്കഴിഞ്ഞു.

സിനിമകളില്‍

സിനിമകളില്‍

2013ല്‍ പുറത്തിറങ്ങിയ ഹെര്‍ എന്ന ഹോളിവുഡ് ചിത്രവും, രജനീകാന്ത് ചിത്രമായ എന്തിരനും ഇതിനു ഉദാഹരങ്ങളാണ്. റോബോട്ടുകളുമായുള്ള ബന്ധങ്ങള്‍ ഈ സിനിമകളില്‍ ചിത്രീകരിച്ചിട്ടുണ്ട്. പങ്കാളിയുമായി പിരിഞ്ഞിരിക്കുന്നവര്‍ക്കും പങ്കാളികളില്ലാത്തവര്‍ക്കും ഇത്തരം റോബോട്ടുകള്‍ ആശ്വാസകരമാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

English summary
Humans could soon be having sexual relationships with robots, a top academic has claimed.Dr Helen Driscoll said advances in technology mean the way in which humans interact with robots is set to change drastically in the coming years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X