ദുരന്തം വിതച്ച് ഇര്‍മ, പേടിച്ചു വിറച്ച് അമേരിക്ക, മരണം എട്ട്
വാഷിങ്ടണ്‍: ഹാര്‍വി ചുഴലിക്കൊടുങ്കാറ്റ് സൃഷ്ടിച്ച ഭീതി മാറും മുന്‍പേ എത്തിയ ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കയെ ഭീതിയിലാഴ്ത്തുന്നു. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 8 ആയി എന്നാണ് ഏറ്റവുമൊടുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റ് അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും കനത്ത നാശനഷ്ടം ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗതയിലാണ് ഇര്‍മ കൊടുങ്കാറ്റ് ആഞ്ഞു വീശുന്നത്. ഈ ആഴ്ച തന്നെ ഇര്‍മ ഫ്ളോറിഡയിലേക്ക് കടക്കുമെന്നാണ് പ്രവചനം. തീരപ്രദേശത്തുള്ള ജനങ്ങള്‍ക്ക് ഒഴിഞ്ഞു പോകാനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കരീബിയന്‍ രാജ്യമായ ബഹാമസിലെ ആറ് ദ്വീപുകള്‍ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ സൂചന നല്‍കുന്നുണ്ട്. അത്ലാന്റിക് സമുദ്രത്തിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്ക് സമീപം നിന്നാണ് ഇര്‍മ രൂപം കൊണ്ടത്. ഇര്‍മ ശക്തിയാര്‍ജ്ജിച്ചതിനെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്ളോറിഡയിലെയും പ്യൂര്‍ട്ടോറിക്കോയിലെയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിയിരുന്നു.
കേപ് വെര്‍ദ് ദ്വീപുകളില്‍ നിന്നും തന്നെ ഉത്ഭവിച്ച ഹ്യൂഗോ, ഫ്ളോയിഡഡ്, ഐവാന്‍ ചുഴലിക്കാറ്റുകളും തീവ്രതയുള്ള കാറ്റുകളായിരുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications