കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെയ്ത്തി ഭൂചലനത്തിന് ശേഷം വലിയ ദുരന്തം, മാത്യൂ ചുഴലിക്കാറ്റ് 800 പേരുടെ ജീവനെടുത്തു

  • By Sandra
Google Oneindia Malayalam News

ഹെയ്തി: വടക്കേ അമേരിക്കയുടെ തീരങ്ങളില്‍ ആഞ്ഞടിച്ച മാത്യൂ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 800 ആയി. പതിനായിരത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടമായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മരണ സംഖ്യ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൃത്യമായ കണക്കുകള്‍ പുറത്തുവിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. റോയിട്ടേഴ്‌സ് നല്‍കുന്ന കണക്കുപ്രകാരം ഇതുവരെ 800 പേര്‍ മരിച്ചതായാണ് വിവരം. നിരവധി പേര്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്, ഇവരുടെ എണ്ണം 61,500 ഓളം വരുമെന്നാണ് പുറത്തുവരുന്ന പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അമേരിക്കയിലെ തീരപ്രദേശങ്ങളില്‍ കൊടുങ്കാറ്റ് ആഞ്ഞടിയ്ക്കാന്‍ തുടങ്ങിയതോടെ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച സര്‍ക്കാരുകള്‍ ദുരന്തത്തില്‍പ്പെടുന്നവരെ രക്ഷിക്കുന്നതിനായി രക്ഷാസേനയെയും വിന്യസിച്ചിട്ടുണ്ട്.

 ക്യൂബയിലും

ക്യൂബയിലും

മാത്യൂ കൊടുങ്കാറ്റ് വീശിയതോടെ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കൊടുങ്കാറ്റ് ക്യൂബയിലും നാശം വിതച്ചിട്ടുണ്ട്.

 അമേരിക്കന്‍ തീരത്ത്

അമേരിക്കന്‍ തീരത്ത്

കാറ്റഗറി നാലില്‍ ഉള്‍പ്പെടുന്ന മാത്യൂ കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ അമേരിക്കന്‍ തീരത്ത് ഫ്‌ളോറിഡ മുതല്‍ ജോര്‍ജ്ജിയ വരെയും സൗത്ത് കരോളിന, നോര്‍ത്ത് കരോളിന എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ ആരംഭിച്ചു.

ശക്തമായ മഴ

ശക്തമായ മഴ

മാത്യൂ കൊടുങ്കാറ്റ് ഫ്‌ളോറിഡയില്‍ വീശിയതോടെ ആറ് പേര്‍ മരിക്കുകയും പത്ത് ലക്ഷത്തിന്റെ നാശം വിതയ്ക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ശക്തമായ മഴയും ഫ്‌ളാറിഡയെ ആക്രമിക്കുന്നുണ്ട്.

 ഫ്‌ളോറിഡ നിവാസികളോട്

ഫ്‌ളോറിഡ നിവാസികളോട്

മുന്നറിയിപ്പ് കണക്കിലെടുത്ത് കാറ്റ് വീശുന്നതിന് മുമ്പായി പതിനഞ്ച് ലക്ഷത്തോളം ഫ്‌ളോറിഡ നിവാസികളോട് പലായനം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സുരക്ഷയ്ക്കായി 3,500ഓളം വരുന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

ജാഗ്രതാ നിര്‍ദ്ദേശം

ജാഗ്രതാ നിര്‍ദ്ദേശം

ഫ്‌ളോറിഡയില്‍ കൊടുങ്കാറ്റ് വീശാന്‍ ആരംഭിച്ചതോടെ ജോര്‍ജിയന്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ജോര്‍ജിയന്‍ തീരത്തിന് സമീപത്തെത്തിയ കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്. സാവന്നയിലും കാറ്റിന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്.

കാറ്റഗറി നാലില്‍

കാറ്റഗറി നാലില്‍

അപകടകാരിയായ കാറ്റഗറി നാലില്‍പ്പെടുന്ന മാത്യൂ കൊടുങ്കാറ്റ് ഫ്‌ളോറിഡ, ജോര്‍ജിയ, ദക്ഷിണ- വടക്കന്‍ കരോലിന എന്നിവിടങ്ങളില്‍ വീശാന്‍ സാധ്യതയുണ്ട്.

ഭൂകമ്പത്തിന് ശേഷം

ഭൂകമ്പത്തിന് ശേഷം

2010ല്‍ നാശം വിതച്ച ഭൂചലനത്തിന് ശേഷം ഹെയ്ത്തി നേരിടുന്ന വലിയ ദുരന്തമാണിത്. ലോകത്തെ താഴ്ന്ന പ്രദേശങ്ങളില്‍ കടല്‍ നിരപ്പ് ഉയരുന്ന ആഗോളതാപനത്തിന്റെ ഭീഷണിയും ഹെയ്ത്തിയെ വിടാതെ പിന്‍തുടരുന്നു.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

ഫ്‌ളോറിഡയിലെ ഫെര്‍ഡിനാന്റിന ബീച്ചില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ സാവന്നാ, ചാര്‍ലെസ്റ്റണ്‍, സൗത്ത് കരോളിന, നോര്‍ത്ത് കരോളിന, വില്‍മിംഗ്ടണ്‍ എന്നിവിടങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹുരിക്കെയിന്‍ മാത്യൂ

ഹുരിക്കെയിന്‍ മാത്യൂ

ഉഷ്ണമേഖലാ പ്രദേശത്ത് വീശുന്ന ശക്തിയേറിയ കൊടുങ്കാറ്റാണ് മാത്യൂ. ഹെയ്തി, ജമൈക്ക, ക്യൂബ, ഡൊമനീഷ്യന്‍ റിപ്പബ്ലിക്ക്, ബഹ്മോസ് എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റ് നാശം വിതച്ചത്.

English summary
Hurricane Matthew destroys US coasts, Georgia, Florida also.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X