കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശപ്പുകൊണ്ട് അഭയാര്‍ഥികളാകുന്ന ശ്രീലങ്കന്‍ ജനത

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയിലെ സ്ഥിതി പ്രതിദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ. കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ കൂടി പ്രഖ്യാപിച്ചതോടെ കടുത്ത നിയമങ്ങളാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. പ്രസിഡന്റ് ഗോതബയ രാജപക്‌സെയെ പുറത്താക്കണമെന്ന് ആഹ്വാനം ചെയ്യുന്നവരെയും സംശയിക്കുന്നവരെയും വിചാരണ കൂടാതെ ദീര്‍ഘനാളത്തേക്ക് അറസ്റ്റുചെയ്യാനും തടവിലാക്കാനും സൈന്യത്തെ അനുവദിക്കുന്ന കടുത്ത നിയമങ്ങളും രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്.

ഇതിനകം തന്നെ ശ്രീലങ്കയില്‍ നിന്ന് 16 പേരാണ് അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയത്. ശീലങ്കന്‍ തമിഴ് യുദ്ധവും ആഭ്യന്തര പ്രശ്‌നങ്ങളെയും തുടര്‍ന്ന് പതിറ്റാണ്ടുകളായിത്തന്നെ ശ്രീലങ്കയില്‍ നിന്ന് ആളുകള്‍ തമിഴ്‌നാട്ടിലേക്ക് എത്താറുണ്ട്. കുതിച്ചുയരുന്ന പണപ്പരുപ്പവും തൊഴിലില്ലായ്മയും അഭയാര്‍ഥികളുടെ എണ്ണം ഇനിയും വര്‍ധിപ്പിച്ചേക്കുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം.

വംശീയ അടുപ്പം

ശ്രീലങ്കയില്‍ നിന്ന് പാക് കടലിടുക്കിന് കുറുകെ കഷ്ടിച്ച് 30 കിലോമീറ്റര്‍ അകലെയാണ് തമിഴ്‌നാടിന്റെ വടക്ക് പ്രദേശം. ശ്രീലങ്കര്‍ക്കുള്ള വംശീയ അടുപ്പം തന്നെയാണ് ഇവരെ തമിഴ്‌നാട്ടിലേക്ക് അടുപ്പിക്കുന്നത്. ശീലങ്കയിലെ പതിറ്റാണ്ടുകളായി യുദ്ധത്തിലും രാഷ്ട്രീയ പ്രക്ഷുബ്ധതയിലും തമിഴരുടെ പങ്കാളിത്തവുമുണ്ട്. ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ തമിഴ്നാട്ടിലെ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും പരമ്പരാഗതമായി സ്വാഗതം ചെയ്യുന്നുണ്ട്. സാംസ്‌കാരികവുമായി ഇരുകൂട്ടരും തമ്മില്‍ ചെറിയ സമാനതകളുമുണ്ട്.

ഇന്ത്യ തമിഴ് വിമതരെ 1970കളിലും 80കളിലും പരിശീലിപ്പിക്കുകയും ആയുധാഭ്യാസം നല്‍കുകയും ചെയ്തിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നും അനധികൃതമായി കടല്‍ കടന്ന് എത്തിയവര്‍ രാജ്യത്തിന് ഭീഷണികള്‍ ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ 1991ല്‍ എല്‍ടിടിഇ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതിന് ശേഷം ഈ സ്ഥിതിഗതികള്‍ മാറി മറിഞ്ഞത്.

ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ ചരിത്രം

വടക്കന്‍, കിഴക്കന്‍ ശ്രീലങ്കയില്‍ നിന്ന് തമിഴ് വംശജരായ അഭയാര്‍ഥികള്‍ 1980കള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍ 1983ന് ശേഷനാണ് ഈ കണക്കുകളില്‍ വലിയ വര്‍ധനവ് ഉണ്ടാകാന്‍ തുടങ്ങിയത്. സിംഹള ബുദ്ധിസ്റ്റുകളും ഇന്ത്യന്‍ സായുധ തമിഴ് പുലികളും തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമായിരുന്നു ഈ വര്‍ധനവ് കണ്ടുതുടങ്ങിയത്.

