കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരീരം തളര്‍ന്ന ഭാര്യയെ 54 വര്‍ഷമായി സംരക്ഷിക്കുന്ന ഭര്‍ത്താവ്,കണ്ണു നിറയും ഇവരുടെ ദാമ്പത്യം കണ്ടാല്‍

  • By Neethu
Google Oneindia Malayalam News

ബീജിങ്: നിസാര കാര്യങ്ങള്‍ക്ക് വിവാഹമോചനം ട്രന്‍ഡ് ആകുന്നവര്‍ ഇവരുടെ ദാമ്പത്യമൊന്ന് കണ്ട് പഠിക്കണം. വിവാഹം കഴിഞ്ഞ് അഞ്ചാം മാസത്തില്‍ ശരീരം പൂര്‍ണ്ണമായും തളര്‍ന്ന ഭാര്യയെ 54വര്‍ഷമായി പരിചരിക്കുന്ന ഭര്‍ത്താവിന്റെ കഥ.

20ാം വയസ്സിലാണ് സോയുവിന്റെ ശരീരം തളരുന്നത്. കല്‍ക്കരി ഖനിയില്‍ ജോലി ചെയ്യ്തിരുന്ന ഡു യുവാഹ ഭാര്യയുടെ രോഗോവസ്ഥ അറിഞ്ഞ് വീട്ടില്‍ എത്തുമ്പോള്‍ കാണുന്നത് അനങ്ങാന്‍ പോലും കഴിയാതെ കിടക്കയില്‍ കഴിയുന്ന ഭാര്യയെയാണ്. നീണ്ട 56 വര്‍ഷങ്ങള്‍, ഇപ്പോഴും ഭാര്യയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും എന്ന് വിശ്വസിച്ച് ചികിത്സിക്കുന്ന വൃദ്ധന്‍.

ഇവരുടെ കഥ തുടര്‍ന്നു വായിക്കൂ...

ഇതാണ് ദാമ്പത്യം

ഇതാണ് ദാമ്പത്യം


വിവാഹം കഴിക്കുന്ന പെണ്ണിനെ ജീവിതകാലം മുഴുവന്‍ സ്‌നേഹിക്കാമെന്നും സംരക്ഷിക്കാമെന്നും പറഞ്ഞ വാക്ക് തെറ്റാത്തെ പാലിച്ച ഇവരുടെതാണ് മാതൃക ദാമ്പത്യം.

54 വര്‍ഷങ്ങള്‍

54 വര്‍ഷങ്ങള്‍


20ാം വയസ്സില്‍ ശരീരം തളര്‍ന്ന ഭാര്യെയ 56 വര്‍ഷമായി സംരക്ഷിക്കുകയാണ് ഡു യുവാഹ എന്ന വൃദ്ധന്‍(84).

അനങ്ങാന്‍ കഴിയാത്ത ഭാര്യ

അനങ്ങാന്‍ കഴിയാത്ത ഭാര്യ


ചെറിയ പ്രായത്തിലാണ് സോയുവിന്റെ ശരീരം തളരുന്നത്. പിന്നീട് ഒരിക്കലും ഭേദമാവില്ലെന്നും ജീവിതകാലം മുഴുവന്‍ കിടക്കയില്‍ തന്നെ ആയിരിക്കുമെന്നും ഡോക്ടര്‍മ്മാര്‍ പറഞ്ഞു.

തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍

തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍


ഇന്നും ആയുര്‍വേദ മരുന്നുകള്‍ നല്‍കി ഭാര്യയെ ചികിത്സിച്ച് വരുകയാണ് ഈ വൃദ്ധന്‍.

മരിച്ചതിന് തുല്യമായി ജീവിക്കുന്നു

മരിച്ചതിന് തുല്യമായി ജീവിക്കുന്നു


ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാതെ കിടക്കയില്‍ കഴിയുകയാണ് ഇന്നും സോയു. കൃത്യസമയത്ത് നല്‍കുന്ന മരുന്നും ഭക്ഷണവുമാണ് ജീവന്റെ തുടിപ്പ് ഇവര്‍ക്കുള്ളില്‍ നിലനിര്‍ത്തുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂഫോളോ ട്വിറ്റര്‍

English summary
husband cares for paralysed wife for 56 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X