Qatar crisis :സൗദിയെയും യുഎഇയെയും തള്ളി ഒമാന്‍; ഖത്തറിന് ഭക്ഷണം!! 12 കപ്പലുകള്‍, 300 കണ്ടയ്‌നറുകള്‍
സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ഒരുഭാഗത്ത്. മറുഭാഗത്ത് ഇതുവരെ ഖത്തര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഒമാന്‍ പരസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.
മസ്‌കത്ത്: സൗദിയുടെയും കൂട്ടരുടെയും ഉപരോധം മൂലം ഇറക്കുമതി പ്രതിസന്ധി നേരിടുന്ന ഖത്തറിന് പൂര്‍ണ പിന്തുണയുമായി ഒമാന്‍. ഗള്‍ഫ് പ്രതിസന്ധിയില്‍ ഇതുവരെ നേരിട്ട് ഇടപടാതിരുന്ന ഒമാന്‍ ആദ്യമായാണ് ഖത്തറിനെ പരസ്യമായി പിന്തുണയ്ക്കുന്നത്. ഒമാനില്‍ നിന്നു ഭക്ഷ്യവസ്തുക്കളുമായി കപ്പലുകള്‍ പുറപ്പെട്ടു.
സൗദി, യുഎഇ, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളാണ് ഖത്തറിനെതിരേ നയതന്ത്ര യുദ്ധം പ്രഖ്യാപിച്ചത്. കുവൈത്തും ഒമാനും ഇതുവരെ വിട്ടു നില്‍ക്കുകയായിരുന്നു. കുവൈത്ത് സമാധാന ശ്രമങ്ങള്‍ ശക്തമാക്കിയപ്പോള്‍ ഒമാനും കൂടെ നിന്നു. ഇപ്പോള്‍ ഖത്തറിന് അവര്‍ പരസ്യമായ പിന്തുണ നല്‍കുകയാണ്.

12 കപ്പലുകളില്‍ ചരക്ക്
12 കപ്പലുകളാണ് ഒമാന്‍ തുറമുഖങ്ങളില്‍ നിന്നു ഖത്തറിലേക്ക് പുറപ്പെട്ടിട്ടുള്ളത്. സോഹാര്‍, സലാല തുറമുഖങ്ങളില്‍ നിന്നാണ് കപ്പലുകള്‍ ഖത്തറിലേക്ക് തിരിച്ചത്. ഇവയില്‍ ഭക്ഷ്യവസ്തുക്കളാണെന്ന് ഖത്തറിലെ ഭക്ഷ്യ കമ്പനി അറിയിച്ചു.

ഇനിയും വരുന്നു
300 കണ്ടയ്‌നറുകളില്‍ ഒമാനില്‍ നിന്നു ഭക്ഷ്യവസ്തുക്കള്‍ ഉടനെ ഖത്തറിലെത്തും. ചിലത് ദോഹ ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ടെന്നും മറ്റു ചിലത് ഉടന്‍ പുറപ്പെടുമെന്നും ഭക്ഷ്യ കമ്പനി ഉടമ അഹ്മദ് അല്‍ ഖലഫ് പറഞ്ഞു. ഇറാന്റെ ഭക്ഷ്യ വസ്തുക്കള്‍ നേരത്തെ ഖത്തറിലെത്തിയിരുന്നു.

യുഎഇയില്‍ തടഞ്ഞു
ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നിരവധി കപ്പലുകള്‍ ഖത്തറിലേക്ക് ഭക്ഷ്യ വസ്തുക്കളുമായി പുറപ്പെട്ടിരുന്നു. എന്നാല്‍ യുഎഇയിലെ ജബല്‍ അലി തുറമുഖത്ത് തടയുകയായിരുന്നു. തുടര്‍ന്ന് യൂറോപ്പില്‍ നിന്നുള്ളതടക്കം ഇപ്പോള്‍ ഒമാന്‍ തുറമുഖത്തേക്ക് തിരിച്ചിട്ടുണ്ട്.

കടല്‍ പാത ഗുണം ചെയ്തു
ഒമാന്‍ തുറമഖങ്ങളെയും ഖത്തറിനെയും ബന്ധിപ്പിക്കുന്ന കടല്‍ പാത കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കള്‍ എത്താന്‍ ഇതു ഗണം ചെയ്യും. ഇറാനില്‍ നിന്നു ആകാശ മാര്‍ഗവും കപ്പല്‍ മാര്‍ഗവും ഭക്ഷ്യവസ്തുക്കള്‍ എത്തുന്നുണ്ട്.