ഇന്ത്യന്‍ വംശജരായ തമിഴ് ആളുകളായിരുന്നു 1983ന് മുന്‍പ് എത്തിയവര്‍ പ്രധാനമായും ഉണ്ടായിരുന്നത്. ഈ വിഭാഗത്തിലെ പൂര്‍വികര്‍ തേയിലത്തോട്ടങ്ങളില്‍ ജോലിക്കായി ശ്രീലങ്കയിലേക്ക് കുടിയേറിയതായിരുന്നു. ലാല്‍ ബഹാദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായിരുന്ന സമയം സ്വീകരിച്ച നടപടികളാണ് ഇവരുടെ വരവ് എളുപ്പമാക്കിയത്. ഇതു സംബന്ധിക്കുന്ന കരാറില്‍ പ്രധാനമന്ത്രിമാരായ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും സിരിമാവോ ബണ്ഡാരനായകെയും ഒപ്പുവച്ചു. ശ്രീലങ്കയിലെ ഇന്ത്യന്‍ വംശജരായ 9,75,000 പേര്‍ക്ക് ഇഷ്ടമുള്ള രാജ്യത്തെ പൗരന്മാരാകാന്‍ അനുവദിക്കുന്നതായിരുന്നു ഈ കരാര്‍.

ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ ചരിത്രം

1983 മുതല്‍ തമിഴ്‌നാട്ടിലേക്ക് ശ്രീലങ്കന്‍ തമിഴര്‍ വലിയ തോതില്‍ എത്തിത്തുടങ്ങി. ഇതില്‍ ആദ്യത്തേത് 1983 ജൂലൈക്കും 1987നും ഇടയിലാണ്. ഇക്കാലയളവില്‍ 1.34 ലക്ഷം ശ്രീലങ്കന്‍ തമിഴരാണ് ഇന്ത്യയിലെത്തിയത്. എല്‍ടിടിഇ പതിമൂന്ന് ശ്രീലങ്കന്‍ സൈനികരെ കൊലപ്പെടുത്തിയതിന് പിന്നാലെ ശ്രീലങ്കയില്‍ നടന്ന തമിഴ് വിരുദ്ധ കലാപത്തെത്തുടര്‍ന്ന് ഇന്ത്യ-ശ്രീലങ്ക ഉടമ്പടി പിന്‍വലിച്ചു. എന്നാലും 1987 മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 25,600 അഭയാര്‍ഥികള്‍ ശ്രീലങ്കയിലേക്ക് മടങ്ങിയതായി ഔദ്യോഗിക രേഖകള്‍ പറയുന്നു.


രണ്ടാം ഘട്ട അഭയാര്‍ത്ഥികള്‍ 1990 ജൂണിലാണ് ഇന്ത്യയിലേക്ക് എത്തിയത്. യുദ്ധത്തെ തുടര്‍ന്നായിരുന്നു ഇത്തവണ അഭയാര്‍ഥികള്‍ എത്തിയത്. ഏകദേശം 1,22,000 തമിഴ് ജനത ദ്വീപില്‍ നിന്ന് പലായനം ചെയ്തതായാണ് വിവരം. 1991നും 1995നും ഇടയില്‍ ഏകദേശം 54,000 അഭയാര്‍ഥികളെ ശ്രീലങ്കയിലേക്ക് തിരിച്ചയച്ചു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ തമിഴ് ജനത തമിഴ്‌നാട്ടില്‍ നിന്ന് രോഷം നേരിട്ട കാലഘട്ടം കൂടിയാണിത്. 1995ലായിരുന്നു മൂന്നാം ഘട്ടം. ഇത് 2002 വരെ നീണ്ടു നിന്നു. വടക്കന്‍ ശ്രീലങ്കയില്‍ തീവ്രമായ പോരാട്ടം നടന്ന സമയമായിരുന്നു ഇത്. യുദ്ധത്തിന് അവസാനമായതോടെ 2008-2009 കാലഘട്ടത്തില്‍ അഭയാര്‍ഥികളുടെ ഒഴുക്ക് വീണ്ടും വര്‍ധിച്ചു. ഇത് 2013 വരെ തുടര്‍ന്നു.

