ആദ്യ വിവാഹ വാര്‍ഷിക ചുംബനത്തിനിടെ ഭര്‍ത്താവ് മരിച്ചു
ലണ്ടന്‍: ആദ്യ വിവാഹ വാര്‍ഷിക ആഘോഷത്തിനിടെ ഭര്‍ത്താവ് തന്ന ചുംബനത്തിന്റെ ചൂടണയും മുന്‍പ് തന്നെ വിട്ടുപോയതിന്റെ ദു:ഖത്തിലാണ് ഇംഗ്ലണ്ടിലെ പ്രിസ്റ്റണ്‍ സ്വദേശിനായ ഗിര്‍വിങ് മിച്ചലേ. മെയ് മാസം നടന്ന സംഭവത്തിനുശേഷം പുറത്തിറങ്ങാന്‍ പോലും മടിച്ച ഈ ശാസ്ത്രജ്ഞ ഒടുവില്‍ സംഭവത്തെക്കുറിച്ച് ഒരു മാധ്യമത്തോട് മനസു തുറന്നു.
ലോകത്തിലെ മറ്റൊരാള്‍ക്കും ഇത്രയും മോശമായ ആഘോഷവേളയുണ്ടാകരുതെന്നാണ് മിച്ചലേയുടെ പ്രാര്‍ഥന. നീണ്ടനാളത്തെ പ്രണയത്തിനുശേഷമായിരുന്നു മിച്ചലേ കാര്‍ മെക്കാനിക്കായ അലന്‍ ഡീനിനെ മിച്ചലെ വിവാഹം ചെയ്തത്. അലന് പ്രായം 61, മിച്ചലേയ്ക്ക് 33. എന്നാല്‍ പ്രായം തങ്ങളുടെ ജീവിതത്തില്‍ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് അവര്‍ പറയുന്നു.

തന്റെ ഭര്‍ത്താവ് അവസാന നിമിഷംവരെ ആരോഗ്യവാനായിരുന്നു. എന്നാല്‍ വിവാഹവാര്‍ഷിക ദിവസം തനിക്കൊരു ചുംബനം തന്നയുടന്‍ ഹൃദയാഘാതം സംഭവിച്ചു. ഇപ്പോഴും അക്കാര്യം വിശ്വസിക്കാനാകുന്നില്ല. എത്ര ആരോഗ്യവാന്മാരായാലും ഓരോരുത്തരുടെയും ജീവിതം എത്ര നിസ്സാരമാണെന്ന് തെളിയിക്കുന്നതാണ് തന്റെ ജീവിതമെന്ന് മിച്ചലെ പറഞ്ഞു.
എന്റെ നേര്‍ പകുതിയെന്നാവും നിങ്ങള്‍ അദ്ദേഹത്തെ കരുതുക. എന്നാല്‍, പകുതി മാത്രമല്ല മുഴുവനായും അദ്ദേഹമായിരുന്നു. തിരിച്ചുവരാനായുള്ള ഒരു യാത്ര പോയതായാണ് അലന്‍ എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. അലന്റെ തിരിച്ചുവരവിനായി എന്തു നല്‍കാനും താന്‍ തയ്യാറാണ്. അത്തരമൊരു സ്പനത്തില്‍ നിന്നും ജീവിതത്തിലേക്കു മടങ്ങിവരവ് തനിക്ക് അസാധ്യമായി തീര്‍ന്നിരിക്കുകയാണെന്നും മിച്ചലെ പറഞ്ഞു.












Click it and Unblock the Notifications