• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഓഖിയെ വെല്ലും കാറ്റ്, കേരളത്തെ മുക്കിയ പ്രളയത്തേക്കാൾ വലിയ മഴ! ശരിക്കും 'ലൈഫ് ത്രെട്ടനിങ്' ഫ്‌ലോറൻസ്

നോര്‍ത്ത് കരോലിന(അമേരിക്ക): കൊടുങ്കാറ്റുകള്‍ അമേരിക്കക്കാര്‍ക്ക് ഒരു പുത്തരിയല്ല. കനത്ത മഴ മലയാളികള്‍ക്ക് പുത്തരിയല്ലെന്ന് പറഞ്ഞിരുന്നത് പോലെ തന്നെയാണിത്. എന്നാല്‍ നൂറ്റാണ്ടിന്റെ പ്രളയവും മഴയും വന്നപ്പോള്‍ മലയാളികള്‍ ആകെ ഉലഞ്ഞു, തകര്‍ന്ന് തരിപ്പണമായി.

ലോകാവസാനം വരുന്നു! വാഗ്ദത്ത ഭൂമിയില്‍ അത് സംഭവിച്ചുകഴിഞ്ഞു; കുറ്റമറ്റ ചുവന്ന പശു പിറന്നു; ഇനി എന്ത്?

അത് കണ്ടപ്പോൾ മറഡോണ അങ്ങ് കെട്ടിപ്പിടിച്ചു! 13 സെക്കന്റിൽ 100 മീറ്റർ... ബോബി ചെമ്മണ്ണൂർ, വൈറൽ വീഡിയോ

ഏതാണ്ട് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ അമേരിക്കയിലും. ഫ്‌ലോറന്‍സ് കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോള്‍ അമേരിക്ക ശരിക്കും വിറയ്ക്കുകയാണ്. കൊടുങ്കാറ്റിനൊപ്പം വരുന്ന പേമാരി മുക്കിക്കളയുമോ എന്ന ഭയത്തിലാണ് അവര്‍. എങ്ങനെയൊക്കെ വെള്ളം ഉയരാം എന്നതിന്റെ ഗ്രാഫിക്കല്‍ ചിത്രീകരണങ്ങളും ഭീതിപടര്‍ത്തും വിധം ടെലിവിഷന്‍ ചാനലുകള്‍ പുറത്ത് വിടുന്നുണ്ട്.

ഒരുപക്ഷേ, കേരളം കണ്ടതിനേക്കാളും വലിയ പ്രളയത്തിനായിരിക്കും അമേരിക്ക സാക്ഷ്യം വഹിക്കുക. എന്നാല്‍, കേരളത്തിലേത് പോലെ അല്ല അവിടത്തെ കാര്യങ്ങള്‍. മുന്നറിയിപ്പ് കിട്ടുന്ന മുറയ്ക്ക് ആളുകള്‍ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്.

150 കിലോമീറ്റര്‍ വേഗം

150 കിലോമീറ്റര്‍ വേഗം

നോര്‍ത്ത്, സൗത്ത് കരോലിനകളില്‍ ഫ്‌ലോറന്‍സ് കൊടുങ്കാറ്റിന്റെ വേഗം മണിക്കൂറില്‍ 150 കിലോമീറ്റര്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷങ്ങള്‍ ആയിരിക്കും ഇത് സൃഷ്ടിക്കുക. വളരെ ഗൗരവമായ മുന്നറിയിപ്പുകള്‍ ആണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

ചരിത്രത്തില്‍

ചരിത്രത്തില്‍

ഈ കൊടുങ്കാറ്റിനേയും പ്രളയത്തേയും 'ഹിസ്റ്റോറിക്' എന്നല്ലാതെ പലര്‍ക്കും വിശേഷിപ്പിക്കാന്‍ ആകുന്നില്ല. നോര്‍ത്ത കരോലിന ഗവര്‍ണര്‍ റോയ് കൂപ്പറും ഇതേ വാക്ക് തന്നെ ആണ് ഫ്‌ലോറന്‍സ് കൊടുങ്കാറ്റിനെ വിശേഷിപ്പിച്ചത്. ഒരുലക്ഷത്തിലധികം വീടുകളില്‍ ഇപ്പോള്‍ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.

