കുടിയേറ്റത്തിനായി യൂറോപ്പിലേക്ക് പോവുകയായിരുന്ന 200 പേര്‍ കപ്പല്‍ മുങ്ങിമരിച്ചു
റോം: പഞ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്ക് കുടിയേറ്റത്തിനായി പോവുകയായിരുന്ന ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി ഇരുനൂറോളേ പേര്‍ മരിച്ചതായി യു.എന്‍ അഭയാര്‍ത്ഥി വിഭാഗം അറിയിച്ചു. തിങ്കളാഴ്ചയാണ് അപകടമുണ്ടായതെന്നാണ് വിവരം സംഭവം നടന്ന് മൂന്നു ദിവസത്തിനുശേഷം ഒമ്പതുപേരെ രക്ഷിച്ചതായി ഇറ്റലിയിലെ യു.എന്‍ വക്താവ് അറിയിച്ചു.
ലിബിയയില്‍ നിന്നുമാണ് ബോട്ട് പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകള്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. നിയമവിരുദ്ധ കുടിയേറ്റമാകയാല്‍ എത്രയാളുകള്‍ ബോട്ടിലുണ്ടായിരുന്നെന്നതിന് വ്യക്തമായ വിവരമില്ല. രക്ഷപ്പെട്ട ഒമ്പതുപേരും ഫ്രഞ്ചു ഭാഷയാണ് സംസാരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇവരില്‍ നിന്നും കൂടുതല്‍ വിവരം ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് യുഎന്‍.

ഇതാദ്യമായല്ല ഇവിടെ ബോട്ടപകടമുണ്ടാകുന്നത് കുടിയേറ്റം വ്യാപകമായതോടെ അനവധി ബോട്ടുകളാണ് നിയന്ത്രണമില്ലാതെ അപകടമേഖലയിലൂടെ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. 2014ല്‍ മാത്രം ഇവിടെ 3500 പേര്‍ക്ക് ബോട്ടപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്ക്. രണ്ടുലക്ഷത്തോളം പേരെ രക്ഷപ്പെടുത്തിയിരുന്നു.
യൂറേപ്പിലേക്ക് മെഡിറ്ററേനിയന്‍ വഴിയുള്ള കൂടിയേറ്റം അപകടമാണെന്ന് പോപ്പ് ഫ്രാന്‍സിസും നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. പ്രദേശത്തെ വിശാലമായ ശ്മശാനമാക്കി മാറ്റരുതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. കടല്‍ക്ഷോഭത്തിനും പേരുകേട്ട മെഡിറ്ററേനിയന്‍ പ്രദേശം ലോകത്തെ ഏറ്റവും അപകടം പിടിച്ച കപ്പല്‍പാതകളിലൊന്നാണ്.












Click it and Unblock the Notifications