യൂറോപ്യന്‍ ചരക്കുകള്‍
ലോകത്തിലെ നമ്പര്‍ വണ്‍ കണ്ടയ്‌നറുകളായ മര്‍സ്‌ക് ഓഫ് ഡെന്‍മാര്‍ക്ക് ഉള്‍പ്പെടെയുള്ളവയാണ് ഇപ്പോള്‍ ഒമാന്‍ തീരത്തേക്ക് തിരിച്ചിരിക്കുന്നത്. അവിടെ നിന്ന് അവര്‍ ഖത്തറിലേക്ക് പുറപ്പെടും. ഇനി ഖത്തറിലേക്ക് ചരക്കുകള്‍ എത്തുക ഈ റൂട്ടിലായിരിക്കും.

ഖത്തറിനെ കൈവിടാതെ യൂറോപ്പ്
സ്വിറ്റ്‌സര്‍ലാന്റിലെ എംഎസ്‌സിയുടെ കപ്പലുകളും ഒമാനിലെത്തിയിട്ടുണ്ട്. കൂടുതല്‍ ചരക്കുകള്‍ ഉടന്‍ അയക്കുമെന്ന് അവര്‍ അറിയിച്ചു. സലാലയില്‍ നിന്നാണ് ദോഹയിലേക്ക് തങ്ങളുടെ ചരക്കുകള്‍ എത്തുകയെന്ന് എംഎസ്‌സി വ്യക്തമാക്കി. യൂറോപ്പ് ഖത്തറിനെ കൈവിട്ടിട്ടിലെന്ന് തെളിയിക്കുന്നതാണ് ഈ നീക്കങ്ങള്‍.

ഹമദ് തുറമുഖം
ദോഹയിലെ ഹമദ് തുറമുഖത്തേക്ക് ഒമാനിലെ സോഹാര്‍ തുറമുഖത്ത് നിന്നു നേരിട്ട് പാത തുറന്നിട്ടുണ്ട്. ആഴ്ചയില്‍ മൂന്ന് തവണയാണ് ഈപാതയില്‍ കപ്പലുകള്‍ സഞ്ചരിക്കുക. സാധാരണ സൗദി അതിര്‍ത്തിയോട് ചേര്‍ന്ന കരമാര്‍ഗമായിരുന്നു ചരക്കുകള്‍ കാര്യമായും ഖത്തറിലെത്തിയിരുന്നത്. ഈ അതിര്‍ത്തി സൗദി അടച്ചിട്ടുണ്ട്.

ബദല്‍ മാര്‍ഗം തേടി
തുടര്‍ന്നാണ് ഖത്തര്‍ ബദല്‍ മാര്‍ഗം തേടിയത്. ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കു പുറമെ റഷ്യയും അവശ്യ വസ്തുക്കള്‍ ഖത്തറിലെത്തിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ ഖത്തറിനെതിരായ ഉപരോധം ആ രാജ്യത്തെ കാര്യമായി ബാധിക്കില്ലെന്ന് ഉറപ്പായി.

ഗള്‍ഫ് രാജ്യങ്ങളുടെ ഭിന്നത ഉറപ്പായി
എന്നാല്‍ ഇവിടെ മറ്റൊരു പ്രശ്‌നമാണ് ഉയരുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ ഭിന്നത ഉറപ്പായിരിക്കുകയാണ്. ജിസിസി ചിലപ്പോള്‍ ഭിന്നിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഖലയില്‍ രണ്ട് ചേരി രൂപപ്പെട്ടിട്ടുണ്ട്. ഖത്തറിനെതിരായ ഉപരോധത്തില്‍ അയല്‍രാജ്യങ്ങള്‍ ഇളവ് നല്‍കണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് ചേരി രൂപപ്പെട്ടു
സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ഒരുഭാഗത്ത്. മറുഭാഗത്ത് ഇതുവരെ ഖത്തര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഒമാന്‍ പരസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. കുവൈത്ത് ആകട്ടെ, ഖത്തറിനെ തള്ളിപ്പറഞ്ഞിട്ടുമില്ല. എല്ലാവരും ഐക്യത്തോടെ മുന്നോട്ട് പോകണമെന്നാണ് കുവൈത്തിന്റെ നിലപാട്.












Click it and Unblock the Notifications