ഒരുപാട് പേരെ കൊല്ലാന്‍ ശേഷി

ഒരുപാട് പേരെ കൊല്ലാന്‍ ശേഷി

ഒരുപാട് പേരെ കൊല്ലാന്‍ ശേഷിയുള്ളതാണ് കൊടുങ്കാറ്റ് എന്ന് തന്നെയാണ് അധികൃതര്‍ പുറത്ത് വിടുന്ന വിവരം. ഭയക്കേണ്ടതില്ലെന്ന ആശ്വാസ വചനങ്ങള്‍ക്ക് അവര്‍ തയ്യാറല്ല. കൊടുങ്കാറ്റിന് ശേഷം ഉണ്ടാകാനിടയുള്ള പ്രളയം മഹാവിപത്തായിരിക്കും സൃഷ്ടിക്കുക എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

പത്ത് ലക്ഷത്തിലധികം പേര്‍

പത്ത് ലക്ഷത്തിലധികം പേര്‍

ഫ്‌ലോറന്‍സ് കൊടുങ്കാറ്റും പ്രളയവും ബാധിക്കുക സൗത്ത് കരോലിന, നോര്‍ത്ത് കരോലിന തീര പ്രദേശങ്ങളിലേയും വിര്‍ജീനിയയിലേയും ദശലക്ഷം ആളുകളെ ആണ്. ഇവരോടൊല്ലാം ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒട്ടേറെ അടിയന്താരാശ്വാസ കേന്ദ്രങ്ങളും ഇവര്‍ക്കായി തുറന്നിട്ടുണ്ട്. ആയിരക്കണക്കിന് പേര്‍ ഇപ്പോള്‍ തന്നെ ഇത്തരം രക്ഷാ കേന്ദ്രങ്ങളിലേക്ക് മാറിക്കഴിഞ്ഞു.

 മഴ തുടങ്ങി... മണിക്കൂറുകള്‍ കൊണ്ട് ഒരു അടി!!!

മഴ തുടങ്ങി... മണിക്കൂറുകള്‍ കൊണ്ട് ഒരു അടി!!!

ശക്തമായ മഴ ഇപ്പോള്‍ തന്നെ പലയിടങ്ങളിലും തുടങ്ങിക്കഴിഞ്ഞു. നോര്‍ത്ത് കരോലിനയിലെ ചിലയിടങ്ങളില്‍ ചുരുങ്ങിയ മണിക്കൂറുകളില്‍ മാത്രം പെയ്തത് ഒരു അടിയോളം മഴയാണെന്നാണ് പുറത്ത് വരുന്ന വിവരം. പലയിടങ്ങളിലും സമുദ്ര നിരപ്പ് ഉയര്‍ന്ന് കഴിഞ്ഞു.

വേഗം കുറഞ്ഞു, പക്ഷേ...

വേഗം കുറഞ്ഞു, പക്ഷേ...

കാറ്റഗറി 2 വിഭാഗത്തില്‍ ആയിരുന്നു ഫ്‌ലോറന്‍സ് കൊടുങ്കാറ്റിനെ പെടുത്തിയിരുന്നത്. എന്നാല്‍ വേഗം അല്‍പം കുറഞ്ഞതോടെ ഇതിനെ കാറ്റഗറി 1 ലേക്ക് മാറ്റിയിട്ടുണ്ട്. അതുകൊണ്ട് അപകട സാധ്യത അല്‍പം പോലും കുറയുന്നില്ലെന്നാണ് നാഷണല്‍ ഹരിക്കേന്‍ സെന്റര്‍ വ്യക്തമാക്കുന്നത്. കടുത്ത ജാഗ്രതാനിര്‍ദ്ദേശം തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.

cmsvideo
  പ്രളയത്തിനുശേഷം പേടിക്കേണ്ടത് ഇതിനെ ! | Oneindia Malayalam
  രണ്ടാള്‍ പൊക്കത്തില്‍ വെള്ളം

  രണ്ടാള്‍ പൊക്കത്തില്‍ വെള്ളം

  കനത്ത മഴയില്‍ വെള്ളപ്പൊക്കം ഉറപ്പാണ്. ഒരുപക്ഷേ, 13 അടി വരെ പുഴകളില്‍ വെള്ളം ഉയര്‍ന്നേക്കാം എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് പുഴകള്‍ ഗതിമാറി ഒഴുകുന്നതിനും കാരണമാകും. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം ആണ് നല്‍കിയിട്ടുള്ളത്.

  ഞെട്ടിപ്പിക്കുന്ന വീഡിയോ ഗ്രാഫിക്സ്

  ഹരിക്കേന്‍ ഫ്ലോറന്‍സ് എങ്ങനെ ഒക്കെ ദുരന്തപൂര്‍ണം ആകും എന്നതിന്‍റെ സൂചനകള്‍ നല്‍കുന്ന വീഡിയോ ഗ്രാഫിക്സുമായാണ് കഴിഞ്ഞ ദിവസം സിഎന്‍എന്‍ ന്യൂസ് രംഗത്തെത്തിയത്. ആ വീഡിയോ കാണാം...

  English summary
  Officials warn of life-threatening storm surges in both North and South Carolina as the hurricane moves towards land with maximum sustained wind speeds of 90mph (150 km/h)
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more