പരപുരുഷബന്ധം,യുവാവ് ഭാര്യയെ കാട്ടിലുപേക്ഷിച്ചു
കൊളംബോ: പരപുരുഷ ബന്ധം ആരോപിച്ച ഭര്‍ത്താവ് ഭാര്യയെ കാട്ടിലുപേക്ഷിച്ചു. അബിദിയഗാമയിലാണ് സംഭവം. ഒരു ബന്ധുവീട്ടിലേയ്ക്ക ഭാര്യയെ കൂട്ടിക്കൊണ്ട് പോയ യുവാവ് അവിടെയെത്തിയ ശേഷം ഭാര്യയെ വനത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി ഉപേക്ഷിയ്ക്കുകയായിരുന്നു. തന്റെ മകളെ ബന്ധു വീട്ടീല് ഏല്‍പ്പിച്ച ശേഷമാണ് ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ചത്.
സ്ത്രീയ്ക്ക മറ്റ് പലപുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഭര്‍ത്താവ് സംശയിച്ചിരുന്നു. ഇതിനെച്ചൊല്ലി ഇവര്‍ നിരതന്തം കലഹിച്ചിരുന്നു. സംഭവം ദിവസം വളരെ അകലെയുള്ള ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞാണ് യുവാവ് ഭാര്യയെയും കുഞ്ഞിനെയും കൂട്ടി പോയത്.ബന്ധു വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിലും ഇരുവരും കലഹിച്ചിരുന്നു. ബന്ധു വീട്ടിലെത്തി കുഞ്ഞിനെ ഏല്‍പ്പിച്ച ശേഷം യുവാവ് ഭാര്യയെയും കൂട്ടി പുറത്തേയ്ക്കിറങ്ങി.

കാട്ടിനുള്ളിലേയ്ക്ക് സ്ത്രീയേയും കൂട്ടി പോയ യുവാവ് അവരെ മര്‍ദ്ദിച്ചവശയാക്കിയ ശേഷം ഓടിപ്പോവുകയായിരുന്നു. മണിയ്ക്കൂറുകളോളം കാട്ടില്‍ സ്ത്രീ ഒറ്റയ്ക്ക് അലഞ്ഞ് തിരിഞ്ഞു. കാട്ടിനുള്ളില്‍ ഉണ്ടായിരുന്ന ഒരു യുവാവാണ് സ്ത്രീയുടെ കരച്ചില് കേള്‍ക്കുകയും അവരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിയ്ക്കുകയും ചെയ്തത്. തന്നെ ഭര്‍ത്താവ് കാട്ടില്‍ ഉപേക്ഷിച്ച കാര്യം സ്ത്രീ ആശുപത്രി അധികൃതരോട് പറഞ്ഞു. സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications