വിശന്നുവലഞ്ഞെത്തിയ ഹിപ്പോ രണ്ടു വയസുകാരനെ ജീവനോടെ വിഴുങ്ങി; അത്ഭുകരമായി രക്ഷപ്പെട്ടു
കമ്പാല: പൊതുവെ മനുഷ്യരെ ആക്രമിക്കാന്‍ മുതിരാത്ത ജീവിയാണ് ഹിപ്പോപൊട്ടാമസ്. എന്നാല്‍ അപൂര്‍വ്വങ്ങളായി ഇത് മനുഷ്യര്‍ക്ക് നേരെ തിരിയാറുണ്ട്. ഇപ്പോഴിതാ ഉഗാണ്ടയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത എല്ലാവരെയും ഞെട്ടിക്കും. രണ്ട് വയസുകാരനായ ഒരു കുട്ടിയെ ഹിപ്പോ വിഴുങ്ങി. വിശന്നുവലഞ്ഞ ഒരു ഹിപ്പോ ഉഗാണ്ടയില്‍ 2 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ ജീവനോടെ വിഴുങ്ങുകയായിരുന്നു. ഇത് കണ്ടുനിന്നവര്‍ ഹിപ്പോയ്ക്ക് നേരെ കല്ലെറിയാന്‍ തുടങ്ങിയപ്പോള്‍ കുട്ടിയെ ജീവനോടെ പുറത്തേക്ക് തുപ്പുകയായിരുന്നു.

ഞായറാഴ്ച കത്വെ കബറ്റോറോ പട്ടണത്തിലെ തടാകക്കരയിലെ തന്റെ വീടിനടുത്ത് കുട്ടി തനിയെ കളിക്കുകയായിരുന്നു. കുട്ടി കളിക്കുന്നത് കണ്ട ഹിപ്പോ തന്റെ കൂറ്റന്‍ താടിയെല്ലുകള്‍ കൊണ്ട് കുട്ടിയെ പിടികൂട്ി വിഴുങ്ങുകയായിരുന്നു. എഡ്വേര്‍ഡ് തടാകത്തില്‍ നിന്ന് ഒരു ഹിപ്പോ ഒരു പിഞ്ചു കുഞ്ഞിനെ ആക്രമിക്കുന്ന സംഭവം ഇതാദ്യമായാണെന്ന് പ്രദേശ വാസികള്‍ പറയുന്നു.

കുട്ടിയെ വിഴുങ്ങിയതിന് പിന്നാലെ നാട്ടുകാര്‍ കല്ലുകള്‍ കൊണ്ട് ആക്രമിക്കാന്‍ തുടങ്ങിയത് കൊണ്ടാണ് ഹിപ്പോ കുട്ടിയെ പുറത്തേക്ക് തുപ്പിയത്. തുടര്‍ന്ന് പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ചികിത്സകള്‍ നല്‍കി. പിന്നാലെ കുട്ടിയെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അടുത്തുള്ള പട്ടണമായ ബ്വേരയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി.

മുന്‍കരുതലെന്ന നിലയില്‍ പേവിഷബാധയ്ക്കുള്ള വാക്സിന്‍ നല്‍കുകയും പിന്നീട് ഡിസ്ചാര്‍ജ് ചെയ്യുകയും മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ വിടുകയും ചെയ്തു. ഹിപ്പോകള്‍ ആഫ്രിക്കയില്‍ പ്രതിവര്‍ഷം 500 പേരെയെങ്കിലും ആക്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരടിയിലധികം നീളമുള്ള കൊമ്പുകള്‍ ഉപയോഗിച്ചാണ് ആക്രമിക്കാറുള്ളത്.

തടിച്ചുരുണ്ട ശരീരവും വലിയ വായയും പല്ലുകളുമാണ് ഹിപ്പോയുടെ ഏറ്റവും വലിയ സവിശേഷത. ഇവയ്ക്ക് രണ്ട് കൊമ്പുകളാണുള്ളത്.
പകല്‍ സമയങ്ങളില്‍ വിശ്രമിയ്ക്കുന്ന ഇവ രാത്രിസമയങ്ങളില്‍ ഭക്ഷണം തേടി ദൂരയാത്രകള്‍ ചെയ്യുന്നു. ആണ്‍നീര്‍ക്കുതിരകള്‍ക്ക് ശരാശരി 1.5മീറ്റര്‍ ഉയരവും 4.5മീറ്റര്‍ നീളവും 1500 - 1800 കി.ഗ്രാം ഭാരവും ഉണ്ടായിരിയ്ക്കും. താഴത്തെ വരിയിലെ അറ്റം കൂര്‍ത്ത പല്ലുകള്‍ക്ക് 50 സെന്റി മീറ്ററോളം നീളവും ഉണ്ടായിരിയ്ക്കും.

ജലവാസത്തിനനുകൂലമായ ശാരീരികസവിശേഷതകള്‍ ഇവയ്ക്കുണ്ട്. തല അല്പം മാത്രം ജലോപരിതലത്തിനു മുകളില്‍ വെച്ച് മുങ്ങിക്കിടക്കുന്ന ഇവയെ പെട്ടെന്ന് കാണാന്‍ സാധിയ്ക്കയില്ല. ആഴം കുറഞ്ഞ ജലാശയങ്ങളും ഒഴുക്കു കുറഞ്ഞ ഭാഗങ്ങളുമാണ് ഇവയുടെ വാസസ്ഥലങ്ങള്‍. 10-15 അംഗങ്ങളടങ്ങിയ ചെറിയ സംഘങ്ങളായാണ് സാധാരണ കാണപ്പെടുന്നത്. സന്ധ്യയാവുന്നതോടെ തീറ്റ തേടി യാത്ര ആരംഭിയ്ക്കുന്നു












Click it and Unblock the Notifications