കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈക്കില്‍ ടോപ്‌ലെസ് ആയ സഹോദരിമാരെ പോലീസ് പിടിച്ചു, പ്രതിഷേധം ഇങ്ങനെ

  • By Muralidharan
Google Oneindia Malayalam News

ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കാറ്റ് കൊള്ളാനായി അരയ്ക്ക് മുകളില്‍ നഗ്നരായ മൂന്ന് സഹോദരിമാരെ പോലീസ് തടഞ്ഞു. തമീറ, നാദിയ, ആയിഷ എന്നീ സഹോദരിമാരാണ് പോലീസ് നടപടി നേരിട്ടത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. പോലീസ് നടപടിയില്‍ ഇവര്‍ പ്രതിഷേധിച്ചത് എങ്ങനെയെന്നോ, നൂറ് കണക്കിന് ആളുകളെ കൂട്ടി ടോപ്‌ലെസ് ആയി ഒരു പ്രതിധേഷ റാലി തന്നെ നടത്തി.

അരയ്ക്ക് മുകളിലേക്ക് നഗ്നരാകാനുള്ള അവകാശം ആവശ്യപ്പെട്ടായിരുന്നു ഈ റാലി. കാനഡയിലെ വാട്ടര്‍ ലൂവിലായിരുന്നു റാലി. നൂറ് കണക്കിന് യുവതികള്‍ റാലിയില്‍ പങ്കെടുത്തു. ഇത് ഞങ്ങളുടെ മാറിടമാണ് അല്ലാതെ ബോംബുകളല്ല, നഗ്നത എന്നത് ലൈംഗികത മാത്രമല്ല എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു റാലി.

topless

തങ്ങളെ പരിശോധിച്ച പോലീസ് നടപടിക്കെതിരെ വാട്ടല്‍ ലൂ പോലീസ് സ്‌റ്റേഷനില്‍ സഹോദരിമാര്‍ പരാതി നല്‍കിയിരുന്നു. അതിന് പുറമെയാണ് ഫേസ്ബുക്കിലും മറ്റും ക്യാംപെയ്ന്‍ നടത്തി ആളുകളെ കൂട്ടി പ്രതിഷേധ പ്രകടനം നടത്തിയത്. പരസ്യമായി ടോപ്‌ലെസ് ആകാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ വേണ്ടിയാണ് ഇവര്‍ ആളുകളെ ക്ഷണിച്ചത്.

സ്ത്രീകള്‍ക്ക് അരയ്ക്ക് മുകളില്‍ നഗ്നരാകാന്‍ 1996ലെ നിയമം അനുവദിക്കുന്നുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും നടപ്പില്‍ വന്നിട്ടില്ല. നിയമത്തെക്കുറിച്ച് അറിയാത്ത പോലീസുകാര്‍ പ്രശ്‌നക്കാരാണ് എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. എന്നാല്‍ ബൈക്കിന്റെ സുരക്ഷിതത്വം പരിശോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത് എന്നാണ് പോലീസിന്റെ പക്ഷം.

English summary
Topless protesters marched in Waterloo, Ontario to defend women's rights to go bare-chested, after three sisters were stopped for bicycling semi-nude.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X