കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരന്തം വിതച്ച് ഇര്‍മ, പേടിച്ചു വിറച്ച് അമേരിക്ക, മരണം എട്ട്

  • By Anoopa
Google Oneindia Malayalam News

വാഷിങ്ടണ്‍: ഹാര്‍വി ചുഴലിക്കൊടുങ്കാറ്റ് സൃഷ്ടിച്ച ഭീതി മാറും മുന്‍പേ എത്തിയ ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കയെ ഭീതിയിലാഴ്ത്തുന്നു. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 8 ആയി എന്നാണ് ഏറ്റവുമൊടുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റ് അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും കനത്ത നാശനഷ്ടം ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗതയിലാണ് ഇര്‍മ കൊടുങ്കാറ്റ് ആഞ്ഞു വീശുന്നത്. ഈ ആഴ്ച തന്നെ ഇര്‍മ ഫ്‌ളോറിഡയിലേക്ക് കടക്കുമെന്നാണ് പ്രവചനം. തീരപ്രദേശത്തുള്ള ജനങ്ങള്‍ക്ക് ഒഴിഞ്ഞു പോകാനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കരീബിയന്‍ രാജ്യമായ ബഹാമസിലെ ആറ് ദ്വീപുകള്‍ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

pagespeed

കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ സൂചന നല്‍കുന്നുണ്ട്. അത്‌ലാന്റിക് സമുദ്രത്തിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്ക് സമീപം നിന്നാണ് ഇര്‍മ രൂപം കൊണ്ടത്. ഇര്‍മ ശക്തിയാര്‍ജ്ജിച്ചതിനെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്ളോറിഡയിലെയും പ്യൂര്‍ട്ടോറിക്കോയിലെയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിയിരുന്നു.

കേപ് വെര്‍ദ് ദ്വീപുകളില്‍ നിന്നും തന്നെ ഉത്ഭവിച്ച ഹ്യൂഗോ, ഫ്‌ളോയിഡഡ്, ഐവാന്‍ ചുഴലിക്കാറ്റുകളും തീവ്രതയുള്ള കാറ്റുകളായിരുന്നു.

English summary
Hurricane Irma on collision course with Florida, 8 killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X