ഫാക്ടറി തകര്‍ന്നടിഞ്ഞു, 18മരണം, 75ഓളം പേര്‍ക്ക് പരിക്ക്
ലാഹോര്‍: പാകിസ്താനിലെ ലാഹോര്‍ നഗരത്തില്‍ ഫാക്ടറി തകര്‍ന്നടിഞ്ഞു. ഫാക്ടറി കെട്ടിടം തകര്‍ന്നു 18 പേര്‍ മരിക്കുകയും 75 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 150 പേര്‍ ജോലി ചെയ്യുന്ന ഫാക്ടറിയാണ് തകര്‍ന്നു വീണത്. എല്ലാ ജീവനക്കാരെയും പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കെട്ടിടാവശിഷ്ടങ്ങളില്‍ ആളുകള്‍ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആരൊക്കെയാണ് കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തകര്‍ വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ആള്‍ക്കാരെ പുറത്തെടുക്കുന്നത്.

ഗുരുതരമായി പരിക്കുകളേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫാക്ടറി തകരാനുണ്ടായ കാരണം വ്യക്തമല്ല. ബാഗുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയാണ് തകര്‍ന്നത്. ഫാക്ടറി നാല് നില കെട്ടിടമായിരുന്നു.
കഴിഞ്ഞ ദിവസം പാകിസ്താനിലുണ്ടായ ഭൂചലനത്തില്‍ 273 പേര്‍ കൊല്ലപ്പെട്ടിരുന്നു. 75,000 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫാക്ടറി തകര്‍ന്നു വീണിരിക്കുന്നത്.












Click it and Unblock the Notifications