ഭര്‍ത്താവ് സഹോദരന്‍; തിരിച്ചറിഞ്ഞത് വിവാഹം കഴിഞ്ഞ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം
ബ്രസീലിയ: പരസ്പരം ജീവനു തുല്യം സ്‌നേഹിക്കുന്നവര്‍ വിവാഹിതരായി ഒമ്പതു വര്‍ഷത്തിനുശേഷം തങ്ങള്‍ സഹോദരീ സഹോദരന്മാര്‍ ആണെന്ന് തിരിച്ചറിഞ്ഞാല്‍ എന്തായിരിക്കും മാനസികാവസ്ഥ. അതും ഒരു കുട്ടി കൂടി ഉണ്ടായിരിക്കെ. സംഭവം യാഥാര്‍ത്ഥ്യമായത് ബ്രസീലിലാണ്. ബ്രസീലിലെ റേഡിയോ ഗ്ലോബോ നടത്തുന്ന തത്സമയ പരിപാടിയിലായിരുന്നു ഇവര്‍ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായവരെ കൂട്ടിയോജിപ്പിക്കുന്നതാണ് പരിപാടി. സാവോ പോളോയില്‍ താമസിക്കുന്ന 39 കാരിയായ അഡ്രിയാനയും 37കാരനായ ലിയനാര്‍ഡോയും വര്‍ഷങ്ങളായി തങ്ങളുടെ അമ്മമാര്‍ക്കായുള്ള തിരിച്ചിലില്‍ ആയിരുന്നു. രണ്ടുപേരും കുഞ്ഞായിരിക്കുമ്പോള്‍ ഉപേക്ഷിക്കപ്പെട്ടവരാണ്. അമ്മയുടെ പേര് മരിയ എന്നായിരുന്നെന്ന് ലിയനാര്‍ഡോയ്ക്കറിയാം. അമ്മ ഉപേക്ഷച്ചശേഷം രണ്ടാനമ്മയുടെ കൂടിയായിരുന്നു ലിയനാര്‍ഡോ വളര്‍ന്നത്.

അഡ്രിയാനയ്ക്കും അറിയാം തന്റെ അമ്മയുടെ പേര് മരിയ എന്നാണെന്ന്. അമ്മ ഉപേഷിച്ചശേഷം അച്ഛനൊപ്പമായിരുന്നു മകള്‍ വളര്‍ന്നത്. പേരില്‍ സാമ്യമുണ്ടെങ്കിലും രണ്ടുപേരും ഒരിക്കലും കരുതിയിരുന്നില്ല തങ്ങള്‍ തേടുന്നത് ഒരേ വ്യക്തിയെ ആണെന്ന്. അമ്മ തന്നെ ഉപേക്ഷിച്ച കാര്യവും അച്ഛനൊപ്പം വളര്‍ന്നതുമെല്ലാം അഡ്രിയാന റേഡിയോ പരിപാടിയില്‍ പറഞ്ഞിരുന്നു.
പരിപാടി കേള്‍ക്കാനിടയായ മരിയ താനാണ് അമ്മയെന്ന് പറഞ്ഞ് പരിപാടിയില്‍ പങ്കെടുത്തു. മകളുമായി സംസാരിക്കുന്നതിനിടെ ചെറുപ്പത്തില്‍ ലിയനാര്‍ഡോ എന്ന മകനെയും താന്‍ ഉപേക്ഷിച്ചതായി മരിയ പറഞ്ഞു. അപ്പോളാണ് ദമ്പതികളില്‍ തേടുന്നത് ഒരേ അമ്മയെയാണെന്ന് തിരിച്ചറിഞ്ഞത്. ഇക്കാര്യം റേഡിയോയിലൂടെ തന്നെ അഡ്രിയാന പറയുകയും ചെയ്തു. ഭര്‍ത്താവ് സഹോദരന്‍ ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടിയെങ്കിലും ഇനിയും ഒരുമിച്ചു ജീവിക്കാന്‍ തന്നെയാണ് ഇരുവരുടെയും തീരുമാനം. ഇത്രയും കാലം എങ്ങിനെ ജീവിച്ചു, അതുപോലെ ഇനിയും ജീവിക്കുമെന്ന് അഡ്രിയാന പറയുന്നു.












Click it and Unblock the Notifications