Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് കൊടുങ്കാറ്റോ അതോ...!!! പൊളിച്ചടുക്കി അമേരിക്കൻ 'നോളൻമാർ'... 10 മാസം കഴിഞ്ഞാല്‍ ഒരു കുഞ്ഞിക്കാൽ!!

നോര്‍ത്ത് കരോലിന: അമേരിക്ക ഫ്‌ലോറന്‍സ് കൊടുങ്കാറ്റിന്റെ കടുത്ത ഭീതിയില്‍ ആണ്. സമീപകാല ചരിത്രത്തെ ഏറ്റവും വലിയ ദുരന്തം ആയിരിക്കാം ഫ്‌ലോറന്‍സ് കൊണ്ടുവരിക എന്നാണ് ആശങ്കകള്‍.

എന്നാല്‍ ഫ്‌ലോറന്‍സ് കൊടുങ്കാറ്റിന്റെ ഗതിയെ സൂചിപ്പിച്ച് നാഷണല്‍ ഹരിക്കേന്‍ അപ്ഡേറ്റ്സ് ഒരു ഗ്രാഫിക്കല്‍ ചിത്രം അവരുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു. എത്രത്തോളം രൂക്ഷമായിരിക്കും ഫ്‌ലോറന്‍സ് എന്ന മുന്നറിയിപ്പായിരുന്നു ലക്ഷ്യം എങ്കിലും, സംഗതി ട്രോളന്‍മാര്‍ ഏറ്റെടുക്കുകയായിരുന്നു.

സത്യത്തില്‍ അവരെ ട്രോളന്‍മാര്‍ എന്നല്ല വിളിക്കുന്നത്. നോട്ടി ട്രോളന്‍മാര്‍ എന്നതിന്റെ ചുരുക്കമായ 'നോളന്‍'മാര്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്. നമ്മുടെ കൊച്ചുകേരളത്തിലും ഉണ്ട് സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചില ഗ്രൂപ്പുകള്‍ എന്നത് വേറെ കാര്യം.

എന്താണ് പ്രശ്‌നം

എന്താണ് പ്രശ്‌നം

കടലില്‍ നിന്ന് കൊടുങ്കാറ്റ് കരയിലേക്ക് എങ്ങനെ ആയിരിക്കും പ്രവേശിക്കുക എന്ന് സൂചിപ്പിക്കുന്ന ഒരു ഗ്രാഫിക്കല്‍ ചിത്രം ആയിരുന്നു അത്. എന്നാല്‍ അതിന് ഒരു ഉദ്ധൃത പുരുഷ ലിംഗത്തിന്റെ രൂപസാദൃശ്യം ഉണ്ടായിരുന്നു. ഇത്രയും ഭീതിജനകമായ സാഹചര്യത്തില്‍ പോലും ആ ചിത്രത്തിന്റെ ദ്വയാര്‍ത്ഥ സാധ്യതകള്‍ തേടിക്കൊണ്ടുള്ള കമന്റുകള്‍ ആയിരുന്നു അധികവും പ്രത്യക്ഷപ്പെട്ടത്.

മനപ്പൂര്‍വ്വം അല്ലെന്ന്

മനപ്പൂര്‍വ്വം അല്ലെന്ന്

തുടര്‍ച്ചയായി ഇത്തരം കമന്റുകള്‍ വന്നതോടെ നാഷണല്‍ ഹരിക്കേന്‍ അപ്‌ഡേറ്റ്‌സ് ഒരു വിശദീകരണവും കൊടുത്തു. സംഗതി കണ്ടാല്‍ അതുപോലെ ഒക്കെ തോന്നും.... പക്ഷേ, മനപ്പൂര്‍വ്വം ചെയ്തതല്ല ഇങ്ങനെ ഒരു ഗ്രാഫിക്കല്‍ ചിത്രീകരണം എന്ന്! ഫേസ്ബുക്ക് പോസ്റ്റിന് ആകെ കിട്ടിയത് 57000 ലൈക്കുകളാണ്. എന്നാല്‍ ഈ ഒരു മറുപടി കമന്റി മാത്രം കിട്ടിയത് 55000 ലൈക്കുകള്‍.

രസകരങ്ങളായ മറുപടികള്‍

രസകരങ്ങളായ മറുപടികള്‍

സംഗതി രസകരങ്ങളായ ഫലിതങ്ങളൊക്കെ പറഞ്ഞോളൂ... എന്നാലും ഇതിനെ ഉള്‍ക്കൊള്ളാന്‍ അത്ര എളുപ്പമാവില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. രാജ്യം മുഴുവന്‍ ഉദ്ധരിച്ച് ഒറ്റക്കെട്ടായി നിന്ന് ഈ ദുരന്തത്തെ നേരിടണം എന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. ദ്വയാര്‍ത്ഥങ്ങള്‍ നിറച്ചുകൊണ്ടായിരുന്നു ഈ കമന്റും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

എന്തായാരിക്കും മറുപടി!

