ഭാര്യയുടെ പ്രസവമെടുക്കാന്‍ കാമുകിയെ കൂട്ടിന് നിര്‍ത്തിയ'മണ്ടനായ'ഭര്‍ത്താവ്,അവിഹിതം പൊളിഞ്ഞത് ഇങ്ങനെ
കൊളംബോ: വിവാഹേതര ബന്ധങ്ങള്‍ തേടുന്നവര്‍ സമൂഹത്തില്‍ കുറവല്ല. ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമൊക്കെ ഇത്തരം ബന്ധങ്ങളെ അതീവ രഹസ്യമാക്കി സൂക്ഷിയ്ക്കും. എന്നാല്‍ ഭാര്യയുടെ പ്രസവമെടുക്കാന്‍ തന്റെ അവിഹിത കാമുകിയെ തന്നെ ചുമതലപ്പെടുത്തി ഭാര്യയുടെ സഹോദരന്‍മാരുടെ തല്ല് വാങ്ങിക്കൂട്ടിയിരിയ്ക്കുകയാണ് ഒരു ഭര്‍ത്താവ്.
എന്തൊരു മണ്ടനാണ് ഈ ഭര്‍ത്താവ് എന്ന് നിങ്ങള്‍ ചിന്തിയ്ക്കുന്നുണ്ടാകും. അമിതമായ ആത്മവിശ്വാസവും അഭിനയവുമാണ് ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെ കൈയ്യോടെ പിടികൂടിയത്. പിന്നെ ഭര്‍ത്താവിന് മാത്രമല്ല കാമുകിയ്ക്കും കിട്ടി കേട്ടോ പൊതിരെ തല്ല്. അപ്പോള്‍ സംഭവത്തിന്റെ പൂര്‍ണ രൂപം എങ്ങനെയാണെന്ന് അറിയേണ്ടേ?

പ്രസവത്തിനായി
മൂന്നാമത്തെ പ്രസവത്തിനായിട്ടാണ് യുവാവ് ഭാര്യയെ ആശുപത്രിയിലാക്കിയത്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. സഹായത്തിനായി ഒരു സ്ത്രീയെ ആശുപത്രിയില്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

ഭര്‍ത്താവിന്റെ മനസില്‍ ലഡ്ഡുപൊട്ടി
ഭാര്യയറിയാതെ ഒരു യുവതിയുമായി ഭര്‍ത്താവിന് അവിഹിതബന്ധമുണ്ടായിരുന്നു. ഈ സ്ത്രീയെ ഭര്‍ത്താവ് ഭാര്യയ്ക്ക് കൂട്ടിനാക്കി. പക്ഷേ നിര്‍ഭാഗ്യവാനായ ഭര്‍ത്താവിന് ഭാര്യ തന്നെ സംശയിക്കുന്ന വിവരം അറിയില്ലായിരുന്നു. കൂട്ടിന് കൊണ്ടുവന്ന കാമുകിയെ ഭാര്യ മുമ്പേ തന്നെ നോട്ടമിട്ടിരുന്നു.

സഹോദരന്‍മാരെ
ഭര്‍ത്താവിന്റെ കാമുകിയാണ് തനിയ്ക്ക് ഒപ്പമുള്ളതെന്ന് ഏറെക്കുറെ ബോധ്യമായ ഭാര്യ വിവരം തന്റെ നാട്ടിലുള്ള സഹോദരന്‍മാരെ അറിയിച്ചു

ഇതാ എത്തി...
പെങ്ങളുടെ വിളി കേള്‍ക്കേണ്ട താമസം ആങ്ങളമാര്‍ പാഞ്ഞെത്തി. അളിയനേയും കാമുകിയേയും പിടികൂടി. പിന്നെ നല്ല ഒന്നാന്തരം ചോദ്യം ചെയ്യല്‍. നില്‍ക്കകള്ളി ഇല്ലാതെ വന്നപ്പോള്‍ ഇരുവരും പ്രണയം ഏറ്റുപറഞ്ഞു. ഭാര്യയുടെ പ്രസവ വേദനയെക്കാള്‍ വലിയ വേദനയാണ് മര്‍ദ്ദനത്തിലൂടെ യുവാവിന് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് പറഞ്ഞാല്‍ മതിയല്ലോ

പൊലീസ് എത്തി
പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്

ശ്രീലങ്ക
ശ്രീലങ്കയിലാണ് ്‌സംഭവം നടന്നത്. ഗോസിപ്പ് സി ലങ്കയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്

പിരിഞ്ഞു
ഭാര്യയും ഭര്‍ത്താവും അകന്ന് കഴിയുന്നതായാണ് സൂചന.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications