കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ വിറപ്പിച്ച് മരിയ, പ്യൂട്ടോറിക്കോയെ തകര്‍ത്തു തരിപ്പണമാക്കി..

  • By Anoopa
Google Oneindia Malayalam News

സാന്‍ ജുവാന്‍: കരീബിയന്‍ തീരങ്ങളിലും അമേരിക്കയിലും ഉഗ്രശേഷിയോടെ ആഞ്ഞടിച്ച് നാശം വിതച്ച ഹാര്‍വി, ഇര്‍മ ചുഴലിക്കൊടുങ്കാറ്റുകള്‍ക്കു ശേഷം പേടിസ്വപ്നമായി എത്തിയ മരിയ കൊടുങ്കാറ്റ് സംഹാര താണ്ഡവം തുടരുന്നു. കരീബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച മരിയ അമേരിക്കന്‍ ട്വീപായ പ്യൂട്ടോറിക്കോയിലും ഉഗ്രശേഷിയോടെ ആഞ്ഞടിക്കുകയാണ്.

രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനങ്ങളെല്ലാം കൊടുങ്കാറ്റില്‍ തകര്‍ന്നു. മരിയയുടെ ശക്തി മണിക്കൂറില്‍ 185 കിലോമാീറ്ററായി കുറഞ്ഞിട്ടുണ്ടെങ്കിലും സംഹാര താണ്ഡവം തുടരുകയാണ്. ഒരു നൂറ്റാണ്ടിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണ് മരിയ എന്നാണ് പ്യൂട്ടോറിക്കാ ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കിയത്.

irma

വിര്‍ജിന്‍ ഐലന്റിലും പ്യൂട്ടോറിക്കോയിലും മരിയ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നും പ്യട്ടോറിക്കോയുടെ പര്‍വ്വത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാറ്റഗറി 5 ല്‍ എത്തിയ മരിയ ചുഴലിക്കൊടുങ്കാറ്റ് ഡൊമിനിക്കയില്‍ ഭൂചനലനത്തിനും ഇടയാക്കിയിരുന്നു. കൊടുങ്കാറ്റില്‍ പെട്ട് തന്റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു പൊയെന്നും തന്റെ വീട് പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണെന്നും ഡൊമിനിക്കന്‍ പ്രധാനമന്ത്രി റൂസ്വെല്‍റ്റ് സ്‌കെറിറ്റ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

English summary
Hurricane Maria Strikes, and Puerto Rico Goes Dark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X