എന്തായാരിക്കും മറുപടി!

ഇക്കണക്കിനാണ് കൊടുങ്കാറ്റ് തീരത്തേക്ക് വരുന്നത് എങ്കില്‍ എന്തായിരിക്കും തീരത്തിന്റെ മറുപടി എന്ന് ഭാവനയില്‍ കാണുന്നവരും ഉണ്ട്! 'ഞാന്‍ ക്ഷീണിതയാണ്' എന്നോ, 'ഞാനിന്ന് കുളിച്ചിട്ടില്ല' എന്നോ, 'നമുക്ക് അധികം സമയമില്ല' എന്നോ ഒക്കെ ആയിരിക്കുമോ തീരം പറയുക എന്നാണ് അല്‍പം അശ്ലീലം കലര്‍ന്ന തമാശ!

അത്രയൊന്നും കാണില്ലല്ലേ...

അത്രയൊന്നും കാണില്ലല്ലേ...

അല്ലെങ്കിലേ പുരുഷന്‍മാര്‍ക്ക് അവകാശവാദം ഇത്തിരി കൂടുതലായിരുന്നു. പ്രത്യേകിച്ചും ചില അവയവങ്ങളുടെ കാര്യത്തില്‍. യഥാര്‍ത്ഥത്തില്‍ അതിന്റെ മൂന്നിലൊന്നേ കാണൂ... അതുപോലെ തന്നെ ആയിരിക്കും ഈ ഫ്‌ലോറന്‍സ് കൊടുങ്കാറ്റും എന്നാണ് ഒരു യുവതിയുടെ കമന്റ്!

ട്രംപിനും ട്രോള്‍!

ട്രംപിനും ട്രോള്‍!

അതിനിടയില്‍ ഡൊണാള്‍ഡ് ട്രംപിനും ഉണ്ട് ട്രോള്‍. ഇതിലും വലിയ ഒരു @@$^ കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്കയെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിലും വലുതാവില്ല ഇത് എന്നാണ് പരിഹാസം.

ഒരു കുഞ്ഞു ഫ്‌ലോറന്‍സ്

ഒരു കുഞ്ഞു ഫ്‌ലോറന്‍സ്

തമാശയൊക്കെ കൈവിട്ടു പോകുന്ന കാഴ്ചകളാണ് ഓരോ കമന്റുകള്‍ വായിക്കുമ്പോള്‍ കാണുക. 9 മാസത്തിന് അപ്പുറം ഒരു 'കുഞ്ഞു ഫ്‌ലോറന്‍സ്' ഉണ്ടാകാതിരിക്കട്ടെ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്!

ജോര്‍ജ്ജിയയുടെ ജനനം!

ജോര്‍ജ്ജിയയുടെ ജനനം!

അമേരിക്കയിലെ ഒരു സ്‌റ്റേറ്റ് ആണ് ജോര്‍ജ്ജിയ. ഡാഡി കരോലിന മമ്മി കരോലിനയെ സ്‌നേഹിച്ചതിന്റെ ഫലമായിട്ടാണ് ജോര്‍ജ്ജിയ ഉണ്ടായത് എന്നാണ് മറ്റൊരാളുടെ കണ്ടെത്തല്‍! എന്തായാലും ഈ ചിത്രത്തെ വിട്ടൊരു കളിക്കില്ലെന്ന മട്ടിലാണ് മിക്ക കമന്റുകളും!

സംഗതി സീരിയസ് ആണ്

സംഗതി സീരിയസ് ആണ്

ചിത്രം കണ്ട് തമാശ പറയുന്നതൊക്കെ കൊള്ളാം. എന്നാല്‍ ഫ്‌ലോറന്‍സ് അത്രയ്ക്ക് തമാശയൊന്നും അല്ലെന്ന് ഇപ്പോള്‍ തന്നെ അമേരിക്കയ്ക്ക് മനസ്സിലായിട്ടുണ്ടാവും. പത്ത് ലക്ഷത്തോളം ആളുകളോടാണ് വീടൊഴിഞ്ഞ് പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. മരണ നിരക്കും കൂടാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതാണ് ആ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് ആ ഫേസ്ബുക്ക് പോസ്റ്റ്

ഇതായിരുന്നു നാഷണല്‍ ഹരിക്കേന്‍ അപ്‌ഡേറ്റ്‌സിന്റെ ആ ഫേസ്ബുക്ക് പോസ്റ്റ്. ലൈക്കുകളേക്കാള്‍ അധികം കമന്റുകളും ഏതാണ്ട് അതിന്റെ ഇരട്ടിയോളം ഷെയറുകളും ആണ് ഈ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+