 അഭയാര്‍ഥികളുടെ എണ്ണം

പുതിയ കണക്കുകള്‍ പ്രകാരം ഏകദേശം 58,822 പേരാണ് തമിഴ്നാട്ടില്‍ ശ്രീലങ്കന്‍ തമിഴ് ജനതക്കായി സ്ഥാപിച്ച ക്യാമ്പുകളില്‍ കഴിയുന്നത്. 108 അഭയാര്‍ഥി ക്യാമ്പുകളിലായാണ് ഇവര്‍ താമസിക്കുന്നത്. ഇതില്‍
എട്ട് വയസിന് താഴെയുള്ള 10,000 കുട്ടികളാണ് ഉള്ളത്. അഭയാര്‍ഥി സര്‍ട്ടിഫിക്കറ്റുള്ള 34,087 വ്യക്തികള്‍ ക്യാമ്പുകള്‍ക്ക് പുറത്ത് താമസിക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ ജീവിതം

ശ്രീലങ്കയിലെ പല തമിഴ് ദേശീയവാദികളും ഡിഎംകെ, തമിഴ് ജനതയെ വഞ്ചിക്കുന്നവരായാണ് കാണക്കാക്കുന്നത്. ശ്രീലങ്കന്‍ സൈന്യം ആയിരക്കണക്കിന് സാധാരണക്കാരെ കൊലപ്പെടുത്തിയ യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ സഹായിച്ചത് യുപിഎ ഭരണകൂടമായിരുന്നു. എന്നാലും ശ്രീലങ്കയില്‍ നിന്ന് പലായനം ചെയ്യുന്ന സാധാരണ ജനങ്ങള്‍ക്കായി, കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി അഭയാര്‍ഥി അനുകൂല നടപടികള്‍ സ്വീകരിച്ച എം കെ സ്റ്റാലിന്‍ സര്‍ക്കാരിനോട് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.

ശ്രീലങ്കന്‍ തമിഴ് പ്രശ്നത്തെക്കുറിച്ച് തമിഴ്നാട് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ തന്നെയും അഭയാര്‍ഥി ക്യാമ്പുകളിലെ സ്ഥിതിക്ക് വലിയ മാറ്റങ്ങളൊന്നും വന്നതായി നമുക്ക് കാണാന്‍ കഴിയില്ല. പല ക്യാംപുകളിലും അഭയാര്‍ഥികള്‍ തിങ്ങി നിറഞ്ഞാണ് താമസിക്കുന്നത്. ഹോട്ടലുകളിലും മറ്റ് മേഖലകളിലും ദിവസ വേതന തൊഴിലാളികളായി ജോലി ചെയ്യുന്ന പല അഭയാര്‍ഥികളും ക്യൂ ബ്രാഞ്ച്, സ്റ്റേറ്റ് ഇന്റലിജന്‍സ്, ഇന്‍വെസ്റ്റിഗേറ്റീവ് യൂണിറ്റ് എന്നിവരുടെ നിരീക്ഷണത്തിലുമാണ്.

തമിഴ്‌നാട്ടിലെ ജീവിതം

സംസ്ഥാനത്തെ പൊതു സാമൂഹ്യക്ഷേമ പദ്ധതികളില്‍ നിന്ന് ഓരോ അഭയാര്‍ഥി കുടുംബത്തിലേയും മുതിര്‍ന്ന വ്യക്തിക്ക് കുറഞ്ഞത് 1000 രൂപയും പ്രതിമാസ അലവന്‍സ് ലഭിക്കും. ഭാര്യമാര്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും മറ്റ് സഹായവും ലഭിക്കും. ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് 3,510 വീടുകള്‍ നിര്‍മിക്കാനും 7,469 വീടുകള്‍ നവീകരിക്കാനും ഉന്നത വിദ്യാഭ്യാസത്തിനായി അഭയാര്‍ഥി വിദ്യാര്‍ത്ഥികള്‍ സാമ്പത്തിക സഹായം നല്‍കാനും ഡിഎംകെ സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

 150 സീറ്റ് നേടണം; കർണാടകത്തിൽ സർക്കാർ രൂപീകരിക്കണമെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി 150 സീറ്റ് നേടണം; കർണാടകത്തിൽ സർക്കാർ രൂപീകരിക്കണമെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി

Recommended Video

cmsvideo
ഭക്ഷണമില്ല,വൈദ്യുതി ഇല്ല ശ്രീലങ്കൻ തെരുവിൽ അക്രമവും പ്രതിഷേധവും | Oneindia Malayalam

English summary
hunger made them srilankan refugees explainer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X