കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയാര്‍ത്ഥികളെ ചവിട്ടി വീഴ്ത്തുന്ന മാധ്യമപ്രവര്‍ത്തക,ഈ ക്രൂരത നിങ്ങള്‍ കാണാതെ പോകരുത്

  • By Sruthi K M
Google Oneindia Malayalam News

ബുഡാപെസ്റ്റ്: പശ്ചിമേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും അഭയം തേടിവരുന്നവരോട് പോലീസും സൈന്യവും കാട്ടുന്ന ക്രൂരതയ്ക്കു പുറമെ മാധ്യപ്രവര്‍ത്തകരുടെ അക്രമവുമുണ്ട്. പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ ജീവനും കൊണ്ടോടുന്ന അഭയാര്‍ത്ഥികളെ ചവിട്ടു വീഴ്ത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഫംഗറിയിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്.

ജര്‍മനിയെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളെയും ലക്ഷ്യമിട്ടാണ് അഭയാര്‍ത്ഥികള്‍ എത്തുന്നത്. എന്നാല്‍ ഇവരെ കടത്തിവിടാതിരിക്കുന്നത് ഹംഗറിയുടെ പൊലീസും സൈന്യവുമാണ്. അഭയാര്‍ത്ഥികളെ കയറ്റില്ലെന്ന നിലപാടിലാണ് ഫംഗറി ഇപ്പോഴും. അതിനുള്ള തെളിവാണ് ഈ ദൃശ്യം കാണിക്കുന്നത്. അഭയാര്‍ത്ഥികളെ ചവിട്ടി വീഴ്ത്തി വരെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്.

europe-migrants-hungary

ടെലിവിഷന്‍ ചാനല്‍ ക്യാമറാ പ്രവര്‍ത്തക പെട്രയാണ് അഭയാര്‍ത്ഥികളെ കൈയ്യേറ്റം ചെയ്തത്. ജര്‍മന്‍ ടെലിവിഷന്‍ ചാനല്‍ ആര്‍.ടി.എല്‍ ലേഖകനായ സ്റ്റീഫന്‍ റിച്ചര്‍ ആണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

പോലീസിനെ തട്ടിമാറ്റി ഫംഗറിയിലേക്ക് കടക്കുന്നതിനിടെയാണ് അഭയാര്‍ത്ഥികള്‍ക്കുനേരെ കൈയ്യേറ്റ ശ്രമം നടന്നത്. ഒരു കുട്ടിയെ എടുത്ത് ഓടുന്ന യുവാവിനെയാണ് ക്യാമറാവുമണ്‍ കാല്‍ വെച്ച് വീഴ്ത്തിയത്. അതിനുശേഷം ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. വീഡിയോ വിവാദമായതോടെ പെട്രയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടെന്നാണ് വിവരം.

English summary
A camera operator for a Hungarian nationalist television channel closely linked to the country’s far-right Jobbik party has been filmed kicking two refugee children and tripping up a man at the border hotspot of Roszke.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X