കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രീഷ്യ- അവള്‍ മെക്‌സിക്കോയെ ചുഴറ്റിയെറിയുമോ? ലോകത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ്

Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: ലോകം കണ്ടതില്‍വച്ച് ഏറ്റവും വലിയ ചുഴലിക്കാറ്റ് ഏതാണ്? കത്രീനയെന്നോ മറ്റോ പറഞ്ഞ് നില്‍ക്കാമായിരുന്നു ഇത്രനാളും. എന്നാല്‍ മെക്‌സിക്കോ തീരത്തേയ്ക്ക് അടിച്ചു കയറുന്ന പെട്രീഷ്യ ആണത്.

പെട്രീഷ്യ എന്ന പസഫിക് ഹരിക്കെയ്‌നിനെ നേരിടാന്‍ തയ്യാറായിത്തന്നെയാണ് മെക്‌സിക്കോ ഇരിയ്ക്കുന്നത്. പക്ഷേ മണിക്കൂറില്‍ നാനൂറ് കിലോമീറ്ററിലധികം വേഗത്തില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചാല്‍ എന്തായിരിയ്ക്കും സംഭവിയ്ക്കുക. ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും ഇപ്പോള്‍ മെക്‌സിക്കോയിലേക്കാണ്...

എന്താണ് പെട്രീഷ്യ?

എന്താണ് പെട്രീഷ്യ?

പസഫിക് മേഖലയിലെ ഏറ്റവും ശക്തമായ ചുഴക്കാറ്റ് എന്നാണ് പെട്രീഷ്യയെ വിശേഷിപ്പിയ്ക്കുന്നത്. പെട്രീഷ്യ മെക്‌സിക്കന്‍ തീരത്ത് പ്രവേശിച്ചുകഴിഞ്ഞു.

കാറ്റഗറി അഞ്ച്

കാറ്റഗറി അഞ്ച്

ചുഴലിക്കാറ്റുകളെ അവയുടെ ശക്തിയനുസരിച്ച് വിവിധ ഗണങ്ങളായി തിരിച്ചിട്ടുണ്ട്. അവയില്‍ ഏറ്റവും വിനാശകാരികളുടെ ഗണമായ കാറ്റഗറി അഞ്ചിലാണ് പെട്രീഷ്യയുടെ സ്ഥാനം.

എത്ര വേഗം?

എത്ര വേഗം?

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് മെക്‌സിക്കോയിലേയ്ക്ക് കടക്കുക എന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് മുന്നൂറ് മുതല്‍ നാനൂറ് വരെ കിലോമീറ്ററാകുമെന്നാണ് കണക്കാക്കുന്നത്.

പ്രതീക്ഷ തെറ്റിച്ചു

പ്രതീക്ഷ തെറ്റിച്ചു

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലല്ല പെട്രീഷ്യ മെക്‌സിക്കോയില്‍ എത്തിയത്. അതിലും ശക്തമായിരുന്നു- മണിക്കൂറില്‍ 265 കിലോമീറ്റര്‍ വേഗത്തില്‍.

വന്‍ മുന്‍കരുതല്‍

വന്‍ മുന്‍കരുതല്‍

ചുഴലിക്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ വന്‍ മുന്‍കരുതലുകളാണ് മെക്‌സിക്കോ സ്വീകരിച്ചിരിയ്ക്കുന്നത്. രണ്ടര ലക്ഷത്തിലേറെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചുഴലിക്കാറ്റ് കടന്നുപോകുന്ന പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

തീവ്രത കുറഞ്ഞു

തീവ്രത കുറഞ്ഞു

അതിശക്തമായിത്തന്നെയാണ് പെട്രീഷ്യ മെക്‌സിക്കോയില്‍ എത്തിയതെങ്കിലും അതിന്റെ നശീകരണ സ്വഭാവം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാറ്റഗറി അഞ്ചില്‍ നിന്ന് കാറ്റഗറി നാലിലേയ്ക്ക് താഴ്ന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എങ്കിലും വലിയ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയേക്കും.

കനത്ത മഴ, വെള്ളപ്പൊക്കം

കനത്ത മഴ, വെള്ളപ്പൊക്കം

ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയാണ് മെക്‌സിക്കോയില്‍ ഇപ്പോള്‍ ഉള്ളത്. ഇത് വെള്ളപ്പൊക്കത്തിനും കാരണമായേക്കും.

English summary
Hurricane Patricia weakened to a Category 4 storm Friday night with maximum sustained winds of 130 mph, but remained "extremely dangerous" over southwestern Mexico.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X